entertainment

പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ഉപേക്ഷിച്ച് ഫേസ്ബുക്കില്‍ പരിചയപ്പെട്ട കാമുകനൊപ്പം പോയി, യുവതി പിടിയില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍. കാമുകനെയും യുവതിയെയും കൊല്ലത്ത് നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടാകട ചന്ദ്രമംഗലം ഇളവന്‍കോണം വാസുദേവ വിലാസത്തില്‍ ശ്രീജ എന്ന 35കാരി കാമുകനായ കൊല്ലം പുന്തലത്താഴം സ്വദേശി സുനീഷ് എന്ന 31 കാരനൊപ്പമാണ് പോയത്.

പിടിയിലായ കമിതാക്കളെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു. മക്കളെ ഉപേക്ഷിച്ച് പോയതിന് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു. ശ്രീജയെ മൂന്ന് ദിവസം മുമ്പാണ് കാണാതാവുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ഉപേക്ഷിച്ചാണ് കാമുകനായ സുനീഷിനൊപ്പം ശ്രീജ പോയത്.

സോഷ്യല്‍ മീഡിയ വഴിയാണ് ശ്രീജയും സുനീഷും പരിചയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. ഈ പരിചയം വളര്‍ന്ന് പിന്നീട് പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ശ്രീജ സുനീഷുമായി അടുക്കുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെയാണ് മക്കളെയും ഭര്‍ത്താവിനെയും ഒക്കെ ഉപേക്ഷിച്ച് ശ്രീജ സുനീഷിനൊപ്പം ഒളിച്ചോടിയത്. ശ്രീജയെ കാണാനില്ലെന്ന് കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കൊല്ലത്ത് നിന്നും ശ്രീജയെ കാമുകന്‍ സുനീഷിനൊപ്പം പിടികൂടിയത്.

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

4 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

18 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

51 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

52 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago