കാറും ലോറിയും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു.ബുധനൂര്‍ വാര്‍ണേത്ത് നന്ദനത്തില്‍ പ്രസന്നന്റെ ഭാര്യ ജയശ്രീ (48) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ പ്രസന്നനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രസന്നന്റെ വാരിയെല്ലിനും നട്ടെല്ലിനും സാരമായ ക്ഷതം ഏറ്റിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടുവരുന്തായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
തിരുവന്തപുരത്ത് നിന്നും ചെങ്ങന്നൂരില്‍ വരികയായിരുന്ന കാറും എതിരെ വന്ന ലോറിയും കുട്ടിയിടിക്കുകയായിരുന്നു. വിദേശത്ത് എംബിബിഎസ് പഠനം നടത്തുന്ന മകള്‍ അജിപ്രിയ അവധിക്ക് എത്തിയപ്പോള്‍ തിരുവന്തപുരത്ത് നിന്നും വീട്ടിലേക്ക് കൂട്ടികൊണ്ടു വരുമ്പോഴാണ് അപകടം.
നിസാര പരിക്കുകളോടെ അജിപ്രിയയും മൂത്ത സഹോദരി അനുപ്രിയയും ആശുപത്രിയില്‍ ചികില്‍സയിലാണ്. ജയശ്രീയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കല്ലിശ്ശേരിയില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രസന്നന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മാത്രമായിരിക്കും സംസ്കാരം നടക്കുക.
നടക്കുക.
തിരുവനന്തപുരം: അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണ്. കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ…
ആലപ്പുഴ: സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (അപ്പു–20) മരിച്ചത്.…
നടൻ സിദ്ദിഖിന്റെ മകൻ സാപ്പിയുടെ മരണം ആഘോഷമാക്കിയ ബ്ലോഗർമാരേയും ഓൺലൈൻ മാധ്യമങ്ങളേയും ശവം തീനികൾ എന്ന് വിമർശിച്ച് സോഷ്യൽ മീഡിയ.…
ചങ്കൂറ്റം ഉണ്ടെങ്കിൽ കുഞ്ഞനന്തൻ വിഷയത്തിൽ താൻ പറഞ്ഞതിനെതിരെ കേസ് കൊടുക്കട്ടെ. എന്താണ് നിശബ്ദമായിരിക്കുന്നത്. പിണറായി സർക്കാരിനെ വെല്ലുവിളിച്ച് കെഎം ഷാജി.…
തിരുവനന്തപുരം: ചിട്ടിപ്പണം ലഭിക്കാത്തതിനാൽ പ്രസിഡന്റിനെതിരെ കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്…