topnews

കാട്ടുപന്നികൾക്ക് മരണ മണി,കൃഷിയിടത്തിൽ കണ്ടാൽ വെടി ഉത്തരവിറങ്ങി

പത്തനംതിട്ട:കാട്ടുപന്നിയേ ഇനി വെടിവയ്ക്കാം. കൃഷിയിടത്തിൽ കയറിയാൽ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് അവയെ വെടിവയ്ച്ചിടാം എന്ന് സർക്കാർ ഉത്തരവിറക്കി. മാത്രമല്ല ഒരു പന്നിയേ വെടിവയ്ച്ച് കൊന്നാൽ 1000 രൂപ പാരിതോഷികവും നല്കും കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമാകുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും കര്‍ഷകരെ ആക്രമിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങളോട് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി കെ രാജു പറഞ്ഞു. ഇതിന്റെ ഭാഗമായാണ് നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി നല്‍കിയത്. കാട്ടുപന്നി ശല്യത്തെ സംബന്ധിച്ച കര്‍ഷകരുടെ പരാതികള്‍ പരിഗണിച്ച് വെടിവെക്കാനുള്ള അനുമതി ഡി എഫ് ഒ തലത്തില്‍ നല്‍കും.

കാട്ടുപന്നിയെ ആറുമാസത്തേക്ക് ക്ഷുദ്രജീവി ഗണത്തിലേക്കു മാറ്റിക്കൊണ്ടാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറത്തിറക്കി വെടിവയ്ക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. കേന്ദ്ര വന്യജീവി സംരക്ഷണനിയമത്തില്‍ കാട്ടുപന്നിയെ സ്ഥിരമായി ക്ഷുദ്രജീവി ഗണത്തിലാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. പന്നിയുടെ എണ്ണത്തിലുണ്ടായ പെരുപ്പവും കാര്‍ഷിക മേഖലയിലുണ്ടാക്കിയിട്ടുള്ള നഷ്ടവും പരിഗണിച്ച് തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന വനംവകുപ്പ് റിപ്പോര്‍ട്ട്. ഇതനുസരിച്ചുള്ള വിവരശേഖരണം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

നേരത്തെ ഇതു സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവില്‍ ചില അവ്യക്തതകളുണ്ടായിരുന്നു. ഇതു പരിഹരിച്ചാണ് ഇപ്പോള്‍ ഉത്തരവിറക്കിയിട്ടുള്ളത്. ഇതനുസരിച്ച് തോക്ക് ലൈസന്‍സുള്ള കര്‍ഷകരെ അതാത് ഡി എഫ് ഒമാരുടെ ചുമതലയില്‍ എം പാനല്‍ ചെയ്യും.നിലവില്‍ നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവെക്കാനുള്ള അനുമതിയാണുള്ളത്. ഇതനുസരിച്ച് കോന്നി ഡി എഫ് ഒ പരിധിയിലാണ് ആദ്യമായി സംസ്ഥാനത്ത് പന്നിയെ കൊന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അന്ന് കൃത്യം നിര്‍വഹിച്ചത്. പിന്നീട് കോന്നിയില്‍ തന്നെ 14 ഓളം പന്നികളെ കൊന്നതായി മന്ത്രി പറഞ്ഞു. നേരത്തെ വനത്തോടു ചേര്‍ന്ന പ്രദേശങ്ങളില്‍ മാത്രം കണ്ടിരുന്ന കാട്ടുപന്നി ഇന്ന് നാടു മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്. ഇവയുടെ എണ്ണം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.കാട്ടുമൃഗ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ ആശ്രിതര്‍ക്കുള്ള സഹായധനം പത്തുലക്ഷം രൂപയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Karma News Editorial

Recent Posts

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയില്‍. ദക്ഷിണ കന്നഡ പുത്തൂര്‍ സ്വദേശി നിതിന്‍ പി.ജോയ് ആണ്…

4 mins ago

മേയർക്കും എം.എൽ.എക്കുമെതിരെ ഡ്രൈവര്‍ യദു നൽകിയ ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു എൽ.എച്ച് നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…

35 mins ago

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ നിർണായക വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ…

1 hour ago

ഭാര്യയുടെ ദുഖത്തെപ്പോലും പരിഹസിച്ച്‌ കാഴ്ചക്കാരെ കൂട്ടി, അച്ഛന്റെ മരണദിനത്തിലെ ദുരനുഭവത്തെക്കുറിച്ച്‌ മനോജ് കെ ജയൻ

തന്റെ പിതാവിന്റെ മരണത്തിന് പിന്നാലെ പരിഹസിച്ചവർക്കും അധിക്ഷേപിച്ചവർക്കും മറുപടിയുമായി നടൻ മനോജ് കെ ജയൻ. പ്രശസ്ത സംഗീതജ്ഞനും മനോജ് കെ…

2 hours ago

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

10 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

11 hours ago