kerala

വടിവാളും, വളർത്തുനായും ഭീക്ഷണിയും, സജീവനെ പുഷ്പം പോലെ പൊക്കി നാട്ടുകാർ

കൊല്ലം. കൊല്ലത്ത് ചിതറക്കാർക്ക് തലവേദനയായി മാറി വടിവാളും നീട്ടിപ്പിടിച്ച് വെല്ലുവിളിച്ച് ഭീകരാന്തരീക്ഷം ഉണ്ടാക്കിയ സജീവനെ നാട്ടുകാർ പുഷ്പം പോലെ പൊക്കി. സ്വത്ത് കേസിൽ രണ്ടുദിവസമായി പൊലീസിനെ നാണം കെടുത്തി വരുകയായിരുന്ന സജീവനെ പിടികൂടാൻ ഒടുവിൽ നാട്ടുകാർക്ക് തന്നെ രംഗത്തിറങ്ങുകയായിരുന്നു.

കിഴക്കുംഭാഗത്ത് യുവതിയെ വീടിന് സമീപത്തെത്തി വടിവാൾ വീശി ഭീഷണിപ്പെടുത്തിയശേഷം സ്വന്തം വീട്ടിലെത്തി കതകടച്ച് ഇരിക്കുകയായിരുന്നു സജീവൻ. സ്വന്തം മാതാവിനെയും ഇയാൾ കൂടെക്കൂട്ടിയിരുന്നു. വളർത്ത് നായകളെ അഴിച്ചു വിട്ടിരുന്നതിനാൽ പൊലീസിന് വീടിനുള്ളിൽ കയറാൻ കഴിയാതിരിക്കുകയായിരുന്നു. പൊലീസ് വീട്ടിൽ കടന്നാൽ സ്വന്തം അമ്മയെ വടിവാളിന് വെട്ടി കൊലപെടുത്തുമെന്നും സജീവ് ഭീഷണി മുഴക്കിയിരുന്നതാണ്. തുടർന്ന് നായ പരിശീലകരുടെ സഹായത്തോടെ ഇയാൾ അഴിച്ചു വിട്ടിരുന്ന ഒരു നായയെ മാറ്റി പൊലീസ് വീടിനുള്ളിൽ കടകാണാന് ശ്രമിച്ചത്.

പോലീസിനൊപ്പം ഫയർ ഫോഴ്സ് സംഘവും ഉണ്ടായിരുന്നു. ഈ സമയം വീട് പൂട്ടി അമ്മയുമായി സജീവ് വീടിനകത്ത് നിലയുറപ്പിച്ചു. അമ്മയും സജീവന് പിന്തുണ നൽകിയതോടെ പൊലീസും നാട്ടുകാരും എന്തുചെയ്യണമെന്നറിയാതെ വെട്ടിലായി. ഇതിനിടെ സുഹൃത്തുക്കളടക്കമുള്ളവ‌ർ സജീവനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ വഴങ്ങാൻ കൂട്ടാക്കിയില്ല. തൻ്റെ സ്വത്തുക്കളെല്ലാം പലരും തട്ടിയെടുത്തെന്നാണ് ഇയാളുടെ വാദം. ഈ സാഹചര്യത്തിലാണ് സജീവൻ്റെ ശ്രദ്ധമാറിയ സമയത്ത് നാട്ടുകാർ രംഗത്തിറങ്ങുന്നത്. നാട്ടുകാരുടെ അപ്രതീക്ഷിതമായ നീക്കത്തിൽ സജീവൻ കീഴടങ്ങുകയാണ് ഉണ്ടായത്.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വടിവാളും വളർത്തുനായയുമായി കിഴക്കുംഭാഗത്ത് സുപ്രഭയെന്ന സ്ത്രീ താമസിക്കുന്ന വീട്ടിൽ സജീവൻ അതിക്രമിച്ച് എത്തുന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു ഇത്. റോട്‌വീലർ നായയുമായി സജീവ് വീട്ടിലെത്തി സുപ്രഭയോട് ഇറങ്ങിപ്പോകാൻ ആക്രോശിക്കുകയാണ് ഉണ്ടായത്. തുടർന്ന് ഭയന്ന് ഓടി സുപ്രഭ വീടിനുള്ളിൽ ഒളിച്ചു. സുപ്രഭ താമസിക്കുന്നത് തൻ്റെ അച്ഛൻ വാങ്ങിയ വസ്തുവിലാണെന്നാണ് സജീവൻ ആരോപിക്കുന്നത്. ബഹളം കേട്ട് നാട്ടുകാരെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സജീവൻ കൂട്ടാക്കിയില്ല. തുടർന്ന് പൊലീസെത്തി സജീവിനെ പിന്തിരിപ്പിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിനും ആയുധം കൈവശം വച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ഉണ്ടായി.

ഇതിനിടെയാണ് പോലീസ് സജീവിനോട് സ്റ്റേഷനിലേയ്ക്ക് വരാൻ ആവശ്യപ്പെടുന്നത്. എന്നാൽ ഇയാൾ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നായ്ക്കളെ അഴിച്ചുവിട്ടു ശേഷം ഗേറ്റ് പൂട്ടി വീടിനകത്ത് കയറി ഇരുപ്പറപ്പിക്കുകയും ചെയ്തു. പൊലീസുകാർ ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ നടത്തിയ ശ്രമമെല്ലാം പരാജയപെട്ടു. ഇതോടെ പൊലീസ് സംഘം മടങ്ങി.

കഴിഞ്ഞ ദിവസം രാവിലെയും പൊലീസെത്തിയെങ്കിലും നായ്ക്കളെ തുറന്നുവിട്ട് ഗേറ്റുമടച്ച് സജീവ് അകത്ത് തന്നെ കഴിഞ്ഞു കൂടി. തുടർന്നാണ് നായപിടിത്തക്കാരുടെ സഹായം പൊലീസ് തേടുന്നത്. മുമ്പും ഇയാൾ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. സുപ്രഭയുടെ വീട്ടിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നത് പൊലീസിൻ്റെ വീഴ്ചയാണെന്ന ആരോപണവും പോലീസിനെതിരെ ഉണ്ടായി.

 

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

29 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

53 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago