topnews

പിറന്നാള്‍ ദിനത്തില്‍ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

പാലക്കാട്: പിറന്നാള്‍ ദിനത്തില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വറവട്ടൂര്‍ മണ്ണേങ്കോട്ട് വളപ്പില്‍ ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയാസായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. അതേസമയം കൃഷ്ണപ്രഭയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

കൃഷ്ണപ്രഭയുടെ സഹോദരന്‍ ബംഗളൂരുവില്‍ ജോലി ചെയ്യുകയാണ്. സഹോദരന്‍ നാട്ടില്‍ എത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്താല്‍ മതിയെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്. ഇതോടെ മൃതദേഹം പട്ടാമ്പി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച തന്നെയായിരുന്നു കൃഷ്ണപ്രഭയുടെ പിറന്നാള്‍.

മൂന്ന് വര്‍ഷം മുമ്പാണ് ചെറുതുരുത്തി പുതുശ്ശേരി കുട്ടന്‍-രാധ ദമ്പതികളുടെ മകളായ കൃഷ്ണപ്രഭയും ശിവരാജും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും സഹപാഠികളായിരുന്നു. പ്രണയിച്ച് വിവാഹിതര്‍ ആവുകയായിരുന്നു. ഇരുവരുടെയും കേസ് പോലീസിന് മുന്നില്‍ എത്തിയപ്പോള്‍ ശിവരാജിന് ഒപ്പം പോകണം എന്നായിരുന്നു കൃഷ്ണപ്രഭ പറഞ്ഞത്.

ഇതിന് ശേഷം കൃഷ്ണപ്രിയ സ്വന്തം വീട്ടില്‍ വന്നിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ജീവനൊടുക്കുന്നതിന് മുമ്പ് കൃഷ്ണപ്രഭ അമ്മ രാധയെ ഫോണില്‍ വിളിച്ചു കരഞ്ഞുവെന്നും. പ്രശ്‌നമുണ്ടെന്ന് അറിയിച്ചതായും വീട്ടില്‍ വരണമെന്ന് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ പോയി തിരികെ എത്തിയപ്പോഴാണ് താന്‍ മകളുടെ മരണ വിവരം അറിഞ്ഞതെന്നും രാധ പറഞ്ഞു.

എന്നാല്‍ വീട്ടില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ശിവരാജിന്റെ അമ്മ പറഞ്ഞു. എറണാകുളത്തു ജോലി സംബന്ധമായ ആവശ്യത്തിനു പോയ കൃഷ്ണപ്രഭ സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രിയാണു വീട്ടില്‍ എത്തിയത്. ഇന്നലെ രാവിലെ എഴുന്നേറ്റശേഷവും പ്രശ്‌നങ്ങളുണ്ടായില്ലെന്നും ശിവരാജിന്റെ അമ്മ പറഞ്ഞു.

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

13 seconds ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 min ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

29 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

34 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

55 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago