കോഴിക്കോട്. മർക്കസ് നോളജ് സിറ്റിയിൽ ഒക്ടോബർ 17 മുതൽ 19 വരെ നടത്തിയ ഉച്ചകോടിയെ ചൊല്ലി വിവാദം. മർക്കസ് കാലാവസ്ഥാ ഉച്ചകോടിയിൽ വിദേശ വനിതകൾ അടക്കം പങ്കെടുത്ത സംഭവത്തിൽ സംഘാടകരിൽ നിന്ന് വിശദീകരണം തേടി സമസ്ത. മർക്കസ് നോളജ് സിറ്റിയിലെ പരിപാടിയിലെ വനിതാ പങ്കാളിത്തത്തിൽ വിശദീകരണം തേടിയിരിക്കുകയാണ് എപി സുന്നി വിഭാഗം. സ്ത്രീകൾ പുരുഷന്മാരുമൊത്ത് പൊതുവേദി പങ്കിടരുതെന്ന് നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ വ്യക്തമാക്കിയിരിക്കുന്നു.
വനിതാ പങ്കാളിത്തത്തിൽ ഒരു വിഭാഗം എതിർപ്പ് അറിയിച്ച് രംഗത്തെത്തിയതിന് പിറകെയാണ് വിശദീകരണം തേടിയത്. ഇക്കാര്യത്തിൽ സംഘാടകരിൽ നിന്ന് വിശദീകരണം തേടിയതായും മറുപടി കിട്ടിയ ശേഷം ഉചിതമായ നടപടി ഉണ്ടാകുമെന്നും സമസ്ത പ്രസിഡന്റ് പറയുന്നു. പൊതുവേദികളിൽ സ്ത്രീകൾക്ക് പ്രവേശനമില്ലെന്നാണ് എപി സുന്നികളുടെ പരമോന്നതനേതാവ് എ.പി.അബൂബക്കർ മുസ്ലിയാരുടെ നിലപാട്. എന്നാൽ അദ്ദേഹത്തിന്റെ മകൻ ഹക്കിം അസ്ഗരിയുടെ നിയന്ത്രണത്തിലുള്ള പുതുപ്പാടിയിലെ നോളജ് സിറ്റിയിൽ ആഗോളകാലാവസ്ഥാ സമ്മേളനത്തിൽ വനിതകളടക്കമെത്തിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
സമസ്ത സ്ത്രീകളുടെ പൊതുവേദികളിലെ പങ്കാളിത്തത്തെ രൂക്ഷമായി നിയന്ത്രിക്കുന്ന സംഘടനയാണ്. സമസ്തയ്ക്ക് കീഴിലുള്ള പള്ളികളിൽ സ്ത്രീകൾക്ക് വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരം പോലും നടത്താൻ അവകാശമില്ല. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന പരിപാടികളിലല്ലാതെ സ്ത്രീകളെ വേദി പങ്കിടാൻ സമസ്ത അനുവദികാറില്ല. ഇതിനിടെയാണ് മർക്കസ് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച കാലാവസ്ഥാ ഉച്ചകോടിയിൽ സ്ത്രീകളെ സംഘടിപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്. 40 രാഷ്ട്രങ്ങളിൽ നിന്നുള്ള ഇരുന്നൂറിലേറെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിൽ അന്താരാഷ്ട്ര പങ്കാളിത്തം എന്ന വിഷയത്തിലായിരുന്നു ഉച്ചകോടി നടന്നത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…