മലപ്പുറം: പോലീസ് ഉദ്യോഗസ്ഥനെതിരെ വീട്ടമ്മയുടെ പരാതി. രാത്രി കാലങ്ങളില്‍ ഫോണ്‍ ചെയ്ത് ശല്യം ചെയ്യുന്നുവെന്നും കള്ളക്കേസില്‍ പെടുത്താന്‍ ശ്രമിച്ചുവെന്നും ആണ് പരാതി. നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ എം ശശികുമാറിനെതിരെ മമ്പാട് സ്വദേശിനിയായ പിജെ പ്രേമയാണ് പരാതി നല്‍കിയത്.
പോലീസ് ഉദ്യോഗസ്ഥന് നിരന്തരമായി ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് വീട്ടമ്മ പരാതിയില്‍ പറയുന്നു. ഒരു സിവില്‍ കേസിന്റെ പേരിലാണ് എസ്ഐയുടെ ഈ നടപടിയെന്ന് വീട്ടമ്മ പറയുന്നു. എസ് ഐ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും പൊതു സ്ഥലത്ത് വെച്ച് അസഭ്യം പറയുകയും ചെയ്തതായി പ്രേമ പരാതിയില്‍ പറയുന്നു.
തങ്ങളുടെ കുടുബ സ്വത്ത് സംബന്ധിച്ച് സഹോദരനുമായി കേസ് നിലവിലുണ്ട്. ഈ സ്വത്ത് വാങ്ങിയ ചിലരുടെ ഇടനിലക്കാരനായാണ് എസ് ഐ തന്നെ ഭീഷണിപ്പെടുത്തുയും വീട്ടില്‍ അതിക്രമിച്ച് കയറുകയും ചെയ്തത്. ഇത് സംബന്ധിച്ച് മേലധികാരികള്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ് ഐ യെ കരുവാരക്കുണ്ടിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന്റെ പ്രതികാരനടപടിയായാണ് ദ്രോഹിക്കുന്നത്.തന്റെ മക്കളുടെ പേരിലും കള്ളക്കേസുകളെടുക്കുമെന്ന് എസ് ഐ ഭീഷണിപ്പടുത്തിയതായി പ്രേമ പറഞ്ഞു.
എസ് ഐ കാരണം ജീവന് ഭീഷണിയുള്ളതായി കാണിച്ച് താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. മാനിസകമായി വലിയ പ്രയാസം വന്നതുകൊണ്ടാണ് ഇത്തരത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നും തനിക്കു നീതിവേണമെന്നും ഇവര്‍ പറഞ്ഞു. നിലമ്പൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ എം ശശികുമാര്‍ തനിക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണു മുഖ്യമന്ത്രിക്കു പരാതി നല്‍കിയതെന്നും പ്രേമ പറഞ്ഞു.
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…