topnews

ഭര്‍ത്താവ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നത് മറ്റ് സ്ത്രീകളുമായി ബന്ധപ്പെടാന്‍, ഭര്‍ത്താവിന്റെ ശല്യം സഹിക്കാതയപ്പോള്‍ 26കാരി പോലീസിനെ സമീപിച്ചു

കോട്ടയം: പങ്കാളികളെ കൈമാറി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സംഘത്തിലെ ആറ് പേര്‍ കോട്ടയത്ത് നിന്നും പിടിയിലായതോടെ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സംഘത്തിലെ ഒരാളുടെ ഭാര്യയുടെ പരാതിയിലായിരുന്നു അറസ്റ്റ്. മറ്റുള്ളവരുമായി കിടക്കപങ്കിടാനും മറ്റുമായി ഭര്‍ത്താവിന്റെ നിരന്തര ശല്യം സഹിക്കാതെ വന്നതോടെയാണ് യുവതി പരാതി നല്‍കിയത്. 26 വയസ് മാത്രം പ്രയമുള്ള ചങ്ങനാശേരി സ്വദേശിനിയാണ് പോലീസിനെ സമീപിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ ഗ്രൂപ്പില്‍ എത്തപ്പെട്ടത്. ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗ്രൂപ്പില്‍ ചേര്‍ക്കുകയായിരുന്നു എന്നും യുവതി പറയുന്നു.

26കാരി യുവതിയുടെ ഭര്‍ത്ത് 32കാരനാണ്. പണത്തിന് വേണ്ടും മറ്റ് സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാനും വേണ്ടിയാണ് ഇയാള്‍ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നത്. ഗ്രൂപ്പിലെ മറ്റ് പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടണം എന്ന് ഇയാള്‍ ഭാര്യയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. ഇക്കാര്യം ആവശ്യപ്പെട്ട് യുവാവ് തുടരെ യുവതിയെ ദ്രോഹിക്കുകയായിരുന്നു. ഇതോടെയാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

അതേസമയം സംഘത്തില്‍ ഉള്‍പ്പെട്ടു കഴിഞ്ഞാല്‍ പിന്നീടുള്ള സംസാരങ്ങള്‍ കുടുംബ സുഹൃത്തുക്കളെ പോലെയാണ് രണ്ട്,മൂന്ന് തവണ കണ്ട് സംസാരിച്ച ശേഷം ഒത്തു ചേരാനായി സ്ഥലം കണ്ടെത്തും. പലപ്പോഴും വീടുകളാണ് ഇവര്‍ തിരഞ്ഞെടുക്കുക. രണ്ട് വീതം ദമ്പതികള്‍ ആദ്യം കൂടിക്കാഴ്ച നടത്തും. പിന്നീട് ഇടയ്ക്കിടെ കണ്ടെ സൗഹൃദം പുതുക്കും. തുടര്‍ന്ന് വീടുകളിലും മറ്റുമായി എത്തി പങ്കാളികളെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിലേര്‍പ്പെടും. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാന്‍ സ്ത്രീകളോട് ആവശ്യപ്പെടുന്നവരുമുണ്ട്.

സോഷ്യല്‍ മീഡിയവഴി പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പില്‍ വിവാഹിതര്‍ ആകാത്തവരുമുണ്ട്. ഇത്തരക്കാരില്‍ നിന്നും പണം ഈടാക്കിയ ശേഷം ഭാര്യമാരെ കാഴ്ച വയ്ക്കുകയാണ് പതിവ്. മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ അംഗങ്ങളായവര്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകള്‍ ആണെന്നു ഡിവൈഎസ്പി എസ്.ശ്രീകുമാര്‍ പറഞ്ഞു. മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നു പൊലീസ് പറയുന്നു.

കപ്പിള്‍ കേരള, കപ്പിള്‍ മീറ്റ് കേരള തുടങ്ങിയ ഗ്രൂപ്പുകളിലൂടെയാണ് ചാറ്റ് നടക്കുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളില്‍ ഉള്ളത്. സമൂഹത്തില്‍ ഉന്നതമായ രീതിയില്‍ ജീവിതം നയിക്കുന്നവരാണ് ഇത്തരം ഗ്രൂപ്പുകളില്‍ കൂടുതലായും ഉള്ളത്. ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഈ ഗ്രുപ്പില്‍ അംഗങ്ങളാണ്. ഇവര്‍ പലപ്പോഴും, പല ഇടങ്ങളില്‍ വെച്ച് പങ്കാളികളെ കൈമാറി ലൈംഗിക സുഖം അനുഭവിച്ചിട്ടുണ്ട് എന്നതും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Karma News Network

Recent Posts

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

7 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

11 mins ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

45 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

55 mins ago

ടോയ് ട്രെയിൻ മറിഞ്ഞ് അപകടം, 11-കാരന് ദാരുണാന്ത്യം

ചണ്ഡി​ഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…

1 hour ago

കനത്ത മഴയിൽ കാൽവഴുതി ഓടയിൽ വീണു, യുവാവ് മരിച്ചു

കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…

1 hour ago