mainstories

ആരാണ് ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു?

പാട്‌ന/ ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായതോടെ രാജ്യത്ത് ആദ്യമായി ഗോത്രവര്‍ഗ വിഭാഗത്തിൽ നിന്ന് പ്രഥമ വനിതാപദത്തിനരുകിൽ എത്തിയിരിക്കുകയാണ് ദ്രൗപതി മുര്‍മു. ഏകദേശം 20 ഓളം പേരുകൾ പരിഗണിച്ചതിൽ നിന്നാണ് ആദിവാസി, സ്ത്രീ എന്ന നിലയിൽ ഗോത്രവര്‍ഗ വിഭാഗമായ സന്താള്‍ കുടുംബത്തില്‍ പെട്ട ദ്രൗപതി മുര്‍മുവിന്റെ പേര് ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിൽ എത്തുന്നത്.

ഒരു ചരിത്രപരമായ തീരുമാനമായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ബി ജെ പി രാത്രി തന്നെ ദ്രൗപതി മുര്‍മുവിന്റെ പേര് സ്ഥാനാർത്ഥിത്വത്തിലേക്ക് സ്ഥിരീകരിക്കുകയായിരുന്നു. 64 കാരിയായ ദ്രൗപതി മുര്‍മു ഗോത്രവര്‍ഗ വനിതാ നേതാവാണ്.

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തില്‍ 1958 ജൂണ്‍ 20 നാണ് ദ്രൗപതി മുര്‍മു ജനിക്കുന്നത്. ബിരാഞ്ചി നാരായണ്‍ ടുഡു വിന്റെ മകളാണ് ദ്രൗപതി മുര്‍മു. ശ്യാം ചരണ്‍ മുര്‍മുവാണ് ദ്രൗപതി മുര്‍മുവിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളും ഒരു മകളും ഉണ്ട്. അദ്ധ്യാപികയായിരുന്ന ദ്രൗപതി മുര്‍മു ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജിൽ നിന്നാണ് ബിരുദം നേടുന്നത്. കൗണ്‍സിലറായാണ് രാഷ്ട്രീയ ജീവിതത്തിനു തുടക്കം. 1997 ല്‍ ഒഡീഷയിലെ റൈരംഗ്പൂരില്‍ വൈസ് ചെയര്‍പേഴ്സണായിരുന്നു. ബി െജപിയുടെ എസ് ടി മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ദ്രൗപതി മുര്‍മു, 2013 മുതല്‍ 2015 വരെ ബി ജെ പി എസ്ടി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം ആയി പ്രവർത്തിച്ചിരുന്നു. മയൂര്‍ഭഞ്ജിലെ റായ്രംഗ്പൂരില്‍ നിന്ന് (2000, 2009) ബി ജെ പി ടിക്കറ്റില്‍ അവര്‍ രണ്ട് തവണ നിയമസഭയിലെത്തി.

ദ്രൗപതി മുര്‍മു തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം പാര്‍ട്ടിക്കുള്ളില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ച ചരിത്രമാണ് ഉള്ളത്. ഒഡീഷയിലെ ബി ജെ പിയുടേയും ബിജു ജനതാദളിന്റെയും കൂട്ടുകക്ഷി സര്‍ക്കാരിൽ 2000 മാര്‍ച്ച് 6 മുതല്‍ 2002 ഓഗസ്റ്റ് 6 വരെ വാണിജ്യ, ഗതാഗതത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് 6 മുതല്‍ 2004 മെയ് 16 വരെ ഫിഷറീസ്, മൃഗവിഭവ വികസനം മന്ത്രിയുമായി. 2015 മുതല്‍ 2021 വരെയാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. ജാര്‍ഖണ്ഡ് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വനിത എന്ന ഖ്യാതി കൂടി അവർക്ക് സ്വന്തം.

ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി 20 പേരുകള്‍ ചര്‍ച്ച ചെയ്തു എന്നും കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍, ആദിവാസി, സ്ത്രീ എന്നീ കാരണങ്ങളാള്‍ ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചുവെന്നും ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ വെളിപ്പെടുത്തുകയായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ജൂലൈ 18 നും വോട്ടെണ്ണല്‍ ജൂലൈ 21 നും നടക്കും. ജൂണ്‍ 29 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Karma News Network

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

26 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

58 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago