kerala

പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവേ ബൈക്ക് അപകടം; ബസിനടിയില്‍പ്പെട്ട് യുവതി മരിച്ചു

കോട്ടയം: പ്രതിശ്രുത വരനുമായി യാത്ര ചെയ്യുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് കരിങ്ങണാമറ്റം സ്വദേശി സുബി ജോസഫാണ് മരിച്ചത്. കോട്ടയം വാഴൂര്‍ റോഡില്‍ വച്ചായിരുന്നു അപകടം.

ഒരേ ദിശയിലാണ് കെഎസ്‌ആര്‍ടിസി ബസും സ്കൂട്ടറും സഞ്ചരിച്ചത്. ഭര്‍ത്താവിനൊപ്പം സ്കൂട്ടറിന്റെ പിന്നില്‍ ഇരുന്നാണ് സുബി യാത്ര ചെയ്തിരുന്നത്. കുമളിയില്‍നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്നു ബസ്. സ്കൂട്ടറിനെ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടര്‍ റോഡില്‍നിന്നു തെന്നിമാറുകയും സുബി ബസിനടിയില്‍ പെടുകയുമായിരുന്നു. യുവാവ് അത്ഭുതകരമായി രക്ഷപെട്ടു.

മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി – ബിജി ദമ്ബതികളുടെ ഏകമകളാണ് സുബി ജോസഫ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

Karma News Network

Recent Posts

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

22 mins ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

58 mins ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

1 hour ago

സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു

പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…

2 hours ago

ഓടിക്കൊടിരിക്കെ കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു, സംഭവം മുക്കത്ത്

കോഴിക്കോട് : മുക്കത്ത് കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. താമരശേരിയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു…

2 hours ago

ഇന്ത്യൻ ടീമിനെ കാണാൻ ഒത്തുകൂടി, തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്, വൻ ദുരന്തം ഒഴിവായി

ലോകകപ്പ് വിജയിച്ച് മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ മറൈന്‍ ഡ്രൈവിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത് ലക്ഷക്കണക്കിനാരാധകരാണ്. ഇതിനിടെ തിക്കിലും…

3 hours ago