Categories: kerala

ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകും, പദ്മജ വേണുഗോപാൽ

തൃശൂർ : ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന് പദ്മജ വേണുഗോപാൽ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ഞാൻ ബിജെപിയിൽ ചേർന്നത്. പാർട്ടി എനിക്ക് എന്തുതരുന്നുവെന്നുള്ളതല്ല, ഒരു ബിജെപിക്കാരിയായി ഇരിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ അഭിമാനവും സന്തോഷവുമെന്നും പദ്മജ ഫേസ്ബുക്കിൽ കുറിച്ചു.

ബിജെപി എന്ന പ്രസ്ഥാനത്തെപ്പറ്റി ഓരോ ദിവസവും കൂടുതൽ മതിപ്പാണ് എനിക്കുണ്ടാകുന്നത്. എൻഡിഎ ഭരണത്തിന് കീഴിലാണ് രാജ്യത്ത് ഇത്രയും വികസനങ്ങൾ നടന്നതെന്നും നരേന്ദ്രമോദി എന്ന നേതാവിന്റെ ഭരണ മികവ് അത്രമേൽ വലുതാണെന്നും പദ്മജ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കോൺഗ്രസുകാർ പറയുന്നത് ജൂൺ 4ന് ബിജെപി അധികാരത്തിൽനിന്ന് പുറത്താകുമെന്നും അതോടെ പത്മജ രാഷ്‌ട്രീയത്തിൽ ഒന്നുമല്ലാതെ ആകും,വഴിയാധാരമാകും എന്നൊക്കെയാണ്. അത്തരക്കാർക്കുള്ള എന്റെ മറുപടി ഞാൻ നിരുപാധികമാണ് ബിജെപിയിൽ ചേർന്നത്. ബിജെപിയിൽ നിന്നും എന്തെങ്കിലും പദവി മോഹിച്ചല്ല ഞാൻ ആ പാർട്ടിയിൽ ചേർന്നത്. ഒരു ബിജെപിക്കാരിയായി പ്രവർത്തിക്കാൻ കഴിയുക എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ സംതൃപ്തി.

പിന്നെ പറയുന്നത് എന്റെ ഭർത്താവിനെ ഇഡി വേട്ടയാടിയപ്പോൾ ഞാൻ ഇഡിയെ ഭയന്ന് ബിജെപിയിൽ ചേർന്നെന്നാണ്. അവരോട് എനിക്ക് പറയാനുള്ളത് എന്റെ ഭർത്താവ് കൃത്യമായി ഇൻകം ടാക്‌സ് അടയ്‌ക്കുന്നതിന് എല്ലാവർഷവും സർക്കാരിൽ നിന്ന് പ്രശംസാപത്രം ലഭിക്കുന്ന ഒരു ഡോക്ടറാണ്. പിന്നെ എതിരാളികൾ എന്തു പറഞ്ഞാലും അതൊന്നും പദ്മജ വേണുഗോപാപാലിന് ഒരു ചുക്കുമല്ല. ഞാൻ കോൺഗ്രസ് വിട്ടപ്പോൾ കോൺഗ്രസുകാരുടെ അറ്റാക്ക് എനിക്ക് നേരെ ഉണ്ടാകുമെന്ന് അറിഞ്ഞു തന്നെയാണ് പാർട്ടി വിട്ടത്.

ഞാൻ കെ കരുണാകരന്റെ മകളാണ്. അച്ഛൻ സത്യമല്ലാത്ത ഒരുപാട് വ്യക്തിഹത്യകളെ നേരിട്ട വ്യക്തിയാണ്. രാജ്യദ്രോഹി, ചാരൻ എന്നൊക്കെ പാർട്ടിക്കാരായ കോൺഗ്രസുകാർ അച്ഛനെ വിശേഷിപ്പിച്ചിട്ടുണ്ട് . അച്ഛൻ തളർന്നില്ല. അച്ഛന്റെ അതേ മനക്കരുത്ത് എനിക്കുമുണ്ട്. അതുകൊണ്ട് ആരെന്ത് പറഞ്ഞാലും അതൊന്നും എന്നെ മാനസികമായി തളർത്തില്ല.

തൃശൂരിൽ ഞാൻ മത്സരിച്ചപ്പോൾ എന്നെ തോൽപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളുടെ പേരിൽ വ്യക്തമായ തെളിവുകൾ സഹിതം പരാതി നേതൃത്വത്തിന് കൊടുക്കുമ്പോൾ അത് പരിശോധിച്ച് പരാതിക്കാരിയായ എനിക്ക് നീതി വാങ്ങി തരേണ്ടവർ എന്നെ കയ്യൊഴിയുമ്പോൾ, ഞാൻ നൽകിയ പരാതി പരിശോധിച്ച് നീതി നടപ്പാക്കി തരേണ്ടവർ പരാതി നോക്കുക പോലും ചെയ്യാതെ എന്നെ തോൽപ്പിക്കാൻ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ പാർട്ടി ശത്രുക്കളുടെ സംരക്ഷകരായി മാറുമ്പോൾ എനിക്ക് മാനസിക ആഘാതം ഉണ്ടാകും. അങ്ങനെയാണ് എന്റെ മനസ്സ് കോൺഗ്രസിൽ നിന്ന് അകന്നത്. കോൺഗ്രസുകാരുടെ രാഷ്‌ട്രീയപരമായ വിമർശനങ്ങൾ അല്ല എനിക്ക് നേരെ ഉണ്ടായത്.

എനിക്ക് നേരെ സംസ്‌കാര ശൂന്യമായ വാചകങ്ങൾ, വ്യക്തിഹത്യകൾ, ഭീഷണികൾ ഒക്കെ കോൺഗ്രസുകാർ എനിക്കെതിരെ നടത്തി. ഇപ്പോൾ ഞാൻ ബിജെപിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുമ്പോൾ വല്ലാത്ത അസഹിഷ്ണുതയാണ് കോൺഗ്രസുകാർ കാണിക്കുന്നത്. അതെന്ത് ന്യായം ?

എന്റെ പാർട്ടിക്കുവേണ്ടി എനിക്ക് പ്രവർത്തിക്കാൻ അവകാശമില്ലേ..? പത്മജയെ കൊണ്ട് കോൺഗ്രസിന് ഒരു പ്രയോജനവുമില്ല, പത്മജ കോൺഗ്രസിന് ഒരു ബാധ്യതയാണ് എന്ന് പറഞ്ഞവരുടെ ഒരു പാർട്ടിയിൽ നിന്ന് വിട്ടുപോയതാണ് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം.

സഹപ്രവർത്തകരുടെ ഒന്നടങ്കം സ്‌നേഹമാണ് ബിജെപിയിൽ എനിക്ക് ലഭിക്കുന്നത്. കോൺഗ്രസിൽ നിന്നും എനിക്ക് ഇങ്ങനെയൊരു അനുഭവം ലഭിച്ചിട്ടില്ല. അച്ഛന്റെയോ സഹോദരന്റെയോ തുണയില്ലാതെ പദ്മജക്ക് രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കാൻ കഴിയില്ല എന്ന് പറഞ്ഞവരോട്-” ഞാൻ ചേർന്ന ഭാരതീയ ജനതാ പാർട്ടിയിൽ എന്റെ സ്വന്തക്കാർ ആരും സംരക്ഷകരായില്ല.

ഞാൻ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ ജീവിതത്തിൽ ദുരിതം അനുഭവിക്കുന്ന ഒരുപാട് സാധാരണ കോൺഗ്രസ് പ്രവർത്തകരെ എന്റെ ഭർത്താവ് തന്ന പണം ഉപയോഗിച്ച് ഞാൻ സഹായിച്ചിട്ടുണ്ട്.. അതിൽ ഇപ്പോഴും എനിക്ക് സംതൃപ്തി ഉണ്ട്.

ഞാൻ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ തുടർച്ചയായി പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തി ആ പാർട്ടിയെ ബുദ്ധിമുട്ടിച്ചിരുന്നില്ല. ഞാൻ ചേർന്ന ബിജെപി എന്ന രാജ്യത്തെ ഏറ്റവും വലിയ പ്രസ്ഥാനത്തെപ്പറ്റി ഓരോ ദിവസം ചെല്ലുമ്പോഴും കൂടുതൽ മതിപ്പാണ് എനിക്കുണ്ടാകുന്നത്. ബിജെപി ഭരണത്തിൽ രാജ്യത്ത് നടന്നതുപോലെ ഇത്രയും വികസന പ്രവർത്തനങ്ങൾ നടന്ന ഒരു ഭരണകാലം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. നരേന്ദ്രമോദി എന്ന നേതാവിന്റെ ഭരണ മികവ് അത്രമേൽ വലുതാണ്. ഗ്രാമീണ മേഖല മുതൽ ശാസ്ത്ര സാങ്കേതിക രംഗത്ത് വരെ നരേന്ദ്രമോദി ഭരണത്തിൽ പുരോഗതിയുടെ കുതിച്ചുചാട്ടം ആണ് ഉണ്ടായിട്ടുള്ളത്.

ബിജെപി അധികാരത്തിൽ വരില്ല എന്ന് പറയുന്നവരോട്. ബിജെപിയുടെ തുടർച്ചയായ മൂന്നാം സർക്കാർ ആണ് ജൂൺ 4ന് ഉണ്ടാകാൻ പോകുന്നത്. നരേന്ദ്രമോദി തന്നെ ഇന്ത്യയുടെ മൂന്നാമതും പ്രധാനമന്ത്രി ആകും. ബിജെപി എന്ന പ്രസ്ഥാനത്തെ ശരിക്കും പഠിച്ചപ്പോൾ എനിക്ക് ആ പാർട്ടിയെ പറ്റി മുമ്പുണ്ടായിരുന്ന ധാരണകൾ തെറ്റിദ്ധാരണകൾ ആയിരുന്നു എന്ന് എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടു.. അതിനെ തുടർന്നാണ് ഞാൻ ആ പാർട്ടിയിൽ ചേർന്നത്. എന്റെ മനസ്സ് 100% വും ബിജെപിക്കൊപ്പം ആണ്. നരേന്ദ്രമോദിയുടെ ഭരണ മികവിൽ ആകൃഷ്ട ആയി ആണ് ഞാൻ ആ പാർട്ടിയിൽ ചേർന്നത്. ബിജെപി എനിക്ക് എന്ത് തരുന്നു എന്നുള്ളത് എന്റെ ചിന്തയേ അല്ല. ഒരു ബിജെപിക്കാരി ആയിരിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ അഭിമാനവും സന്തോഷവും.

karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

3 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

3 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

4 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

4 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

5 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

6 hours ago