യുണൈറ്റഡ് മുസ്ലീം ഫെഡറേഷൻ ഓഫ് ഇന്ത്യയെക്കുറിച്ചാണോ ഷെയിൻ പറഞ്ഞത് ? വിമർശനം

ഷെയ്ൻ ഉണ്ണിയെ അധിക്ഷേപിച്ചെന്ന തരത്തിൽ വിവാദം ആളിക്കത്തുകയാണ്. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായിട്ടുള്ള ഒരു അഭിമുഖത്തിലാണ് ഷെയ്ൻ മോശം പദപ്രയോഗം നടത്തി ഉണ്ണിയെ ആക്ഷേപിച്ചത്. നടൻ ബാബുരാജ് നടി മഹിമ നമ്പ്യാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പരാമർശം. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് എന്ന പേര് അശ്ലീല പദപ്രയോഗമാക്കി പരസ്യമായി ആക്ഷേപിക്കുകയായിരുന്നു.

നിരവധി ആളുകളാണ് വിഷയത്തിൽ പ്രതികരണവുമായെത്തുന്നത്. യുണൈറ്റഡ് മുസ്ലീം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചിത്രം പങ്കിട്ട് ഇതിനെക്കുറിച്ചാണോ ഷെയിൻ പറഞ്ഞത് ഇതിനെകുറിച്ചാണോ ? എന്നാണ് ഹിന്ദു സേവ കേന്ദ്ര സ്ഥപകൻ പ്രതീഷ് വിശ്വനാഥിന്റെ ചോദ്യം. ഗമ്മാകേണ്ടിയിരുന്ന ഒരു ഷെയിം. അത്രയൊക്കെ പോരേയെന്നാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ സോഷ്യൽ മീഡിയയിൽ കുറിച്ചത്

അതേ സമയം വിഷയത്തിൽ വിശദീകരണവുമായി നടൻ രം​ഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുകയാണെന്ന് നടൻ പറയുന്നത് . അത് ഖേദകരമാണെന്നുമാണ് ഷെയ്ൻ നിഗത്തിന്റെ പോസ്റ്റ് .

‌കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു