topnews

യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം, പിന്നില്‍ ഭാര്യ

ഇടുക്കി: യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. വണ്ടന്‍മേട പുവലില്‍ രഞ്ജിത്തിന്റെ മരണത്തിന് പിന്നില്‍ ഭാര്യ അന്നൈ ലക്ഷ്മിയാണെന്ന് വ്യക്തമായി. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമായതോടെ അയല്‍ക്കാരെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് രഞ്ജിത്തിന്റെ ഭാര്യ ലക്ഷ്മി കുറ്റ സമ്മതം നടത്തിയത്.

കഴിഞ്ഞ ആറാം തീയതിയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ആറാം തീയതിയാണ് സംഭവം ഉണ്ടായത്. അന്നൈലക്ഷ്മിയുടെ ജന്മദിനമായിരുന്നു അന്ന്. വൈകിട്ട് പത്ത് മണിയോടെ രഞ്ജിത്ത് വീടിന്റെ മുന്‍വശത്ത് മുറ്റത്ത് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയും അന്വേഷണം നടത്തി വരികയുമായിരുന്നു. രഞ്ജിത്ത് മദ്യപാനിയാണെന്നും സ്ഥിരം മദ്യ ലഹരിയില്‍ സ്വന്തം അമ്മയെയും ഭാര്യയെയും മര്‍ദ്ദിച്ചിരുന്നു.

സംഭവ ദിവസവും അമിതമായി മദ്യപിച്ച ശേഷമാണ് രഞ്ജിത്ത് എത്തിയത്. ഭാര്യയുമായി വഴക്കുണ്ടായപ്പോള്‍ അമ്മ തടസ്സം പിടിക്കാന്‍ എത്തി. ഈ സമയം രഞ്ജിത്ത് അമ്മയോട് അപമര്യാദയായി പെരുമാറുകയായിരുന്നു, ഇത് കണ്ട് താന്‍ രഞ്ജിത്തിന് പിന്നോട്ട് പിടിച്ച് തള്ളി. പിന്നിലെ കല്‍ഭിത്തിയില്‍ തലയടിച്ച് വീഴുകയായിരുന്നു എന്നാണ് പ്രതി മൊഴി നല്‍കിയത്.

നിലത്ത് വീണ രഞ്ജിത്തിന്റെ തലയില്‍ കാപ്പി വടി ഉപയോഗിച്ച് പല പ്രാവശ്യം അടിക്കുകയും നിലത്ത് കമിഴ്ന്ന് വീണ രഞ്ജിത്തിന്റെ കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നും പ്രതി പൊലീസിനോട് പറഞ്ഞു.

പ്രാഥമിക ഘട്ടത്തില്‍ തന്നെ മരണത്തില്‍ സംശയം തോന്നിയതിനാല്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തില്‍ വണ്ടന്‍മേട് പോലീസ് ഇന്‍സ്‌പെക്ടര്‍ വിഎസ് നവാസ് എസ്ഐമാരായ എബി, സജിമോന്‍ ജോസഫ് എഎസ്ഐ മഹേഷ് സിപിഒമാരായടോണി ജോണ്‍, അനീഷ് വി.കെ ഡബ്ല്യുസിപിഒ രേവതിഎന്നിവരടങ്ങിയ സംഘമാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.

Karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

17 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

33 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

56 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago