topnews

കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കും; ഡിസിസിയെ അറിയിച്ചിരുന്നു

തിരുവനന്തപുരം. കോട്ടയത്ത് താന്‍ പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടി ഡിസിസിയെ അറിയിച്ചിട്ടില്ലെന്ന വാദം തള്ളി ശശി തരൂര്‍. തന്റെ ഓഫിസ് ഡിസിസിയുമായി സംസാരിച്ചിരുന്നെന്ന് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് നേരത്തേ വാക്കുകൊടുത്തതാണ്. പരിപാടി സംബന്ധിച്ച് നേതൃത്വത്തില്‍നിന്ന് ആരും തന്നോട് സംസാരിച്ചിട്ടില്ല. പരിപാടിയില്‍ ആരു വരുന്നു ആരു വരുന്നില്ല എന്നത് വിഷയമാക്കുന്നില്ലെന്നും ക്ഷണിച്ചതു കൊണ്ട് താന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്നും തരൂര്‍ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു.

പരിപാടിക്ക് വരാത്തവര്‍ക്ക് യുട്യൂബില്‍ കാണാം. ഞാന്‍ ചെയ്തതിലും പറഞ്ഞതിലും വിവാദമെന്തെന്ന് അറിയിച്ചാല്‍ കൊള്ളാം. 14 വര്‍ഷമായി നിരവധി പരിപാടികളുടെ ക്ഷണങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവിടെയെല്ലാം പ്രസംഗിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു മാസമായി എന്തു വ്യത്യാസമാണെന്ന് അറിയില്ല. തന്റെ അഭിപ്രായങ്ങള്‍ തുറന്ന പുസ്തകമാണ്. ഒന്നും ഒളിക്കാറില്ല അദ്ദേഹം പറഞ്ഞു.

പരിപാടിക്കു ക്ഷണിക്കുമ്പോള്‍ സമയം കിട്ടിയാല്‍ പോകും. ആരും തന്നെ ഭയക്കേണ്ട ആവശ്യമില്ലെന്നും ചോദ്യത്തിനു മറുപടിയായി തരൂര്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ സഭാ നേതൃത്വവുമായി സംസാരിച്ച് അഭിപ്രായം പറഞ്ഞിരുന്നു. പിന്നീട് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചു. പദ്ധതി ആരംഭിച്ചപ്പോള്‍ തീരദേശവാസികള്‍ക്കു കൊടുത്ത ചില വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി പരാതിയുണ്ട്.

മുഖ്യമന്ത്രി ഇടപെട്ടാല്‍ വേഗത്തില്‍ പരാതികള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇപ്പോഴുള്ള വിവാദങ്ങള്‍ വിഷമുണ്ടാക്കുന്നു. ബിഷപ്പിനെതിരെ കേസെടുക്കേണ്ട ആവശ്യമുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ട്. തുമ്പയില്‍ വിഎസ്എസ്സിക്കായി സ്ഥലം വിട്ടു കൊടുത്തവരാണ് അവര്‍. മത്സ്യത്തൊഴിലാളികള്‍ വികസന വിരോധികളോ ദേശവിരുദ്ധരോ അല്ല. അവരുടെ സാഹചര്യം ബുദ്ധിമുട്ടേറിയതാണ്. തുറമുഖം നിര്‍മിക്കുന്നതിലൂടെ തീരശോഷണം ഉണ്ടായോ എന്നു പഠനം നടത്തിയാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

KSRTC ബസിൽ ലൈംഗീകാതിക്രമം, കൈകാര്യം ചെയ്‌ത്‌ യുവതി

കോഴിക്കോട് : KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ബസിൽ വച്ചാണ് അതിക്രമം…

27 mins ago

ബിജെപി അന്തസുള്ള രാഷ്ട്രീയ പ്രസ്ഥാനം, ഇന്ദിരാഗാന്ധി പരാമര്‍ശത്തില്‍ തന്റെ പ്രയോഗം തെറ്റായി പ്രചരിപ്പിച്ചു- സുരേഷ് ഗോപി

ബിജെപിക്ക് തൃശ്ശൂരിലെ സുമനസ്സുകള്‍ നല്‍കിയ ഏറ്റവും വലിയ ആദരവാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. താന്‍…

34 mins ago

സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ എസ്ഐയെ കാണാനില്ല, സംഭവം കോട്ടയത്ത്

കോട്ടയം : വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ(53)…

52 mins ago

സുരേഷ് ഗോപിയുടെ സഹായ ഹസ്തം, ചക്രക്കസേരയില്‍ നിന്ന് ജീവിതത്തിലേക്ക് ചുവടുവച്ച് റിസ്വാന

സെറിബ്രല്‍ പാള്‍സി ബാധിച്ച് ചികിത്സയിലായിരുന്ന റിസ്വാന ശസ്ത്രക്രിയക്ക് ശേഷം പുതു ജീവിതത്തിലേക്ക്. ചക്രക്കസേരയിലായിരുന്ന കണ്ണൂര്‍ പിലാത്തറയിലെ റിസ്വാനയ്ക്ക് ഇനിയുള്ളത് പുതിയൊരു…

1 hour ago

അഫ്സൽ ഗുരുവിനെ വിശുദ്ധനാക്കി തീവ്രവാദ സീരിയൽ, തടയാൻ അമിത്ഷാ

ഇന്ത്യയിൽ ആക്രമണം നടത്തി തൂക്കുകയർ ലഭിച്ച ഭീകരന്മാരുടെ പേരിൽ സീരിയൽ നിർമ്മാണം. പാർലിമെന്റ് ആക്രമിച്ച കേസിൽ തൂക്കികൊന്ന അഫ്സൽ ഗുരുവിനേയും…

1 hour ago

പോലീസുകാരന്റെ നേതൃത്വത്തിൽ വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട്, വൻ തട്ടിപ്പ് തലസ്ഥാനത്ത്

തിരുവനന്തപുരം : തുമ്പയില്‍ പോലീസുകാരന്റെ നേതൃത്വത്തിൽ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ പാസ്പോര്‍ട്ട് തട്ടിപ്പ്. തുമ്പ സ്റ്റേഷനിലെ സസ്പന്‍ഷനിലായ സി.പി.ഒ.…

2 hours ago