entertainment

തമിഴിലെ മുൻനിര നായികയാവേണ്ട നടി, എല്ലാം ഉപേക്ഷിച്ച് പോയത് എവിടേക്ക്? പുതിയ ചിത്രം വൈറൽ

തമിഴകത്തെ ഭാ​ഗ്യ നായികയായാണ് ലക്ഷ്മി മേനോൻ അറിയപ്പെട്ടിരുന്നത്. 2012 ൽ സുന്ദരപാണ്ഡ്യൻ എന്ന സിനിമയിലൂടെ തമിഴ് സിനിമാ രം​ഗത്തെ നായിക പട്ടം ചൂടിയ ലക്ഷ്മി മേനോനെ തേടി പിന്നീട് നിരവധി ഹിറ്റ് സിനിമകളെത്തുക യായിരുന്നു. കുംകി, കൊമ്പൻ തുടങ്ങിയ സിനിമകളിൽ ലക്ഷ്മി മേനോൻ ചെയ്ത വേഷങ്ങൾ പ്രേക്ഷക ഹൃദങ്ങൾ കീഴടക്കുകയായിരുന്നു.

തുടരെ അഭിനയിച്ച സിനിമകൾ എല്ലാം വിജയിച്ചതോടെ ലക്ഷ്മി മേനോന് കൈ നിറയെ അവസരങ്ങൾ ആണ് ലഭിച്ചത്. ഒരു വില്ലേജ് ​ഗേൾ എന്ന നിലയിലായിരുന്നു മിക്ക സിനിമകളിലും ലക്ഷ്മി മേനോൻ അഭിനയിച്ചത്. സുന്ദരപാണ്ഡ്യൻ, കുംകി എന്നീ സിനിമകളിലൂടെ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും ലക്ഷ്മി മേനോൻ സ്വന്തമാക്കി.

തമിഴിലാണ് പ്രശസ്തി നേടിയതെങ്കിലും ലക്ഷ്മി യഥാർത്ഥത്തിൽ മലയാളിയാണ്. ചില മലയാളം സിനിമകളിൽ വന്ന് മിനുട്ടുകൾ മാത്രമുള്ള കഥാപാത്രങ്ങൾ ഇതിനി മുൻപ് ചെയ്തിരുന്നു. സംവിധായകൻ വിനയനാണ് ലക്ഷ്മി മോനേനെ സിനിമാ ലോകത്തേക്ക് എത്തിക്കുന്നത്. രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിൽ ചെറിയ വേഷത്തിൽ ലക്ഷ്മി അഭിനയിക്കുകയായിരുന്നു. ലക്ഷ്മി മേനോൻ ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എട്ട് ക്ലാസിൽ പഠിക്കുകയായിരുന്നു.

തുടർന്ന് ഐഡിയൽ കപ്പിൾ എന്ന മലയാള സിനിമയിലും പ്രധാന വേഷം ചെയ്തിരുന്നു. എന്നാൽ ഈ സിനിമ പരാജയപെട്ടു. പിന്നീട് തമിഴ് സിനിമാ ലോകമാണ് ലക്ഷ്മി മേനോനെ കൈ പിടിച്ചുയർത്തുന്നത്. സംവിധായകൻ പ്രഭു സോളമൻ കുംകി എന്ന സിനിമയിൽ നടിയെ നായികയാക്കി. ഈ സിനിമയിലെ പ്രകടനം കണ്ട് സംവിധായകൻ പ്രഭാകരൻ സുന്ദരപാണ്ഡ്യൻ എന്ന സിനിമയിൽ ലക്ഷ്മിയെ നായികയാക്കി. ഇതിൽ ആദ്യം റിലീസ് ചെയ്ത സുന്ദരപാണ്ഡ്യനാനായിരുന്നു. രണ്ട് സിനിമകളും ഹിറ്റായി. താരമായ ശേഷം അവതാരം എന്ന മലയാള സിനിമയിൽ
ലക്ഷ്മി അഭിനയിച്ചു.

തമിഴിലെ മുൻനിര നടിയായി ഉയരവെയാണ് ലക്ഷ്മി മേനോനെ സിനിമാ ലോകത്ത് നിന്ന് പെട്ടെന്ന് കാണാതാവുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലക്ഷ്മി ഈ രംഗത്തില്ല. 2016 മുതലാണ് നടി സിനിമകളിൽ നിന്ന് അകലുന്നത്. 2021 ലും 22ലും ഓരോ സിനിമകൾ ചെയ്തെങ്കിലും ഇവയൊന്നും ശ്രദ്ധനേടിയില്ല. ചന്ദ്രമുഖി 2 എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മി. കങ്കണ റണൗത്ത്, ലോറൻസ് എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

നടിയുടെ കരിയറിന് എന്ത് സംഭവിച്ചു എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഒരേ തരത്തിലുള്ള വേഷങ്ങൾ ചെയ്തതാണ് ലക്ഷ്മി മേനോന് വിനയായതെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ കാരണമായി പറയുന്നത്. ​ഗ്രാമീണ പെൺകൊടിയായി അഭിനയിച്ച് തനിക്ക് മടുത്തെന്നും അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചെന്നും നേരത്തെ ലക്ഷ്മി പറഞ്ഞിരുന്നു. ഒരേ തരത്തിലുള്ള വേഷങ്ങളാണ് സംവിധായകർ നൽകുന്നതെന്നും ലക്ഷ്മി പറഞ്ഞിരുന്നു.

ഇത് വളരെയധികം മടുപ്പുളവാക്കുന്നുണ്ട്. ഒരു ബ്രേക്കെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ശേഷം നല്ല കഥാപാത്രം ചെയ്യും. 2017 ൽ നൽകിയ അഭിമുഖത്തിൽ ലക്ഷ്മി മോനോൻ പറഞ്ഞിരുന്നു. 12ാം ക്ലാസ് പരീക്ഷയുടെ തയ്യാറെടുപ്പിലാണ് താനെന്നും അന്ന് നടി പറയുകയുണ്ടായി. എന്നാൽ പിന്നീട് നല്ല അവസരങ്ങളൊന്നും ലക്ഷ്മി മേനോനെ തേടി എത്തിയില്ല.

കരിയറിൽ ശക്തമായ തിരിച്ചു വരവ്, പ്രത്യേകിച്ചും തമിഴ് സിനിമകളിലേക്ക് നടിമാരെ സംബന്ധിച്ച് ശ്രമകരമാണ്. പുതിയ സിനിമ ചന്ദ്രമുഖി 2 വിജയിച്ചാൽ വീണ്ടും ലക്ഷ്മി മേനോൻ സിനിമകളിൽ സജീവമാവും എന്നാണ് റിപോർട്ടുകൾ. ഇതിനിടെയാണ് നടിയുടെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരി ക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി വിശാലാണ് ചിത്രം പങ്കുവെച്ചിട്ടു ള്ളത്. നടിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

Karma News Network

Recent Posts

ബോംബ് പൊട്ടി ചത്തവനും CPM യിൽ രക്തസാക്ഷി

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…

2 hours ago

മുഖ്യമന്ത്രിക്കസേര പിടിക്കാൻ ബി.ജെ.പി സജ്ജമായി, സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ

കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…

2 hours ago

ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ചു, കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ

ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…

3 hours ago

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…

3 hours ago

എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു, ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…

4 hours ago

അരികൊമ്പൻ ജീവനോടെയുണ്ടോ? ഉത്തരമില്ല,സിഗ്നലും ഇല്ല

ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…

5 hours ago