topnews

ബീഹാറില്‍ ജനവിധി തേടി അധോലോക നായകനും; യോഗ്യത കൊലപാതകം അടക്കം 38 കേസുകള്‍

സ്ഥാനാര്‍ത്ഥികളുടെ വൈവിധ്യത്താല്‍ സമ്പന്നമായിരുന്നു ഇത്തവണത്തെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ചെറുപ്പക്കാരും പ്രായമുള്ളവരും എന്നതുപോലെ ബഹുമാന്യരും സ്വീകാര്യരും എന്തിന് അധോലോക നായകന്‍ വരെ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ക്രിക്കറ്ററില്‍ നിന്ന് രാഷ്ട്രീയ നേതാവിന്റെ കുപ്പായമണിഞ്ഞ തേജസ്വി യാദവ് തന്നെയാണ് വ്യത്യസ്ഥതയുടെ ആദ്യ ഉദാഹരണം.

യുഎപിഎ കേസില്‍ ജയില്‍വാസമനുഷ്ടിക്കുന്ന ആനന്ത് സിംഗാണ് ഇത്തവണത്തെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു വ്യത്യസ്ഥന്‍. ആനന്ത് സിംഗ് അത്ര നിസ്സാരക്കാരനല്ല. 1976 മുതല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. യുഎപിഎ കേസിനെ തുടര്‍ന്ന് ബിഹാറിലെ ബെയൂര്‍ ജയിലില്‍ ജയില്‍വാസം അനുഷ്ടിക്കുകയാണ്.

ചോട്ടെ സര്‍ക്കാര്‍’ എന്ന് അറിയപ്പെടുന്ന 59 കാരനായ ആനന്തിന്റെ പേരിലുള്ളത് 38 കേസുകളാണ്. ഇതില്‍ എട്ട് എണ്ണം കൊലപാതക കേസുകളാണ്. പുട്ടൂസ് യാദവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 2015ല്‍ നിയമനടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ആനന്തിന്. തുടര്‍ന്ന് അറസ്റ്റിലായ ആനന്തിന് ജെഡിയു സീറ്റ് നിഷേധിച്ചു. എന്നാല്‍ സ്വതന്ത്രനായി നിന്ന് മത്സരിച്ച് 18,000 ല്‍ അധികം വോട്ടിന് വിജയിച്ചു ആനന്ത് സിംഗ്. കഴിഞ്ഞ വര്‍ഷം ആനന്ത് സിംഗിന്റെ സ്വവസതിയില്‍ നിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്ത കേസില്‍ നിലവില്‍ ജയില്‍വാസം അനുഷ്ടിക്കുകയാണ് ആനന്ത് സിംഗ്.

മൊകാമ സീറ്റിലാണ് ആനന്ദ് സിംഗ് മത്സരിക്കുന്നത്. ഇതാദ്യമായല്ല ആനന്ദ് ഇലക്ഷന് മത്സരിക്കുന്നത്. മൂന്ന് തവണ എംഎല്‍എയായിട്ടുള്ള ആനന്ത് സിംഗ് മെകാമ സീറ്റില്‍ നിന്ന് ആദ്യമായി വിജയിക്കുന്നത് 2005ലാണ്. ജയില്‍ അധികൃതര്‍ ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് പോലും.

മുമ്പ് തേജസ്വിയാദവ് സാമൂഹ്യവിരുദ്ധന്‍ എന്ന് വിളിച്ച് ആക്ഷേപിച്ച ആനന്ത് സിംഗിന് തന്റെ പാര്‍ട്ടിയുടെ കീഴില്‍ മത്സരിക്കാന്‍ അവസരം കൊടുത്ത അപൂര്‍വ കാഴ്ചയും ഈ തെരഞ്ഞെടുപ്പിന്റെ മാത്രം സ്വന്തമാണ്. ഇനി വോട്ടെണ്ണിത്തീരുമ്പോള്‍ അറിയാം സ്ഥാനാര്‍ത്ഥികള്‍ക്കിടയിലെ വ്യത്യസ്ഥതയെ ജനങ്ങള്‍ എത്രത്തോളം സ്വീകരിച്ചിട്ടുണ്ട് എന്ന്.

അതേസമയം ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കെ ആദ്യ ഫലം പുറത്തുവരുമ്പോള്‍ നൂറ് കടന്ന് എന്‍ഡിഎയും മഹാസഖ്യവും. മഹാസഖ്യം 126 സീറ്റുകളിലും എന്‍ഡിഎ 107 സീറ്റുകളിലും ലീഡ് ചെയ്യുകയാണ് ഇപ്പോള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരി വെച്ചുകൊണ്ടാണ് തുടക്കത്തില്‍ മഹാസഖ്യം മുന്നേറിയത്. അതേസമയം ആര്‍ജെഡി മുന്നേറുമ്പോള്‍ നിതീഷ് കുമാറിന്റെ ജെഡിയു കനത്ത തിരിച്ചടിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.

മഹാസഖ്യത്തിന് നേതൃത്വം നല്‍കുന്ന ആര്‍ജെഡി 83 സീറ്റുകളിലാണ് ലീഡ് ചെയ്യുന്ന്. കോണ്‍ഗ്രസ് 25 സീറ്റുകളിലും മുന്നേറ്റം തുടരുന്നു. പന്ത്രണ്ട് സീറ്റുകളില്‍ ഇടത് പാര്‍ട്ടിയും ലീഡ് ചെയ്യുന്നു. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിക്കാണ് മുന്നേറ്റം. രാവിലെ എട്ട് മണി മുതല്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഏഴ് കോടി വോട്ടര്‍മാരാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട് ചെയ്തത്. 56.19 ശതമാനം പോളിംഗാണ് മൂന്ന് ഘട്ടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്.

എന്‍ഡിഎയില്‍ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാര്‍ട്ടി 11 സീറ്റിലും ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തില്‍ 144 സീറ്റുകളില്‍ തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 70 സീറ്റിലും സിപിഐഎംഎല്‍ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.

Karma News Editorial

Recent Posts

മാഹിപാലത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ പുഴയിലേക്ക് വീണുയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി

മാഹിപാലത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ പുഴയിലേക്ക് വീണയാളെ മത്സ്യത്തൊഴിലാളികളും മാഹി പോലീസും,ഫയർഫോഴ്സും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. കൂത്തുപറമ്പ് പാതിരിയാട് സ്വദേശിയായ…

10 mins ago

പൊലീസ് സ്റ്റേഷൻ ഉപരോധം, ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ള എംഎൽഎമാർക്കെതിരെ കേസ്

തിരുവനന്തപുരം: ശ്രീകാര്യം പോലീസ് സ്‌റ്റേഷനിൽ യൂത്ത് കോൺ​ഗ്രസ്-കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു. കല്ലേറിൽ പൊലീസുകാരന് പരിക്ക്. കോവളം എം.എല്‍.എ. എം. വിന്‍സന്റിനും…

33 mins ago

കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണു, 6000 രൂപയുമായി അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പിടിയില്‍

തൃശ്ശൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ആന്റണി എം. വട്ടോളിയെ വിജിലന്‍സ് പിടികൂടി.…

45 mins ago

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

1 hour ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

2 hours ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

2 hours ago