crime

47 കാരിക്ക് 65കാരനോട് പ്രണയം, വളയുന്നില്ലെന്ന് കണ്ടപ്പോള്‍ കുടുംബ സുഹൃത്തായ യുവതിയുടെ പേര് ചേര്‍ത്ത് അപവാദ പ്രചാരണം, ഒടുവില്‍ യുവതിയുടെ ഭര്‍ത്താവ് ഡിവോഴ്‌സിന് നോട്ടീസ് അയച്ചു

മല്ലപ്പള്ളി:ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റായ 65കാരനോട് 47കാരിക്ക് പ്രണയം.പല തരത്തിലും ഇയാളെ വളക്കാനായി സ്ത്രീ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഉടുവില്‍ 65കാരന്‍ തന്റെ ഇങ്കിതത്തിന് വഴങ്ങില്ലെന്ന് മനസിലായതോടെ മധ്യവയസ്‌കനെയും കുടുംബ സുഹൃത്തായ യുവതിയെയും ചേര്‍ത്ത് 47കാരിയായ മണിമല സ്വദേശിനിയായ ജയ കള്ള കഥകള്‍ പറഞ്ഞുണ്ടാക്കി.യുവതിയും വയോധികനും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ തന്റെ പക്കല്‍ ഉണ്ടെന്ന് യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചു.ഇതോടെ യുവതിയും ഭര്‍ത്താവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായി.മാത്രമല്ല ഭര്‍ത്താവ് വിവാഹമോചനത്തിന് നോട്ടീസും അയച്ചു.മാത്രമല്ല യുവതിക്കും മകള്‍ക്കും ചിലവിന് കൊടുക്കുന്നതും ഭര്‍ത്താവ് നിര്‍ത്തി.ഒടുവില്‍ സഹികെട്ട് യുവതി പോലീസിനെ സമീപിച്ചു.ഈ പരാതിയില്‍ 47കാരിയെയും അവര്‍ക്ക് അപവാദ പ്രചരണത്തിന് കൂട്ടു നിന്ന യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

കീഴ്‌വായ്പൂര്‍ ആനിക്കാട് നുറോമ്മാവിന് സമീപമാണ് സംഭവം ഉണ്ടായത്.നാട്ടിലെ ഒരു ക്ഷേത്രത്തിലെ കമ്മറ്റി പ്രസിഡന്റായ വയോധികനെ വീഴ്ത്താന്‍ ജയ പല ശ്രമങ്ങളും നടത്തി.എല്ലാം പരാജയപ്പെട്ടതോടെ ഇദ്ദേഹവുമായി വളരെ അടുപ്പമുള്ള കുടുംബത്തിലെ യുവതിയെയും ചേര്‍ത്ത് കള്ളക്കഥകള്‍ മെനഞ്ഞു.വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിനെയാണ് ജയ വ്യാജവാര്‍ത്ത എത്തിച്ചത്.മധ്യവയസ്‌കനും യുവതിയും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ വിവരവും മറ്റും തങ്ങളുടെ കയ്യില്‍ ഉണ്ടെന്നും വീഡിയോ ദൃശ്യങ്ങളും തങ്ങളുടെ കയ്യില്‍ ഉണ്ടെന്ന് പറഞ്ഞു.ഇതോടെയാണ് ഭര്‍ത്താവ് വിവാഹ മോചനത്തിന് ശ്രമിച്ചത്.അത്യാവശ്യം സാമ്പത്തികമുള്ള മധ്യവയസ്‌കനെ വലയില്‍ വീഴ്ത്തി ആ പണം തട്ടാനായിരുന്നു ജയയുടെ ശ്രമം.വയോധികന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു അനാഥാലയത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ ഇവര്‍ ഒരു സമൂഹസദ്യയും നടത്തിച്ചു.ഇത് സര്‍പ്രൈസ് ആയി അറിയിക്കാനായി അദ്ദേഹത്തെ വിളിച്ചെങ്കിലും നടന്നില്ല.

ഇതോടെയാണ് നിരാശയിലായ ജയ മധ്യവയസ്‌കനെയും സുഹൃത്തായ യുവതിയെയും ചേര്‍ത്ത് മുണക്കഥകള്‍ മെനയുകയായിരുന്നു.യുവതിയുടെ ഭര്‍ത്താവിനെ വിവരം അറിയിച്ചു.രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വയോധികന്‍ നിങ്ങളുടെ വീട്ടില്‍ ആണെന്നും ഇരുവരുടെയും സ്വകാര്യ മിമിഷത്തിന്റെ വീഡിയോ ഉണ്ടെന്നും ഗള്‍ഫിലെ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചു.ഇതോടെ ആരെയും അറിയിക്കാതെ ഭര്‍ത്താവ് നാട്ടില്‍ എത്തി.ഭാര്യയോട് കാര്യങ്ങള്‍ തിരക്കുകയോ ചോദിക്കുകയോ ചെയ്തില്ല.പകരം ഇയാള്‍ വ്യാജ വാര്‍ത്ത ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.പുതിയതായി വെച്ച വീട് ഭാര്യയുടെ പേരിലായിരുന്നു ഇത് തിരികെ എഴുതി വാങ്ങാന്‍ ശ്രമം നടത്തി.ഇതിന് കഴിയാതെ വന്നപപ്പോള്‍ വിവാഹ മോചനത്തിന് നോട്ടീസ് അയച്ച ശേഷം ഗള്‍ഫിലേക്ക് തിരികെ പോയി.എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചിലവിന് കൊടുക്കുന്നതും നിര്‍ത്തി.

ഭര്‍ത്താവ് പറഞ്ഞ കഥ വിശ്വസിച്ച സ്വന്തം വീട്ടുകാര്‍ പോലും ആദ്യം യുവതിയെ അവിശ്വസിച്ചു.ഇതോടെയാണ് സത്യം കണ്ടെത്താന്‍ യുവതി കീഴ്‌വായ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായ പോലീസ് അന്വേഷണം ആരംഭിച്ചു.തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായം തേടി.തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് ഇല്ലാ കഥ പരഞ്ഞത് ചങ്ങാനാശേരിയിലുള്ള ഗിരീഷ് ആണെന്ന് വ്യക്തമായി.ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് മണിമല സ്വദേശിനിയായ ജയയുടെ പങ്ക് വ്യക്തമായത്.തുടര്‍ന്ന് ജയയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.യുവതിയുടെയും വയോധികന്റെയും നിരപരാധിത്വം തെളിയിക്കപ്പെട്ടെങ്കിലും അത് വിശ്വസിക്കാന്‍ യുവതിയുടെ ഭര്‍ത്താവ് തയാറല്ല.

Karma News Network

Recent Posts

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

10 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

11 hours ago