kerala

അയോധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ കേരളത്തിലും ശ്രീരാമ സേന സേവനങ്ങളുമായി രംഗത്ത്, സൗജന്യ ആംബുലൻസ് സർവീസ് ആരംഭിച്ചു

അയോധ്യയില്‍ രാമക്ഷേത്രം ഉയരുമ്പോള്‍ കേരളത്തിലും ശ്രീരാമ സേന സേവനങ്ങളുമായി രംഗത്ത്. ശ്രീരാമ സേനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനവും ആംബുലന്‍സ് സര്‍വീസിനും തുടക്കമായി. നിര്‍ധനരായ ജനങ്ങള്‍ക്ക് സൗജന്യ ആംബുലന്‍സ് സര്‍വീസാണ് ശ്രീരാമ സേന നല്‍കുന്നത്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുമ്പോള്‍ കേരളത്തിലും ആരവങ്ങള്‍ അലയടിക്കുകയാണ്.

സംവിധായകന്‍ രാമസിംഹന്‍ ചടങ്ങില്‍ പങ്കെടുത്തു. ആദ്യ ഘട്ടത്തിൽ രണ്ട് ആംബുലൻസുകളാണ് സർവീസിനായി ഒരുക്കിയിരിക്കുന്നത്. അയോധ്യയിൽ രാമക്ഷേത്രം പണി പൂർത്തിയാക്കി ഭക്തർക്കായി തുറന്നു കൊടുക്കുമ്പോൾ നാടൊട്ടുക്ക് പ്രതിഷ്ഠാ ദിനം വളരെ കെങ്കേമമായി കൊണ്ടാടുവാൻ തയ്യാറെടുക്കുന്നു. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് സാംസ്കാരികവും മതപരവും ചരിത്രപരവുമായ പ്രാധാന്യമുള്ളതാണ് അയോധ്യാക്ഷേത്രം.

ശ്രീരാമന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം പതിറ്റാണ്ടുകളായി തീവ്രമായ സംവാദങ്ങളുടെയും നിയമയുദ്ധങ്ങളുടെയും വികാരങ്ങളുടെയും വിഷയമാണ്. എന്നാൽ രാജ്യമെമ്പാടുമുള്ള ഹിന്ദുക്കൾ രാമന്റെ ഭൂമി തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ്. അതിന് പ്രാധാനമന്ത്രി മോദിക്ക് നന്ദി പറയുകയാണ്.

തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളന വേദിയിലെത്തിയ വീട്ടമ്മമാരോട് അയോധ്യയിലെ രാമപ്രതിഷ്ഠാ ദിനം എങ്ങനെ ആഘോഷിക്കാനാണ് തയ്യാറെടുപ്പുകളെന്ന് ചോദിച്ചപ്പോൾ ദീപാവലിയെക്കാൾ മനോഹരമായി നാട് ശോഭിക്കും. വീടുകളിലും , ക്ഷേത്രങ്ങളിലും ദീപങ്ങൾ തെളിയും . രാമനാമങ്ങൾ മുഴങ്ങികേൾക്കുന്ന സുന്ദര ദിനമായി മാറും. രാമായണവും, സുന്ദരകാണ്ഡവും വീടുകളിൽ ചൊല്ലി, രാമനാമത്താൽ മുഖരിതമാകും.

പത്മനാഭ ക്ഷേത്രത്തിൽ അമ്പലക്കുളത്തിന്റെ ചുറ്റും ദീപങ്ങൾ കൊളുത്തും, രാമന്റെ വി​ഗ്രഹത്തിൽ പൂജകൽ നടത്തും.എത്ര ദീപം കത്തിക്കാമോ എത്രയും ദീപങ്ങൾ കൊളുത്തും. വരുന്ന തലമുറയോട് രാമന്റെ മഹത്വവും, ജന്മരഹസ്യവും, ലക്ഷ്യവും പറഞ്ഞു കൊടുക്കാം. രാമ ക്ഷേത്രം എന്ന് പറയുന്നത് ഹിന്ദു സമൂഹത്തിന്റേതാണ്. ഹിന്ദു സമൂഹം രാമക്ഷേത്രത്തെ ഉയർത്തിപ്പിടിക്കുന്നു എന്ന് പറയുന്നവരൊക്കെ കേൾക്കേണ്ടത് പല സമൂഹത്തിൽ നിന്നും പല വിഭാഗത്തിൽ നിന്നും പലരും രാമക്ഷേത്ര പ്രാണപ്രതിഷ്ഠാഘോഷമാക്കാൻ മുന്നോട്ടുവരുന്നു എന്ന സത്യമാണ്

Karma News Network

Recent Posts

മോദി ഇന്ന് റഷ്യയിലേക്ക്, മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യ വിദേശ യാത്ര

ന്യൂഡൽഹി: മൂന്നാമതും അധികാരത്തിലേറിയ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര. റഷ്യന് സന്ദർശനത്തിനായി ഞായറാഴ്ച രാവിലെ യാത്ര തിരിക്കും.…

26 mins ago

കഴിഞ്ഞ തിങ്കളാഴ്ച പമ്പാ നദിയിലേക്ക് ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി

പരുമല പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ ചിത്രാ…

59 mins ago

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. തീവ്ര മഴ വിട്ടുനിൽക്കുകയാണെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ എല്ലാ ജില്ലകളിലും തുടരുകയാണ്.…

1 hour ago

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

10 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

11 hours ago

ഹത്രാസ് അപകടം , മുഖ്യപ്രതി മധുകറിന്റെ പണമിടപാട്, ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു, രാഷ്ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും അന്വേഷിക്കും

ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ​ഗൂഢാലോചനയും അന്വേഷിക്കാൻ യു…

11 hours ago