entertainment

‘മാതാപിതാക്കളെയോ ആ കുട്ടിയേയോ ആര് തെറി പറഞ്ഞാലും ഞാൻ തിരിച്ച് തെറി പറയും, എത്ര വലിയ ആരാണെങ്കിലും’

യൂട്യൂബ് വ്ലോഗറോട് മോശമായി സംസാരിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. പറഞ്ഞ രീതിയോട് എതിർപ്പുണ്ടെന്നും പറഞ്ഞ കാര്യങ്ങളോട് എതിർപ്പില്ലെന്നും പറഞ്ഞ ഉണ്ണി മുകുന്ദൻ ‘എന്റെ അച്ഛനെയോ അമ്മയേയോ കൂടെ വർക്ക് ചെയ്ത ആ ചെറിയ കുട്ടിയേയോ ആര് തെറി പറഞ്ഞാലും ഞാൻ തിരിച്ച് തെറി പറയും. ഇനി എത്ര വലിയ ആരാണെങ്കിലും എനിക്കത് വിഷയമല്ല.’ എന്നും കണ്ണൂർ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതൻ സർഗോത്സവ വേദിയിൽ പറഞ്ഞു.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെ: എന്റെ അച്ഛനെയോ അമ്മയേയോ കൂടെ വർക്ക് ചെയ്ത ആ ചെറിയ കുട്ടിയേയോ ആര് തെറി പറഞ്ഞാലും ഞാൻ തിരിച്ച് തെറി പറയും. ഇനി എത്ര വലിയ ആരാണെങ്കിലും എനിക്കത് വിഷയമല്ല. എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം. എന്നെ വളർത്തിയത് എന്റെ അച്ഛനും അമ്മയുമാണ്. ഇതിന്റെ പേരിൽ സിനിമാ ജീവിതം പോകുമെന്നോ മറ്റ് കാര്യങ്ങൾ സംഭവിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടോ വോയിസ് റെക്കോർഡിംഗ് പുറത്തുവിട്ടിട്ടോ ഒന്നും നടപടിയാകില്ല.ഞാൻ ഇങ്ങനെയാണ്. ഒരു പരിധിവരെ യൊക്കെ ഞാൻ ക്ഷമിക്കും. എന്റെ ഭാഗത്തുനിന്നുള്ള തെറ്റുകൾ തിരുത്താൻ ശ്രമിക്കും. ഞാൻ അങ്ങനെയാണ്. വ്യക്തികളെ വേദനിപ്പിച്ചിട്ട് ജീവിതത്തിൽ ഒന്നും നേടാനില്ല. എന്നെ ഞാനാക്കി മാറ്റിയത് കേരളത്തിലെ കുടുംബാംഗങ്ങളാണ്.’ ഉണ്ണി മുകുന്ദൻ പറഞ്ഞു.

‘ഞാൻ സിനിമയിൽ അഭിനയിക്കാൻ വന്നത് സിനിമാ നടൻ അയിരിക്കണമെന്നുള്ള തുകൊണ്ട് മാത്രമാണ്. നിങ്ങൾ ഇഷ്ടപ്പെടുന്നത് ഉണ്ണി മുകുന്ദൻ എന്ന നടനെ മാത്രമല്ല, ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയെക്കൂടിയാണെന്ന് ഞാൻ വിശ്വസിക്കുന്ന്. പത്ത് വർഷം മുമ്പ് ഞാൻ ആരാണെന്നോ എങ്ങനെയാണെന്നോ തെളിയിക്കേണ്ട ആവശ്യമില്ലെ ന്നാണ് വിശ്വാസം’ ഉണ്ണി മുകുന്ദൻ പറയുകയുണ്ടായി.

‘ഞാനൊരു സാധാരണ വ്യക്തിയാണ്. ഒരു നടനായതിന് ശേഷം എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ച് എനിക്ക് ധാരണയുണ്ട്. പക്ഷേ അതിന് പറ്റുന്നുണ്ടോ എന്നെനിക്കറിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പല കാര്യങ്ങളും വച്ച് നോക്കുകയാണെങ്കിൽ ഒരിക്കലും പെരുമാറാൻ പാടില്ലാത്ത രീതിയിൽ വാക്കുകൾ കൊണ്ട് കുറച്ചുപേരെ വേദനിപ്പിച്ചുകാണും. പറഞ്ഞ രീതിയോട് എതിർപ്പുണ്ട്. പക്ഷേ പറഞ്ഞ കാര്യങ്ങൾ കൊണ്ട് ഒട്ടും എതിർപ്പില്ല’ – ഉണ്ണി മുകുന്ദൻ പറഞ്ഞു.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

7 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

34 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

46 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago