കോന്നി: കോവിഡും ലോക്ക്ഡൗണും ഒക്കെ ആണെങ്കിലും രോഗം ബാധിക്കാതെയും പൊലിയുന്ന ജീവനുകള്‍ക്ക് യാതൊരു കുറവുമില്ല. ആത്മഹത്യകളും തുടര്‍ക്കഥ ആവുകയാണ്. കോന്നിയില്‍ സംഭവിച്ചതും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഭാര്യ വീടിനുള്ളില്‍ മരിച്ച് കിടക്കുന്ന വിവരം അയല്‍ക്കാരെ അറിയിച്ചതിന് ശേഷം ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവന് ഒടുക്കുകയായിരുന്നു. അട്ടച്ചാക്കല്‍ മണിയന്‍പാറ കോളനി മുട്ടത്ത് വടക്കേതില്‍ ഗണനാഥന് (67), ഭാര്യ രമണി (55) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. ഭാര്യ വീട്ടില്‍ മരിച്ചു കിടക്കുന്നു എന്ന് പറഞ്ഞ് അയല്‍ക്കാരുടെ അടുത്തെത്തിയപ്പോള്‍ ഗണനാഥന്റെ കഴുത്തില്‍ മുറിവ് ഉണ്ടായിരുന്നു. തുടര്‍ന്ന് സമീപമുള്ള അച്ചന്‍കോവിലാറ്റിലെ വാലുകടവിലേക്ക് ഗണനാഥന് ചാടി. മുറിക്കുള്ളില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് രമണിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപം രക്തം ഉണ്ടായിരുന്നെങ്കിലും ഇവരുടെ ശരീരത്തില്‍ മുറിവ് ഉണ്ടായിരുന്നില്ല.
ആറ്റില്‍ ചാടിയ ഗണനാഥന്റെ മൃതദേഹം കാവുംപുറത്ത് കടവില്‍ നിന്നു കണ്ടെത്തുകയായിരുന്നു. ജോത്സ്യനായിരുന്ന ഗണനാഥന്റെ രണ്ടാമത്തെ ഭാര്യയാണ് രമണി. ഇവര്‍ക്ക് മക്കളില്ല. ഭാര്യ മരിച്ചതിന്റെ വിഷമത്തിലാണ് ഗണനാഥന്റെ ആത്മഹത്യ എന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ രമണിയുടെ മരണത്തില്‍ വ്യക്തത ലഭിക്കൂ എന്നും പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…
കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…
തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന് (63) ആണ് മരിച്ചത്.…
കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…
പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാര്. മന്ത്രിയുടെ ചേംബറില്‍ നാളെ…