topnews

എകെജി സെന്ററിലേക്ക് ഇഡി?? തൃശൂർ കമ്മിറ്റിയും, ഇപി ജയരാജനും അറസ്റ്റിലാകുമോ!

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവിന് പിന്നാലെ ബാങ്കിലെ മുൻ അക്കൗണ്ടന്റ് ജിൽസിനെ ഇഡി അറസ്റ്റ് ചെയ്തു. ഇപ്പോൾ ജനം ചോദിക്കുന്ന ചോദ്യം ഇതാണ്‌ സി.പി.എം ഒന്നാകെ അറസ്റ്റിൽ ആകുമോ. സിപി.എം തൃശൂർ ജില്ലാ കമ്മിറ്റി അറസ്റ്റിലാകുമോ? വെറും കേരള പോലീസിന്റെ അറസ്റ്റ് അല്ല. രാജ്യത്തിന്റെ ഉന്നതിയിൽ നില്ക്കുന്ന ഇ ഡിയുടെ അറസ്റ്റാണ്‌. ഈ പണം കണ്ണൂരിലും പാലക്കാട്ടും എതിരാളികളേ വെട്ടി വീഴ്ത്താൻ ഉപയോഗിച്ചെന്ന് തെളിഞ്ഞാൽ പിന്നാലെ എൻ ഐ എയും വരും.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവിന് പിന്നാലെ ബാങ്കിലെ മുൻ അക്കൗണ്ടന്റ് ജിൽസിനെ ഇഡി അറസ്റ്റ് ചെയ്തത് വീണ്ടും സി.പി.എമ്മിനെ അങ്കലാപ്പിലാക്കി. ആകെ മൊത്തം പാർട്ടി നിന്ന് വിയർക്കുകയാണ്‌. കള്ളപ്പണം, ബിനാമി ഇടപാടി. ലോൺ തട്ടിപ്പ്, കോടികളുടെ തിരിമറി. എന്തെല്ലാം കേൾക്കണം സഖാക്കളേ.. തൊഴിലാളികളേ ഈ പാർട്ടിയേ കുറിച്ച്. ഇപ്പോൾ ഒരു വാക്യം കൂടി ഓർമ്മ വരുന്നു. ഈ പാർട്ടിയേ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലെന്ന് ക്യാപ്റ്റൻ പറഞ്ഞത് സ്വന്തം അണികളോട് തന്നെയാണ്‌. ബാങ്കിലെ മുൻ അക്കൗണ്ടന്റ് ജിൽസിനെ ഇവിടെ വാ എന്ന് പറൻബ്ജ്ഞു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ, സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. അരവിന്ദാക്ഷനെ ഇഡി ഏഴ് ദിവസം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ, ഇഡി ഓഫീസർമാർ തന്നെ മർദിച്ചു എന്നാരോപിച്ച് അരവിന്ദാക്ഷൻ പൊലീസിൽ പരാതി നൽകിയിരുന്നു. സിപിഎം അത്താണി ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമാണ്. വടക്കാഞ്ചേരിയിലെ വീട്ടിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രധാന പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന് അടുത്ത ബന്ധമുണ്ട്.

സതീഷ് കുമാറും അരവിന്ദാക്ഷനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങളും ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി പരിശോധിച്ചിരുന്നു. കരുവന്നൂർ ബാങ്കിൽ നിന്ന് സതീഷ് കുമാർ മൂന്നു ബാഗുകളിലായി മൂന്നു കോടി രൂപ കൊണ്ടുപോയത് അരവിന്ദാക്ഷന്റെ സാന്നിധ്യത്തിലാണെന്ന് മൊഴിയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് സതീഷ് കുമാർ, പിബി കിരൺ എന്നിവരെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

ഇതിനിടെ വിമർശനം ഉന്നയിച്ച് മാത്യു കുഴൽ നാടൻ രംഗത്ത്. ചില കാര്യങ്ങളിലെങ്കിലും മുക്കുകയോ മുരളുകയോ ചെയ്തിരുന്ന സിപിഐക്ക് എന്ത് സംഭവിച്ചുവെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. കേരളത്തിലെ സാധാരണ കമ്യൂണിസ്റ്റുകാർ പോലും അത്ഭുതപ്പെടുകയാണ്. ഒരു കോൺഗ്രസുകാരനും സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഔദാര്യവും ചോദിക്കുന്നില്ല. കോൺഗ്രസ് പാർട്ടിയുടെ അനുമതിയില്ലാതെ തന്നെപോലുരു എംഎൽഎയ്ക്ക് അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉയർത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി നേതാക്കളേ ഇ ഡി അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് പാർട്ടി സിക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത് വന്നു.സിപിഎം നേതാവ് പിആർ അരവിന്ദാക്ഷൻ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായതിന് പിന്നാലെ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.ഇഡി അരവിന്ദാക്ഷനെ കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇഡിയുടെ നടപടി പ്രതികാര നടപടിയുടെ ഭാഗമാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്.

പോലീസിൽ മർദ്ദനത്തിനും ഭീഷണിക്കും എതിരെ പരാതിപ്പെട്ടതിന്റെ പ്രതികാരമാണ് അറസ്റ്റ്. കേന്ദ്രസർക്കാർ സഹകരണ മേഖലയെ തകർക്കുന്നതിനുള്ള ബോധപൂർവമായ പ്രവർത്തനം നടപ്പിലാക്കുകയാണ്. അതിന് വഴങ്ങാൻ പാർട്ടിക്ക് മനസ്സില്ലെന്നും എംവി ഗോവിന്ദൻ പറയുന്നു.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

6 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

6 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

7 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

8 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

8 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

9 hours ago