പോലീസിനെ സമീപിച്ചിട്ടും നീതി നിഷേധിച്ചതിനെ തുടര്‍ന്ന് 21കാരി യുവതിയും മകളും ഒരേ കയറിന്റെ രണ്ട് അറ്റങ്ങളിലായി തൂങ്ങി മരിച്ചത് നാടിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. വര്‍ക്കല മേലേ വെട്ടൂരാണ് ദാരുണ സംഭവമുണ്ടായത്. വര്‍ക്കല കുന്നത്ത് മലയില്‍ ശരണ്യയും രണ്ടര വയസുള്ള മകള്‍ നക്ഷത്ര എന്ന കുട്ടിയുമാണ് മരിച്ചത്. ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ശരണ്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് കെസെടുക്കുകയോ ഭര്‍ത്താവിനെ വിളിച്ചുവരുത്തി താക്കീത് നല്‍കുകയോ ചെയ്തില്ല. പോലീസ് ഉചിതമായ നടപടി എടുത്തിരുന്നെങ്കില്‍ രണ്ട് ജീവനുകള്‍ നഷ്ടപ്പെടില്ലായിരുന്നു.
ശരണ്യ ജീവനൊടുക്കുന്നതിന് മുമ്പ് ഭര്‍ത്താവായ സുജിത്തില്‍ നിന്നും ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങിയിരുന്നു. നിയമവും പോലീസും രക്ഷയാകില്ലെന്ന് കണ്ടതോടെയാണ് 21കാരിയും മകളും ഒരേ കയറില്‍ അവസാനിച്ചത്. വീടിനുള്ളില്‍ ആയിരുന്നു ഇവര്‍ ഒന്നിച്ച് തൂങ്ങിയത്. സംഭവം അറിഞ്ഞ് നാട്ടുകാരും പോലീസും എത്തിയപ്പോള്‍ ഇരുവരും മരിച്ചു കഴിഞ്ഞിരുന്നു. മരിച്ച നിലയിലുള്ള ഇരുവരുടേയും ജഡങ്ങള്‍ക്ക് പരാതി നല്‍കിയിട്ട് നടപടി സ്വീകരിക്കാതിരുന്ന അതേ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ വന്ന് കാവല്‍ നിന്നു എന്നതും മറ്റൊരു വിരോധാഭാസം.
ജനങ്ങളുടെ ജീവനു സംരക്ഷണം നല്കാന് പോലീസ് ജോലി സ്വീകരിച്ച് മാസാ മാസം ശംബളവും എണ്ണി വാങ്ങുന്ന പോലീസിന്റെ പണി ഇത്തരം മൃത ശരീരങ്ങള്‍ക്ക് കാവല്‍ നില്ക്കല് ആയിരുന്നില്ല. പോലീസ് ഒന്നു മനസു വയ്ച്ച് ശരണ്യയുടെ ഭര്‍ത്താവിനെതിരേ കേസെടുത്ത് അയാളേ അറസ്റ്റ് ചെയ്തിരുന്നു എങ്കിലിന്ന് ഈ രണ്ട് മരണങ്ങള് ഒഴിവാക്കാമായിരുന്നു. അമ്മയും കുഞ്ഞും ജീവനോട് ഇരിക്കുമായ്യൂരുന്നു. ജീവനു നേരേ ഭീഷണി ഉള്ളതും ഭര്‍ത്താവ് കൊല്ലാന്‍ വരുന്നതും എല്ലാം കരഞ്ഞ്കൊണ്ട് ശരണ്യ പോലീസ് സ്റ്റേഷനില്‍ ചെന്ന് പറഞ്ഞിട്ടും നടപടി ഒന്നും എടുക്കാതിരുന്ന പോലീസുകാരാണ് ശരിക്കും ഈ 2 മരനത്തിനും ഉത്തരവാദികള്‍.
ആര് ഡി ഒയുടെ നേതൃത്വത്തില്‍ ഇക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ് മോര്ട്ടത്തിനയച്ചിരിക്കുകയാണ്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് അരോപിച്ച് നാട്ടുകാരും യുവതിയുടെ ബന്ധുക്കളും പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരേ കയറില്‍ ഇരുവര്‍ക്കും ഒരേ സമയത്ത് തൂങ്ങി മരിക്കാന്‍ സാധിക്കില്ല എന്നും അമ്മയേയും കുഞ്ഞിനെയും കൊലപ്പെടുത്തിയതാകാന്‍ സാധ്യത ഉണ്ട് എന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
വീഡിയോ സ്റ്റോറി കാണാം,
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…