kerala

ടിക്കറ്റടിച്ച് നീ തന്നെ പൈസ കൊടുത്തോ;കണ്ടക്ടറോട് സൂപ്രണ്ട്

തിരുവനന്തപുരം:യാത്രാപാസ് കാണിക്കാന്‍ ആവശ്യപ്പെട്ട വനിതാ കണ്ടക്ടറോട് മോശമായി പെരുമാറി കെഎസ്ആര്‍ടിസി വനിതാ സൂപ്രണ്ട്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ വനിതാ സൂപ്രണ്ടാണ് കണ്ടക്ടറോട് മോശമായി പെരുമാറിയത്.സൂപ്രണ്ടിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തും.

കണ്ടക്ടറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോ സൂപ്രണ്ടിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ബസ് പാസ് ചോദിച്ച കണ്ടക്ടറോട്സൂപ്രണ്ട് തർക്കിക്കുന്നതിന്റേയും പാസ് കാണിക്കാൻ പറ്റില്ലെന്ന് ആവർത്തിച്ച് പറയുന്നതിന്റേയും വീഡിയോ സോഷ്യൽമീഡിയയിൽവ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പരിശോധനയ്ക്കായി വനിത കണ്ടക്ടർ പാസ് ആവശ്യപ്പെട്ടെങ്കിലും നിനക്ക് പാസ് കാണിച്ചുതരില്ല എന്ന മറുപടിയാണ് സൂപ്രണ്ട് നൽകിയത്. പാസ് കാണിച്ചില്ലെങ്കിൽ ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, താൻ ഡിപ്പോ സൂപ്രണ്ടാണെന്നും എല്ലാവർക്കും തന്നെ അറിയാമെന്നും പറഞ്ഞ് കണ്ടക്ടറോട് തട്ടിക്കയറി.

‘പാസ് നിന്നെ കാണിക്കുന്നില്ല, വേണമെങ്കില്‍ ടിക്കറ്റ് അടിച്ചിട്ട് നീ തന്നെ പൈസ കൊടുത്തോ, പാസ് കാണേണ്ട ആവശ്യമില്ല, നിനക്ക് നമ്പർ പറഞ്ഞു തന്നിട്ടുണ്ട്. നീ വേണമെങ്കിൽ പരാതി കൊടുത്തോ. ‘- കണ്ടക്ടർ പാസ് കാണിക്കാൻ ആവർത്തിച്ച് ചോദിച്ചപ്പോൾ സൂപ്രണ്ട് പറയുന്നത് വീഡിയോയിലുണ്ട്.

പാസ് കയ്യില്‍ ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയേണ്ടേ എന്ന കണ്ടക്ടറുടെ ചോദ്യത്തിന് നീ എന്നും എന്നെ കാണുന്നതല്ലേ, നിന്റെ അഭ്യാസം ഒന്നും എന്റെയടുത്ത് നടക്കില്ല എന്നായിരുന്നു അവരുടെ പ്രതികരണം. ‘നീ ഇറങ്ങി ഇൻസ്‌പെക്ടർമാരോട് പരാതി പറഞ്ഞിട്ടു പോയി, അവർക്ക് എന്നെ 20 കൊല്ലമായി അറിയാം. നിനക്ക് പാസ് കാണണമെങ്കിൽ നമ്പര്‍ പറഞ്ഞു തരാം…അല്ലെങ്കിൽ പോയി പരാതിപ്പെട്ടോ…’- ഇങ്ങനെ പോകുന്നു സൂപ്രണ്ടിന്റെ പ്രതികരണം.

എന്നാൽ ആരോപണം സൂപ്രണ്ട് നിഷേധിച്ചു. മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഈ വനിതാ കണ്ടക്ടർക്കെതിരെ താൻ മുമ്പ് പരാതിപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ പ്രതികാരമായി ഇവർ പ്രശ്‌നമുണ്ടാക്കുകയായിരുന്നു എന്നുമാണ് സൂപ്രണ്ടിന്റെ വാദം.

യാത്രാപാസുകൾ കർശനമായി പരിശോധിക്കണമെന്ന് കഴിഞ്ഞ വർഷം ഡിസംബർ 4ന് ഇറക്കിയ ഉത്തരവിൽ വിജിലൻസ് ഓഫിസർ കണ്ടക്ടർമാരോട് നിർദേശിച്ചിരുന്നു. കണ്ടക്ടർമാർ യാത്രാ സൗജന്യപാസുകൾ പരിശോധിക്കാറില്ലെന്ന് കണ്ടെത്തിയെന്നും, കാലാവധി കഴിഞ്ഞതും കൃത്രിമമായി ഉണ്ടാക്കിയതുമായ പാസുകൾ പരിശോധനയിൽ പിടിച്ചെടുത്തെന്നും ഉത്തരവിൽ പറയുന്നു. ഇക്കാരണത്താൽ ടാഗുകൾ മാത്രം നോക്കാതെ വിശദമായി പരിശോധിക്കണമെന്നാണ് കണ്ടക്ടർമാർക്ക് നൽകിയിരിക്കുന്ന നിർദേശം.

Karma News Network

Recent Posts

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

19 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

53 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

1 hour ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

11 hours ago