kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ പിടിയിലായതോടെ സ്വര്‍ണ്ണ കടത്ത് നിലച്ച മട്ടായി.

കോഴിക്കോട്. പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാൻ തുടങ്ങിയതോടെ കേരളത്തിലേക്ക് നടന്നു വന്ന വൻതോതിലുള്ള സ്വര്‍ണ്ണ കടത്തും നിലച്ച മട്ടായി. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയിഡ് നടത്തിയതിന് പിറകെ വിമാനത്താവളങ്ങളിലൂ ടെയുള്ള സ്വര്‍ണ്ണക്കടത്ത് പൂര്‍ണമായും നിലച്ചുവെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.

കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ കടത്ത് നടക്കുന്നത്. എന്നാല്‍, തീവ്രവാദികള്‍ക്കെതിരെ എന്‍ഐഎ നടപടികള്‍ കടുപ്പിച്ചതോടെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണ കടത്ത് അത്ഭുതകരമായി അവസാനിച്ചുവെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മലദ്വാരത്തിലൂടെ ക്യാപ്‌സൂളുകളായും, ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് അകത്തുമായി ഗള്‍ഫ് രാജ്യങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കള്ളക്കടത്ത് സ്വർണം എത്തി വന്നിരുന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴിയായിരുന്നു പ്രധാനമായും സംസ്ഥാനത്തേക്ക് സ്വർണ്ണം എത്തികൊണ്ടിരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം കടത്തുന്നത് കരിപ്പൂര്‍ വിമാനത്താവളം വഴിയായിരുന്നു.

മലബാർ മേഖലയിൽ നിന്നുള്ളവരാണ് കള്ളക്കടത്തുമായി ബന്ധപെട്ടു മിക്കപ്പോഴും പിടിക്കപ്പെട്ടു വന്നിരുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മാത്രം 103.88 കോടിയുടെ സ്വർണം കരിപ്പൂരില്‍ കസ്റ്റംസ് പിടികൂടി. രജിസ്റ്റര്‍ ചെയ്ത 250 കേസുകളിലായി ആകെ 201.9കിലോയോളം സ്വർണമാണ് പിടികൂടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 210 കേസുകളിലായി 135.12 കിലോ സ്വര്‍ണ്ണമാണ് പിടിച്ചിരുന്നത്. ഒരു വർഷത്തിന് ശേഷം നോക്കുമ്പോൾ 49.42 ശതമാനമാണ് വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് വർധിച്ചത്. പോലീസിന്റെ കണക്ക് പരിശോധിച്ചാല്‍ കോടികളുടെ കണക്ക് വേറെ. കഴിഞ്ഞ അഞ്ച് മാസത്തിനിടയ്ക്ക് വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടികൂടിയ 43 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 36.3 കിലോ സ്വര്‍ണ്ണമാണ് ആകെ പിടിച്ചത്.

18 കോടിയിലേറെ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. സംസ്ഥാനത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ പിടികൂടിയത് 983.12 കോടിയുടെ സ്വര്‍ണ്ണമാണ്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് 983.12 കോടി മൂല്യമുള്ള 2,774 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടാനായത്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയില്‍ 4,258 കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 263.33 കോടി മൂല്യമുള്ള 585.79 കിലോ ഗ്രാം സ്വര്‍ണ്ണമാണ് 202122 സാമ്പത്തിക വര്‍ഷത്തില്‍ പിടികൂടപെട്ടത്. 675 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 184.13 കോടി മൂല്യം വരുന്ന 403.11 കിലോ സ്വര്‍ണ്ണം 652 കേസുകളില്‍ നിന്നായി പിടികൂടുകയുണ്ടായി. ഏറ്റവും കൂടിയ അളവില്‍ സ്വര്‍ണ്ണം പിടികൂടിയത് 2019-20 സാമ്പത്തിക വര്‍ഷമാണ്. 1,084 കേസുകളിലായി 267 കോടി മൂല്യമുള്ള 766.68 കിലോ സ്വര്‍ണ്ണമാണ് പിടികൂടപെട്ടത്. സ്വര്‍ണ്ണക്കടത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2018-19 കാലയളവിലാണ്. 1,167 കേസുകളിലായി 163.91 കോടി മൂല്യമുള്ള 653.61 കിലോ സ്വര്‍ണ്ണം പിടികൂടി.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

7 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

7 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

8 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

8 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

9 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

9 hours ago