Home trending കൊച്ചു കുട്ടിയെ ചുഴറ്റിയെറിയുന്ന കാട്ടുപോത്ത്, വൈറലായി വീഡിയോ

കൊച്ചു കുട്ടിയെ ചുഴറ്റിയെറിയുന്ന കാട്ടുപോത്ത്, വൈറലായി വീഡിയോ

നിത്യവും പലതരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അവയിൽ ചില വീഡിയോകൾ നമുക്ക് മാനസികമായി ആശ്വാസം നൽകാറുണ്ട്. ചിലതാകട്ടെ നമ്മിൽ അനാവശ്യ ഭീതിയും ഞെട്ടലുമെല്ലാം ഉണ്ടാക്കുന്ന തരത്തിലുള്ളവയായിരിക്കും. ഇത്തരത്തിൽ പ്രചരിക്കുന്ന പല വീഡിയോകളും കാഴ്ചക്കാരെ ആകർഷിപ്പിക്കുന്നതിനും സോഷ്യൽ മീഡിയയിൽ വ്യൂസ് കൂട്ടുന്നതിനും ആയി മനപ്പൂർവമായി കെട്ടിച്ചമച്ചവയും ആകാറുണ്ട്. മൃ​ഗങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോ​കൾക്ക് സോഷ്യൽ മീഡിയയിൽ പൊതുവെ കാഴ്ച്ചക്കാർ ഏറെയാണ്. അതിപ്പോൾ വീട്ടിൽ വളർത്തുന്നവയായാലും കാട്ടു മൃ​ഗങ്ങൾ ആയാലും ഒരു പോലെ തന്നെ. രസകരമായ വീഡിയോ​കളെ പോലെ നമ്മിൽ ഭയം ഉണ്ടാക്കുന്ന വീഡിയോകളും എത്തുന്നു.

അടുത്ത ദിവസങ്ങളിലാണ് കേരളത്തിൽ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടാവുന്നത്. ഇതിനിടെ ഒരു കുട്ടിയെ കട്ട് പോത്ത് തൂക്കിയെറിയുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു വരുന്നു. ട്വിറ്ററിൽ നാല് ദിവസം മുൻപ് വന്ന ഈ വീഡിയോക്ക് ഇതിനകം ഒന്നര മില്യൺ വ്യൂവേഴ്സ് ആണ് ഇതുവരെ ഉള്ളത്. ഈ വീഡിയോ കാട്ടുപോത്തിന്റെ ആക്രമണം കേരളത്തിൽ ഉണ്ടായതോടെ വാട്ട്സ് ആപ്പ് ഗ്രൂപുകളിൽ വൻ തോതിൽ പ്രചരിക്കുന്നു.

കാഴ്ച്ചക്കാരിൽ ഞെട്ടൽ ഉണ്ടാക്കുന്നതും ആശങ്ക ഉണർത്തുന്നതുമായ ഒരു കൊച്ചു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വീഡിയോയിൽ ഒരു കാട്ടു പോത്ത് ഒരു മൈതാനത്ത് നിന്നും പുല്ല് തിന്നുകയാണ്. അതിന്റെ അരികിലൂടെ ആളുകൾ നടന്നു നീങ്ങുന്നുമുണ്ട്. പെട്ടെന്ന് ആ കാട്ടു പോത്ത് പ്രകോപിതനായി സമീപത്തൂടെ നടക്കുന്ന ഒരു കുഞ്ഞിന് നേരെ കുതിച്ച് ചെന്ന് അതിനെ കൊമ്പിൽ കോർത്ത് ചുഴറ്റിയെറിയുന്നതാണ് വീഡിയോയിൽ ഉള്ളത്.

സമീപത്ത് ഉണ്ടായിരുന്നവർ നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. കുട്ടിയെ കാട്ടു പോത്ത് ആക്രമിക്കുന്നതോടെ വീഡിയോയും അവസാനിക്കുകയാണ്. കുഞ്ഞിന് ​ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ടെന്നാണ് പിന്നീട് ലഭിച്ച വിവരം. മാത്രമല്ല ഇത്തരം സാ​ഹചര്യങ്ങൾ നേരിടേണ്ടി വരുന്ന കുഞ്ഞുങ്ങൽക്ക് ഭാവിയിൽ മാനസികമായ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത ഉള്ളതായും വിദ​ഗ്ധർ പറയുന്നുണ്ട്.. കൂടാതെ നമ്മൾ ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ നമ്മുടെ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്നും. കഴിവതും അവരെ നമ്മുടെ കൺവെട്ടത്തു നിന്നും മാറാൻ അനുവധിക്കരുതെന്നുമുള്ള ഒരു സന്ദേശവും ഈ വീഡിയോ നൽകുന്നു.

https://twitter.com/TerrifyingNatur/status/1658020200300830720?s=20