national

നെറ്റിയില്‍ പേര് ടാറ്റൂ ചെയ്ത് ഭര്‍ത്താവിനോടുള്ള പ്രണയം പറഞ്ഞു ഭാര്യ,വൈറലായി വീഡിയോ

പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നല്ലേ പറയാറ്. മിക്കപ്പോഴും അത് സത്യമാണെന്ന് തോന്നിക്കുന്ന സംഭവങ്ങളാണ് റിപ്പോർട്ടുകളായി വരുന്നത്. പ്രണയത്തിന്റെ കാര്യത്തിൽ മറ്റുള്ളവർ പറയുന്നതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമേ അല്ല എന്ന് ചിന്തിക്കുന്ന പ്രണയിതാക്കളുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. തന്‍റെ ഭര്‍ത്താവിന്‍റെ പേര് നെറ്റിയില്‍ പച്ചകുത്തിയാ യിരുന്നു ഒരു യുവതി തന്‍റെ സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്.

യുവതി നെറ്റിയില്‍ പേര് പച്ച കുത്തുന്ന വീഡിയോ ഇതിനകം വൈറലായി. നിരവധി പേര്‍ കമന്‍റുമായെത്തി. കിംഗ് മേക്കർ ടാറ്റൂ സ്റ്റുഡിയോ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മാര്‍ച്ച് 18 ന് പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം രണ്ടര ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടുകഴിഞ്ഞു.

ബെംഗളൂരുവിൽ ഉള്ള കിംഗ് മേക്കർ ടാറ്റൂ സ്റ്റുഡിയോയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കസേരയിൽ ഇരിക്കുന്ന ഒരു യുവതിയുടെ നെറ്റിയില്‍ അവരുടെ ഭര്‍ത്താവിന്‍റെ പേര് എഴുതിയ ഒരു പേപ്പര്‍ പതിപ്പിക്കുന്നിടത്ത് നിന്നാണ് വീഡിയോയുടെ ആരംഭം. തുടര്‍ന്ന് ഇതിന്‍റെ കാര്‍ബണ്‍കോപ്പി നെറ്റിയില്‍ വരയ്ക്കുന്നു. ടാറ്റൂ ചെയ്യുന്ന സൂചി നെറ്റിയില്‍ വേദന പടര്‍ത്തുമ്പോള്‍ ടാറ്റൂ ആര്‍ട്ടിസ്റ്റിന്‍റെ കൈ പിടിച്ച് യുവതി എന്തോ പറയുന്നതും വീഡിയോയില്‍ കാണാവുന്നതാണ്.

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ചിലർ ഇവർക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇത് കുറച്ച് കടന്ന കയ്യായിപ്പോയെന്നു ചിലര്‍ കമാറ്റുകൾ ഇട്ടിട്ടുണ്ട്. ചിലര്‍ ഡിസ്‍ലൈക്ക് ബട്ടന്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ഇതിനാണ് വിദ്യാഭ്യാസം വേണമെന്ന് പറയുന്നത് എന്നായിരുന്നു മറ്റ് ചിലർ പ്രതികരിച്ചിരി ക്കുന്നത്. എല്ലാവര്‍ക്കും അവരവരുടേതായ ജീവിതമാണെന്നും പലരും നെഗറ്റീവ് കമന്‍റുമായി വരും ശ്രദ്ധിക്കേണ്ടെന്നും ചില കുറിച്ചിരിക്കുന്നു.

 

Karma News Network

Recent Posts

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍…

16 mins ago

ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തി ക്കൊന്നു

ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30…

44 mins ago

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

9 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

10 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

10 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

10 hours ago