topnews

പൂജാരി പാതി നഗ്‌നനായി ക്ഷേത്രത്തിൽ നിൽക്കുമ്പോൾ ഭക്തർ മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയുന്നത് എന്തിന്- തൃപ്തി ദേശായി

ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തർ മാന്യമായി വസ്ത്രം ധരിക്കണമെന്ന തീരുമാനത്തിനെതരെ തൃപ്തി ദേശായി രം​ഗത്ത്. ശബരിമലയിൽ പ്രവേശിക്കണമെന്ന ആവശ്യവുമായി തൃപ്തി കേരളത്തിലെത്തിയതൊക്കെ വൻ വാർത്തയായിരുന്നു. പൂജാരി പാതി നഗ്‌നനായി ക്ഷേത്രത്തിൽ നിൽക്കുമ്പോൾ ഭക്തർ മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയുന്നത് എന്തിനാണെന്ന് തൃപ്തി ദേശായി ചോദിച്ചു.

ഭക്തർ മാന്യമായി വസ്ത്രം ധരിച്ച് വരണം എന്ന ബോർഡുകൾ അപമാനകരമാണെന്നും എത്രയും പെട്ടെന്ന് അത്തരം ബോർഡുകൾ എടുത്തുമാറ്റണമെന്നും തൃപ്തി ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ക്ഷേത്ര ട്രസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.

ബോർഡ് എടുത്തുമാറ്റാൻ ട്രസ്റ്റ് തയ്യാറായില്ലെങ്കിൽ താനും മറ്റ് ആക്ടിവിസ്റ്റുകളും മഹാരാഷ്ട്രയിൽ നേരിട്ടെത്തി എടുത്തുമാറ്റുമെന്നും തൃപ്തി പറഞ്ഞു. ഇന്ത്യയിൽ, ഭരണഘടന തങ്ങളുടെ പൗരന്മാർക്ക് അഭിപ്രായ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്, ആ അവകാശമനുസരിച്ച്, എന്ത് സംസാരിക്കണം, എന്ത് ധരിക്കണം എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ് അവർ പറഞ്ഞു.

ഇന്ത്യയിലെ പ്രശസ്ത ലിംഗസമത്വ പ്രവർത്തകയും ഭൂമാത റാൻ രാഗിണി എന്ന ഒരു സംഘടനയുടെ സ്ഥാപക നേതാവാണ് തൃപ്തി. ഞാനും വിശ്വാസിയാണ്, എന്നാൽ അന്ധമായ വിശ്വാസമല്ല എനിക്കുള്ളതെന്ന് പറയുന്ന തൃപ്തി, സ്ത്രീവിവേചനത്തിനെതിരേയും സ്ത്രീവിമോചനത്തിനായുമായി പോരാടുന്ന വ്യക്തിയാണ്. വർഷങ്ങൾക്ക് മുൻപ് കോൺഗ്രസിന് വേണ്ടി മത്സരിച്ച് പരാജയപ്പെട്ടതോടെ ആണ് രാഷ്ട്രീയം ഉപേക്ഷിച്ചത്.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

23 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

24 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

45 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago