Premium

വി.അൽഫോൺസാമ്മക്ക് കിട്ടുന്ന നേർച്ചപ്പണം മോഷണം പോകുന്നു, വിവാദം

ജീവിച്ചിരിക്കുമ്പോൾ തന്ന അനുകരണീയമായ ജീവിത മാതൃകകൾ കൊണ്ട് അനേകരെ തന്നിലേക്ക് ആകർഷിച്ച അൽഫോൻസാമ്മയുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന ഭരണങ്ങാനം പള്ളിയിൽ നേർച്ചപ്പണമായി കോടിക്കണക്കിന് രൂപ വരവുണ്ട്. ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ ദിനം പ്രതി എത്തുന്നത്. വരുന്നവരെല്ലാം നേർച്ചകാഴ്ച്ചകൾക്കായി വൻതുക ചിലവാക്കാറുണ്ട്.

എന്നാൽ ഈ ഇനത്തിൽ എത്ര തുക ലഭിച്ചു എന്നത് സംബന്ധിച്ച് ഇടവകാർക്കും പൊതുജനങ്ങൾക്കും യാതൊരു വിവരവും ലഭ്യമല്ല. ഭരണങ്ങാനം പള്ളി വക സ്ഥലത്ത് സ്ഥിതിചെയ്യുന്ന അൽഫോൻസാമ്മയുടെ കബറിടത്തിൽ ലഭിക്കുന്ന നേർച്ചപ്പണം അവിടുത്തെ യഥാർത്ഥ അധികാരിയായ കൈക്കാരന്റെയോ ഇടവകക്കാരുടെയോ അനുവാദമില്ലാതെ മറ്റു ചില വ്യക്തികൾ അനധികൃതമായി കൈക്കലാക്കുകയാണ്. വികാരിയെ പോലും ഇക്കാര്യങ്ങൾ അറിയിക്കുന്നില്ല. തീർത്ഥാടന കേന്ദ്രത്തിനു സമീപത്തായി അടുത്ത കാലത്ത് നിർമ്മിക്കപ്പെട്ട ചില കെട്ടിടങ്ങളിൽ താമസിക്കുന്ന ഏതാനും ചില പുരോഹിതരാണ് ഈ അനധികൃത പണം കൈക്കലാക്കലിനു നേതൃത്വം നൽകുന്നത്. പാലാ ബിഷപ്പിനാൽ നിയോഗിക്കപ്പെട്ടവരാണ് ഈ പുരോഹിതർ,

വർഷങ്ങൾ മുമ്പ് പാലാ മെത്രാൻ ഭരണങ്ങാനം പള്ളിയിൽ വന്ന് റെക്ടറായി ഒരു പുരോഹിതനെ നിയമിച്ചിരുന്നു. വിശ്വാസികൾ പിന്നീടാണ് തട്ടിപ്പ് മനസ്സിലാക്കിയത്. നേർച്ചപ്പണം വാരാനാണ് പുരോഹിതനെ വച്ചതെന്ന്. ആരുമില്ലാത്ത സമയത്ത് പണിക്കാരുമായി വന്ന്‌ നേർച്ചപ്പെട്ടികൾ തുറന്നു പണവും സ്വർണവും എല്ലാം ചാക്കുകളിലാക്കി കടത്തുകയാണ്. സർക്കാർ അധികാരികളുടെ നിയന്ത്രണമോ പരിശോധനയോ ഇക്കാര്യത്തിലില്ലയ. നേർച്ചപ്പണം ഇനത്തിൽ എത്ര തുക വരവ് ഉണ്ടെന്ന് സർക്കാരിനെയോ ഏതെങ്കിലും അധികാരികളെയും അറിയിക്കുന്നതായി കാണുന്നില്ല. വിശ്വാസികളെയും അറിയിക്കുന്നില്ല.

വിവാഹം, ശവസംസ്കാരം മുതലായ ചടങ്ങുകളുടെ അവസരത്തിൽ പുരോഹിതർ തടസ്സങ്ങൾ സൃഷ്ടിക്കുകയും ഉപദ്രവിക്കുകയും പള്ളിയിൽ നിന്ന് പുറത്താക്കുകയും മറ്റും ചെയ്യും എന്ന് ഭയന്ന് ഇടവകക്കാരും മറ്റു കത്തോലിക്കാ വിശ്വാസികളും പാലാ ബിഷപ്പിന്റെയും കൂട്ടരുടെയും അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നില്ല. അമ്പലങ്ങൾക്ക് ദേവസ്വം ബോർഡ് ഉള്ളതുപോലെ പള്ളികൾക്കു ഒരു ഭരണ സംവിധാനം ഇല്ല. ഈ സാഹചര്യത്തിൽ ഭരണങ്ങാനം സെൻമേരിസ് പള്ളിയിലെ വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ നേർച്ചപ്പണമിനത്തിൽ ലഭിച്ച വരുമാനം എത്രയെന്ന് പരിശോധിക്കുന്നതിനും നേർച്ചപ്പണം പുരോഹിതർ അനധികൃതമായി കടത്തിക്കൊണ്ടു പോകുന്നത് തടയുന്നതിനും അത് അന്യായമായി ചെലവഴിക്കപ്പെടുന്നില്ലെന്ന്‌ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികൾ കേരളത്തിലെ വിശ്വാസികൾ സ്വീകരിക്കേണ്ടതാണ്.

വിശുദ്ധ അൽഫോൻസാമ്മ അന്ത്യവിശ്രമം കൊള്ളുന്ന ഭരണങ്ങാനം കേരളത്തിലെ പ്രാചീന ക്രൈസ്തവ കേന്ദ്രങ്ങളിലൊന്നാണ്. എ.ഡി 1004-ൽ ഭരണങ്ങാനം പള്ളി സ്ഥാപിക്കപ്പെടുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ സ്ഥലത്തും പരിസരപ്രദേശങ്ങളിലും കച്ചവടക്കാരായ ക്രൈസ്തവരുടെ ചെറിയ ചെറിയ സമൂഹങ്ങൾ താവളമടിച്ചിരുന്നു. അന്നു സുലഭമായിരുന്ന കുരുമുളകു തുടങ്ങിയ കാർഷിക വിഭവങ്ങളും സുഗന്ധദ്രവ്യങ്ങളും വനവിഭവങ്ങളും സംഭരിച്ച് അന്നത്തെ വാണിജ്യകേന്ദ്രങ്ങളിലെത്തിക്കുകയെന്നതായിരുന്നു അവരുടെ മുഖ്യതൊഴിൽ.

മലയോരപ്രദേശത്തെ ഏറ്റവും പഴക്കംചെന്ന വാണിജ്യകേന്ദ്രങ്ങളിലൊന്നായ അരുവിത്തുറയിൽ സ്ഥിരതാമസമാക്കിയിരുന്ന ക്രൈസ്തവരിൽ ചിലരാണു ഭരണങ്ങാനത്തും സമീപപ്രദേശങ്ങളിലും താവളമടിച്ചു കച്ചവടം നടത്തിയിരുന്നതെന്ന് കരുതപ്പെടുന്നു. കാഞ്ഞിരപ്പള്ളി മുതൽ കുറവിലങ്ങാടു വരെയുള്ള പ്രദേശങ്ങളിൽ കുടിയേറിയിരുന്ന ക്രൈസ്തവർ തങ്ങളുടെ മതപരമായ ആവശ്യങ്ങൾ നിർവഹിച്ചിരുന്നത് അരുവിത്തുറപ്പള്ളിയിലായിരുന്നെന്നു പഴമക്കാർ പറയുന്നു.

എല്ലാ സ്ഥലത്തും പുതിയ പള്ളികൾ രൂപംകൊണ്ടിരുന്നു. കുറവിലങ്ങാടും, പാലായിലും പുതിയ പള്ളി സ്ഥാപിതമായി. താമസിക്കാതെ ഭരണങ്ങാനം പള്ളി സ്ഥാപിച്ചു.ക്രൈസ്തവരുടെ തറവാടെന്ന് വിളിക്കപ്പെടുന്ന കൊടുങ്ങല്ലൂരുനിന്ന് കുടിയേറിപാർത്തവരാണ് പാല, ഭരണങ്ങാനം ഭാഗത്തുള്ള ക്രിസ്ത്യാനികളെന്ന് വിശ്വസിക്കപ്പെടുന്നു. നല്ല അധ്വാനികളായ ക്രിസ്ത്യൻ കർഷകരെ എത്തിപ്പെട്ട നാട്ടിലെല്ലായിടത്തും നല്ല രീതിയിലാണ് സ്വീകരിച്ചത്. അവർക്ക് എല്ലാ നാട്ടിലും കുറഞ്ഞ വിലയിൽ കൃഷിഭൂമി പതിച്ചുകൊടുക്കുന്നതിന് ആളുണ്ടായി. അങ്ങനെ ക്രിസ്ത്യാനികൾ പ്രബലശക്തിയായി മാറി.

കവണാറ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന മീനച്ചിലാറിന്റെ​ ഇരുകരകളിലുമായി വ്യാപിച്ചു കിടന്നിരുന്ന മീനച്ചിൽ പ്രദേശങ്ങൾ ഭരിച്ചിരുന്നതു തെക്കുംകൂർ രാജാവിന്റെ സാമന്തന്മാരായിരുന്ന കർത്താക്കന്മാരാണ്. പ്രജാക്ഷേമതൽപരന്മാരായിരുന്ന മീനച്ചിൽ കർത്താക്കന്മാർ ക്രിസ്ത്യാനികളോട് പ്രത്യേകമായ വാത്സല്യവും പ്രതിപത്തിയും പ്രകടിപ്പിച്ചിരുന്നു. അവരുടെ പടത്തലവന്മാർ പലരും ക്രിസ്ത്യാനികളായിരുന്നു.

1002-ൽ പാലാ വലിയപള്ളിക്കുള്ള സ്ഥലം സൌജന്യമായി നല്കിയതും, സ്ഥലവാസികളിൽ ചിലരുടെ എതിർപ്പുണ്ടായതിനെ തുടർന്നു സ്ഥലത്തു വന്നിരുന്നു പള്ളിപണി നടത്തിച്ചു കൊടുത്തതും അന്നു നാടുവാണിരുന്ന മീനച്ചിൽ കർത്താവായിരുന്നു. 1004-ൽ നിർമ്മിക്കപ്പെട്ട ഭരണങ്ങാനം പള്ളിയുടെ കാര്യത്തിലും ഇതുപോലുള്ള പ്രതിബന്ധങ്ങളുണ്ടായത്രേ. പള്ളിയുടെ സ്ഥാന നിർണ്ണയത്തെപ്പറ്റി ക്രൈസ്തവരും ഹിന്ദുക്കളും തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ മീനച്ചിൽ കർത്താവ് ഇടപെട്ടു. അങ്ങനെയാണ് പണി സുഗമമായി നടന്നത്.

ഒരു ഉൾനാടൻ ഗ്രാമം മാത്രമായിരുന്ന ഭരണങ്ങാനത്തിന്റെ പ്രസിദ്ധി ഇന്നു കടലുകടൾക്കപ്പുറത്തും ചെന്നെത്തിയിരിക്കുന്നു. കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു തീർത്ഥാടന കേന്ദ്രമാണ് ഭരണങ്ങാനം. വിശുദ്ധയെന്ന് നാമകരണം ചെയ്യപ്പെട്ട അൽഫോൻസാമ്മയുടെ പുണ്യസമാധിയിലൂടെ ഈ പ്രസിദ്ധി അനന്തകാലം നിലനിൽക്കുകയും ചെയ്യും. പാലയിൽനിന്ന് 8 കിലോമീറ്റർ ദൂരമുണ്ട് ഭരണങ്ങാനത്തിന്.

Karma News Network

Recent Posts

മാന്നാറിലെ സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി, കലയുടേതാണോ എന്നറിയാൻ ഫോറന്‍സിക് പരിശോധന

ആലപ്പുഴ: 15 വര്‍ഷം മുന്‍പ് മാവേലിക്കര മാന്നാറില്‍ നിന്ന് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തി. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ…

36 mins ago

ചുഴലികാറ്റിൽ കുടുങ്ങിയ ഇന്ത്യൻ ടീമിനു പ്രത്യേക വിമാനവുമായി ജെയ് ഷാ

ഇന്ത്യ ട്വിന്റി ട്വിന്റി ലോക കപ്പ് നേടിയപ്പോൾ അമിത്ഷായുടെ കുടുംബത്തിനും പ്രധാന പങ്കുണ്ട്. ബിസിസിഐ അതായത് ബോർഡ് ഓഫ് കൺട്രോൾ…

53 mins ago

ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല, പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ നേതാവ്

കോഴിക്കോട്: എസ്എഫ്ഐ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല. കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷത്തിന് പിന്നാലെ…

1 hour ago

ശത്രുപാളയം ഭസ്മമാക്കാൻ സെബെക്സ്- 2, അതീവ പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു വികസിപ്പിച്ച് ഇന്ത്യ

ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് മോദി ഭാരതം വീണ്ടും കരുത്താർജിക്കുന്നു. സെബെക്സ്- 2…

2 hours ago

രാഹുൽ ഗാന്ധിയുടെ ഹിന്ദു വിരുദ്ധ പരാമർശം, ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം

അഹ്മദാബാദ്: ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. അഹ്മദാബാദിലുള്ള…

3 hours ago

അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്‌ദമുയ‌ർത്തിയില്ല,  കുറ്റ ബോധത്താൽ എന്റെ തല കുനിഞ്ഞു പോയി, മാപ്പ്- ലക്ഷ്മിപ്രിയ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ലക്ഷ്മിപ്രിയ.…

3 hours ago