entertainment

നമുക്കിടയിൽ വേർപിരിയലുകളില്ല, എവിടെയായിരുന്നാലും എപ്പോഴും എന്റെ മനസിലുണ്ടാവും, മഞ്ജു പിള്ള

നടി കെപിഎസി ലളിതയുടെ വിയോഗം ഇപ്പോഴും കേരളത്തിന് വിശ്വസിക്കാനാവുന്നില്ല. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചാണ് അതുല്യ കലാകാരി വിടപറഞ്ഞത്. കെപിഎസി ലളിതയുമായി വളരെയടുത്ത ബന്ധം നിലനിർത്തിയിരുന്നു മഞ്ജു പിള്ള. ഇരുവരും തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നു. അടുത്ത് തന്നെയുണ്ടായിരുന്നതിനാൽ പെട്ടെന്ന് തന്നെ ഇവിടേക്ക് എത്താനായെന്നും മഞ്ജു പറഞ്ഞിരുന്നു. കെപിഎസി ലളിതയെക്കുറിച്ചുള്ള മഞ്ജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

നമുക്കിടയിൽ വേർപിരിയലുകളില്ല, എവിടെയായിരുന്നാലും എപ്പോഴും എന്റെ മനസിലുണ്ടാവും. എന്നെന്നുമായി എന്റെ ഹൃദയത്തിലും. ലളിതാമ്മയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രത്തിനൊപ്പമായാണ് മഞ്ജു പിള്ള ഇങ്ങനെ കുറിച്ചത്. റിമി ടോമി, സരിത ജയസൂര്യ, ശ്വേത മേനോൻ, അനുമോൾ, രഞ്ജിനി ജോസ്, രാധിക റസിയ തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. ഒരു മകൾക്ക് എങ്ങനെ അമ്മയെ പിരിയാൻ പറ്റും, മഞ്ജു ചേച്ചി ഞങ്ങൾ കൂടെയുണ്ടെന്നായിരുന്നു ആരാധകർ കമന്റ് ചെയ്തത്.

കരൾ രോഗത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെ തൃപ്പൂണിത്തുറയിലെ വസതിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. നടിയുടെ വിയോഗം അറിഞ്ഞ് ഇന്നലെ രാത്രി തന്നെ തൃപ്പൂണിത്തുറയിലെ വീട്ടിൽ നിരവധി സിനിമ പ്രവർത്തകരും സാംസ്‌കാരിക രാഷ്ട്രീയ പ്രതിനിധികളും എത്തി അന്ത്യോപചാരം അർപ്പിച്ചു.

സ്വയം വരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 550ലേറെ സിനിമകളിൽ അഭിനയിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.

യഥാർത്ഥ പേര്-മഹേശ്വരി അമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതനുമായി വിവാഹംയ രണ്ടു വട്ടം മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

Karma News Network

Recent Posts

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

8 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

39 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

3 hours ago