entertainment

‘രാജ്യത്തിനെതിരെ ആര് മോശമായി സംസാരിച്ചാലും എനിക്ക് വേദനിക്കും, ഇന്ത്യ പാകിസ്താൻ മാച്ച് വരുമ്പോൾ മാത്രം വേണ്ടതല്ല ദേശീയത’ – ഉണ്ണി മുകുന്ദൻ

നമ്മുടെ രാജ്യത്തിനെതിരെ ആരെങ്കിലും മോശമായി സംസാരിച്ചാൽ അത് എനിക്ക് വേദനിക്കുമെന്നും ഇതൊരു രാഷ്ട്രീയ പ്രസ്താവനയായി കരുതുന്നില്ലെന്നും നടൻ ഉണ്ണി മുകുന്ദൻ. ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും ആ ഒരു വികാരം ഉണ്ടാവണം. ഇന്ത്യ പാകിസ്താൻ മാച്ച് വരുമ്പോൾ മാത്രം വേണ്ടതല്ല ദേശീയത – ഉണ്ണി മുകുന്ദൻ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ ഇങ്ങനെ പറഞ്ഞത്. ദേശീയതയെ കുറിച്ചുള്ള തന്റെ നിലപാട് ആവർത്തിച്ച് രംഗത്ത് എത്തിയരിക്കുകയാണ് താരം.

ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ: ‘ഞാനെന്റെ രാഷ്ട്രീയ നിലപാടൊന്നും എവിടേയും പറഞ്ഞിട്ടില്ല. യഥാർഥത്തിൽ രാജ്യത്തോടുള്ള എന്റെ ഇഷ്ടത്തേയും ആത്മാർഥതയേയും കുറിച്ച് ഞാൻ സംസാരിച്ചിട്ടുണ്ട്. ഒരു ദേശീയവാദ പ്രത്യയ ശാസ്ത്രം എനിക്കുണ്ട്. അത് മാറ്റിവയ്ക്കാൻ പറ്റില്ല. ഇതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണോയെന്ന് ചോദിച്ചാൽ ഇതുവരെ എനിക്കങ്ങനെ തോന്നിയിട്ടില്ല. നമ്മുടെ രാജ്യത്തിനെതിരെ ആരെങ്കിലും മോശമായി സംസാരിച്ചാൽ അതെനിക്ക് വേദനിക്കും. ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണ് എന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും ആ ഒരു വികാരം ഉണ്ടാവണം. ഇന്ത്യ പാകിസ്താൻ മാച്ച് വരുമ്പോൾ മാത്രം വേണ്ടതല്ല ദേശീയത. ഒരാളുടെ ദേശീയതയും രാഷ്ട്രബോധവുമൊക്കെ അവന്റെ ജാതിയും മതവും വച്ച് നിർണയിക്കുന്ന പ്രവണതയുണ്ട്.’ – ഉണ്ണി മുകുന്ദൻ പറഞ്ഞു.

രാളുടെ ദേശീയതയും രാഷ്ട്രബോധവുമൊക്കെ അവന്റെ ജാതിയും മതവും വച്ച് നിർണയിക്കുന്ന പ്രവണത ശരിയല്ലെന്നും അത്തരമൊരു കാര്യത്തിന് താനൊരിക്കലും കൂട്ടുനിന്നിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. അത്തരമൊരു നിലപാട് തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തന്റെ സിനിമകളിലൂടെയോ പറഞ്ഞിട്ടില്ല. ചിലർ പ്രതീക്ഷിക്കുന്നത് താൻ സംസാരിച്ചിട്ടുണ്ടാവില്ല, ചില കാര്യങ്ങൾ ചെയ്തിട്ടുണ്ടാവില്ല. അത് വ്യക്തിപരമായ ശരിയും തെറ്റും അടിസ്ഥാനമാക്കിയാണല്ലോ. ആ രീതിയിൽ പോവാനാണ് ഞാനെന്നും ആഗ്രഹിക്കുന്നത് – ഉണ്ണി മുകുന്ദൻ പറഞ്ഞു.

‘എത്രയോ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി കാംപയിൻ ചെയ്ത നടന്മാർ ഇവിടെ ഉണ്ട്. അവരോട് ഒരു ചോദ്യവും ഉണ്ടാവുന്നില്ല. അപ്പോൾ ദേശീയതയെ കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ ദുർ വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു. പക്ഷേ ഇതേക്കുറിച്ച് വിശദീകരണമൊന്നും കൊടുത്തിട്ടില്ല. ഞാനുമായി ആരെങ്കിലും തെറ്റിയാൽ, വാക്കുതർക്കം ഉണ്ടായാൽ പോലും ഞാനത് തിരുത്താൻ പോവാറില്ല. എന്റെ ഭാഗത്ത് ന്യായമുണ്ടെങ്കിലും ഒരിക്കലും തിരുത്തി ഞാനിങ്ങനെയാണ് ഉദ്ദേശിച്ചതെന്ന് പറയാറില്ല. കാരണം ആ വ്യക്തി സ്വയം അത് കണ്ടെത്തേണ്ടതാണ്, മനസിലാക്കേണ്ടതാണ്. കാരണം 15, 16 വയസിന് മുകളിലുള്ള എല്ലാവർക്കും നോർമലായിട്ട് ചിന്തിക്കാനുള്ള കഴിവുണ്ട്.’ – ഉണ്ണി മുകുന്ദൻ പറയുകയുണ്ടായി.

മലയാളികളുടെ പ്രിയപ്പെട്ട നടനായ ഉണ്ണി മുകുന്ദൻ, നായകനായും വില്ലനായും സഹനടനായും നിർമാതാവുമായൊക്കെ ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ്. ‘മാളികപ്പുറം’ ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവുൽ പുറത്തിറങ്ങിയ ചിത്രം.

 

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

4 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

4 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

4 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

5 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

5 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

5 hours ago