“പപ്പാ..ഒരു തുണി കൊണ്ട് ആ ബോർഡ് ഒന്ന് മറക്കാമോ”..? ജപ്തി നോട്ടീസ് വീടിന്റെ ചുമരിൽ പതിച്ചതിന്റെ പേരിൽ ആത്മഹത്യ ചെയ്ത അഭിരാമിയുടെ അവസാന വാക്കുകൾ. പപ്പ തുണി ഇട്ടു മറച്ചില്ല പക്ഷെ അവൾ മറച്ചു അവളുടെ മുഖം തുണി കൊണ്ട് എന്നുന്നേക്കുമായി…
കേരള ബാങ്കിന്റെ ക്രൂരതയിൽ പൊലിഞ്ഞത് ഒരു പെൺകുട്ടിയുടെ ജീവൻ.പ്രബുദ്ധ കേരളമെന്നും സംസ്ക്കാരിക കേരളമെന്നും വിശേഷിപ്പിക്കുന്ന നമ്മുടെ സ്വന്തം ദൈവത്തിന്റെ നാട്ടിലാണ് ഇത്രയും ദാരുണം ആയ സംഭവം ഉണ്ടായിരിക്കുന്നത് – സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ഇവാ ശങ്കർ പറയുന്നു.
അല്ലെങ്കിലും കേരളത്തിൽ മരണ ശേഷമാണല്ലോ നീതി ലഭിക്കുന്നത്? മരണം കൊണ്ട് ഉണരുന്ന നേതാക്കൾ. നാണം ഉണ്ടോ നാറിയ ഭരണപക്ഷമേ.. നിങ്ങളുടെ മൂക്കിന് താഴെയാണ് ഈ സംഭവങ്ങൾ എല്ലാം അരങ്ങേറുന്നത്.
റീത്തുമായി പോകും അനുശോചനമറിയിക്കാൻ..ഇന്ന് ഒരു ഉളുപ്പും ഇല്ലാതെ..
എന്തായാലും ഭരണം നന്നാവുന്നുണ്ട്…
ഇതിലും ഭേദം ചെകുത്താന്മാർ ഭരിക്കുന്നതാ..
ജീവനെ, ഒരു കുപ്പി വിഷത്തിലോ, ഒരു പിടി കയറിലോ ഒതുക്കുന്നതിനു മുന്നേ എത്രയോ വാതിലുകൾ ഇവർ മുട്ടിയിട്ടുണ്ടാകും ഒരു കൈ സഹായത്തിനു എത്രപേരോട് കെഞ്ചിയിട്ടുണ്ടാകും?.ഏതെല്ലാം മാനസിക അവസ്ഥയിലൂടെ ആകും ആ കുഞ്ഞു ഇന്നലെ കടന്നു പോയിട്ടുണ്ടാവുക
ബാങ്കുകൾ നിലകൊള്ളുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് പറയുമ്പോഴും പാവങ്ങൾക്ക് മാത്രമെന്താണ് ലോണുകൾ തിരിച്ചടക്കുവാനുള്ള സമയവും സാവകാശവും ബാങ്കുകാർ നൽകാതിരിക്കുന്നത്.
എന്നാൽ അഭിരാമിയുടെ ആത്മഹത്യാ ജപ്തി നോട്ടീസ് പതിച്ചതിന്റെ പേരിൽ അല്ല എന്ന ന്യായവാദവുമായി എത്തിയിരിക്കുകയാണ് കേരള ബാങ്കിന്റെ പ്രസിഡണ്ട്ഉം… സി പി എം നേതാവുമായ ഗോപി കോട്ടമുറിക്കൽ,വായ്പ കുടിശ്ശിക വന്നാൽ ബാങ്ക് ചെയ്യുന്ന നടപടി മാത്രമാണെന്നും അയാൾ കൂട്ടിച്ചേർത്തു കൈ ഒഴിഞ്ഞു. എന്നാൽ അയാൾ വളരെ ലാഘവത്തോടെ ഉന്നയിച്ച ഈ പ്രതികരണത്തിൽ നഷ്ടപെട്ടത് ഒരു പെൺകുട്ടിയുടെ ജീവനായിരുന്നു..
ഒന്ന് ചോദിച്ചോട്ടെ?
കരുവന്നൂരിലെ സഹകരണ ബാങ്കിൽ cpm നേതാക്കൾ കോടികൾ അപഹരിച്ചപ്പോൾ കണ്ടത് അവർക്കൊപ്പം നിൽക്കുന്ന ബാങ്കിനെയാണ്. ആ കൊള്ളക്ക് നിങ്ങളെ പോലുള്ളവർക്ക് കൂട്ട് നിൽക്കാമെങ്കിൽ എന്തുകൊണ്ട് ഒരു തിരിച്ചടവിനുള്ള സമയം പാവപെട്ടവർക്ക് നല്‍കുന്നില്ല..
സാധാരണക്കാരുടെ ജീവന് മാത്രം പുല്ലു വില നൽകുന്ന ഈ നാട്ടിലെ നിയമങ്ങളെ പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞിക്കുന്നു. ഇല്ലെങ്കിൽ
ഇനി എത്ര എത്ര ദുരന്തങ്ങൾക്കാവും കേരളം സാക്ഷ്യം വഹിക്കേണ്ടി വരിക.
സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന് ഇടവേള ബാബു. സിനിമാതാരങ്ങളുടെ…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…