national

വരുമാനം പറയാത്ത ഭർത്താവിനെ ഭാര്യ വിവരാവകാശ നിയമം കൊണ്ട് കുടുക്കി.

ന്യൂഡൽഹി. സ്വന്തം വരുമാനം എത്രയെന്നു പറയാത്ത ഭർത്താവിനെ ഒടുവിൽ ഭാര്യ വിവരാവകാശ നിയമം വെച്ച് കുടുക്കി. ഭാര്യ പല തവണ ‘നിങ്ങൾക്കെത്ര രൂപ വരുമാനമുണ്ടെന്നു’ ഭർത്താവിനോട് ചോദിച്ചു നോക്കി. അപ്പോഴൊക്കെ നീ അതൊന്നും അറിയേണ്ടെന്നായിരുന്നു ഭർത്താവിന്റെ മറുപടി. എന്നാൽ പിന്നെ അതൊന്നു അറിയണമല്ലോ എന്ന വാശിയിലായി ഭാര്യ. ഉത്തർ പ്രദേശിലെ ബറെയ്‌ലിയിൽ ആണ് സംഭവം നടന്നിരിക്കുകയാണ്.

തന്റെ ഭർത്താവിനോട് ചോദിച്ചിട്ട് വരുമാനം എത്രയാണെന്ന് അറിയാത്തതുകൊണ്ട് ഭാര്യ വിവരാവകാശ നിയമപ്രകാരം അതറിയാൻ നിവേദനം നൽക്കുകയായിരുന്നു. ഏറെ തടസങ്ങൾക്കൊടുവിൽ കേന്ദ്ര വിവരാവകാശ കമ്മിഷൻ 15 ദിവസത്തിനകം വരുമാനം അറിയിക്കാൻ ഉത്തരവിടുകയും ഉണ്ടായി.

സഞ്ജു ഗുപ്‌ത എന്ന യുവതി ബറെയ്‌ലിയിലെ ആദായ നികുതി ഓഫീസിലെ സെൻട്രൽ പബ്ളിക് ഇൻഫർമേഷൻ ഓഫീസറോട് തന്റെ ഭർത്താവിന്റെ വരുമാനം അറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ എഴുതി നൽകുകയായിരുന്നു. എന്നാൽ ഭർത്താവ് തയ്യാറാകാത്ത തിനാൽ ഇത് നൽകാനാവില്ല എന്ന് ഓഫീസർ തുടർന്ന് മറുപടി നൽകി.

തുടർന്ന് സഞ്ജു ഗുപ്‌ത ഫസ്‌റ്റ് അപലൈറ്റ് അതോറിറ്റിയുടെ സഹായം തേടി. എന്നാൽ അവിടെയും യുവതിയ്‌ക്ക് അനുകൂലമായ വിധി ഉണ്ടായില്ല. തുടർന്ന് കേന്ദ്ര വിവരാവകാശ കമ്മിഷനിൽ യുവതി അപ്പീൽ നൽക്കുകയായിരുന്നു പിന്നെ. ഇതോടെ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ഭർത്താവിന്റെ നികുതി വിധേയമായ വരുമാനവും മൊത്ത വരുമാനവും ഭാര്യയെ അറിയിക്കാൻ കമ്മിഷൻ ഉത്തരവിട്ടിരിക്കുകയാണ്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

5 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

6 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

6 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

7 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

7 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

8 hours ago