crime

പ്രണയവിവാഹത്തിന് ശേഷം 45-ാം ദിവസം യുവതി ഭര്‍ത്താവിന്റെ വീട് കൊള്ളയടിച്ച് മറ്റൊരു കാമുകനൊപ്പം പോയി

രണ്ട് വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവില്‍ വിവാഹിതയായ യുവതി 45 ദിവസത്തിനുള്ളില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം കടന്നു കളഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും മോഷ്ടിച്ച ശേഷമാണ് യുവതി മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടത്.

പട്‌നയ്ക്ക് സമീപമുള്ള നൗബത്പൂരിലാണ് സംഭവം ഉണ്ടായത്. രണ്ട് വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവില്‍ 20കാരി റാണി കുമാരിയെ സത്യാനന്ദ് വിവാഹം ചെയ്യുകയായിരുന്നു. ആദ്യം വീട്ടുകാരുടെ സമ്മതം ലഭിച്ചിരുന്നില്ലെങ്കിലും ഒടുവില്‍ ഇവരുടെ നിര്‍ബന്ധത്തിന് വീട്ടുകാര്‍ വഴങ്ങുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 27ന് ഏറെ ആര്‍ഭാടത്തോടെ നടത്തിയ ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്.

വിവാഹ ശേഷം ഭര്‍തൃവീട്ടില്‍ എത്തിയതോടെ റാണി മറ്റൊരാളുമായി ഫോണില്‍ ചാറ്റു ചെയ്യുന്നതായി സത്യാനന്ദ് കണ്ടെത്തി. ഇതോടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. വാവാഹ സമയത്ത് സമ്മനമായി ലഭിച്ച ആഭരണവും 20,000 രൂപയും എടുത്താണ് റാണി കാമുകനൊപ്പം കടന്നു കളഞ്ഞത്. സേഫിന്റെ പൂട്ട് തകര്‍ത്താണ് റാണി മോഷണം നടത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് മോഷണ വിവരവും ഒളിച്ചോട്ടവും പുറത്തറിയുന്നത്.

Karma News Network

Recent Posts

മയക്കുമരുന്ന് രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

4 mins ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

29 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

48 mins ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

1 hour ago

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

2 hours ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

2 hours ago