പത്താനാപുരത്ത് വൃദ്ധയായ അമ്മയെ മകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഇത് ചോദ്യം ചെയ്യാനായി എത്തിയ വനിത പഞ്ചായത്ത് അംഗത്തെയും മര്‍ദ്ദിച്ചു. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ നടുക്കുന്ന് നോര്‍ത്ത് വാര്‍ഡംഗം അര്‍ഷ മോള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.
പഞ്ചായത്ത് അംഗത്തിന്റെ അയല്‍വാസി കൂടിയായ പാലപ്പള്ളില്‍ വീട്ടില്‍ ലീനയാണ് അമ്മ ലീലാമ്മയെ മര്‍ദ്ദിച്ചത്. വീട് തട്ടിയെടുക്കാനായുള്ള പരാക്രമമാണ് ഇതെന്ന് പറയുന്നു,. ലീന വയോധികയായ മാതാവ് ലീലാമ്മയെ വീട്ടുമുറ്റത്തുള്ള ഇരുമ്പ് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ലീലാമ്മയുടെ നിലവിളി കേട്ടാണ് പഞ്ചായത്ത് അംഗം അര്‍ഷാമോള്‍ ഉള്‍പ്പെടെയുള്ള അയല്‍വാസികള്‍ ഇടപെട്ടത്.
അക്രമം ചോദ്യംചെയ്ത പഞ്ചായത്ത് അംഗത്തെ മുടിയില്‍ കുത്തിപ്പിടിച്ച് ഗേറ്റിനകത്തേക്ക് ലീന തള്ളി വീഴ്ത്തുകയായിരുന്നു. നിലത്തുവീണ പഞ്ചായത്ത് അംഗത്തെ മുടിയില്‍ നിന്നും പിടിവിടാതെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. നാട്ടുകാരും പഞ്ചായത്ത് അംഗത്തെ ഭര്‍ത്താവും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. പരിക്കേറ്റ ആര്‍ഷമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നാട്ടുകാരെയും പ്രതിയായ ലീന അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും പത്തനാപുരം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ലീന മുന്‍പും മാതാവിനെ ഉപദ്രവിച്ചിരുന്നതായി പ്രാദേശവാസികള്‍ പറയുന്നു.
സംഭവത്തില്‍ പത്തനാപുരം പോലീസില്‍ ഉള്‍പ്പെടെ മുന്‍പും കേസ് നല്കിയിട്ടുള്ളതാണ്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പഞ്ചായത്ത് അംഗം പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ലീനയും ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…