Categories: kerala

വനിതാ സംവരണ ബിൽ, എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവില്ലെന്ന് ഹരീഷ് പേരടി

കൊച്ചി : രാജ്യം ഇത്രയും നാൾ കാത്തിരുന്ന വനിതാ സംവരണ ബില്ലിനെ ലോക്‌സഭയിൽ എതിർത്തവരെ അറിയാതെ ജനാധിപത്യം പൂർണ്ണമാവില്ലെന്ന് നടൻ ഹരീഷ് പേരടി . രണ്ടുവോട്ടുകൾക്കെതിരെ 454 വോട്ടുകൾക്കാണ് ബിൽ പാസായത്. അസദുദ്ദീൻ ഒവൈസിയും ഇംത്യാസ് ജലീലുമാണ് ബില്ലിനെ എതിർത്ത് വോട്ടുചെയ്തത്.

ഈ ബില്ലിനെ എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവുന്നില്ല…എന്തായാലും സ്ത്രീയുടെ പ്രാതിനിധ്യത്തെ അനുകൂലിച്ച 454 ജനപ്രതിനിധികൾക്കും അഭിവാദ്യങ്ങൾ …ചന്ദ്രനെ പഠിക്കാനുള്ള ചന്ദ്രയാനും കഴിഞ്ഞ്..സുര്യനിലേക്കുള്ള ആദ്യത്യാ എൽ 1 ഉം കഴിഞ്ഞ്..ജനാധിപത്യ ഇന്ത്യയിലെ സ്ത്രീകളുടെ നിലവാരം ഉയർത്തുന്ന ഈ സ്ത്രീപക്ഷ നിലപാടിന് മുൻകൈയ്യെടുത്ത കേന്ദ്ര സർക്കാറിനും അഭിവാദ്യങ്ങൾ …ഭാരത് മാതാ…എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥത്തിലേക്ക് രാജ്യം നടന്ന് തുടങ്ങുന്നു ‘ – എന്നാണ് ഹരീഷ് പേരടിയുടെ വാക്കുകൾ.

അതേസമയം നിലവിലെ ബില്ലിനെ രണ്ട് എംപിമാർ എതിർത്തു. ബിൽ നാളെ രാജ്യസഭയിലെത്തും. എട്ട് മണിക്കൂറിലേറെ നീണ്ട ചർച്ചയാണ് പാർലമെന്റിൽ ബില്ലുമായി ബന്ധപ്പെട്ട് നടന്നത്. ബിൽ പാസാക്കിയാലും വർഷങ്ങൾ കഴിഞ്ഞ് മത്രമേ അതിന്റെ ​ഗുണഫലങ്ങൾ പ്രാവർത്തികമാകൂ എന്ന വിമർശനമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. എന്നാൽ ഇത് സർക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള ഇടപെടൽ കൊണ്ടല്ല സംഭവിച്ചതെന്ന് മന്ത്രി മറുപടി പറഞ്ഞു.

ഡിലിമിറ്റേഷൻ കമ്മിഷൻ ഭരണഘടനയ്ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ജനസംഖ്യ സെൻസസ് കഴിഞ്ഞാലേ ഇത് നടപ്പിലാക്കാൻ സാധിക്കൂയെന്നും നിയമമന്ത്രി ലോക്സഭയിൽ പറഞ്ഞു. ബിൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യസിറ്റിങ്ങിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണു നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച ബിൽ.

karma News Network

Recent Posts

കുവൈത്തിലെ തീപിടുത്തം, മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി , ആശ്രിതര്‍ക്ക് ജോലി

കുവൈത്ത് സിറ്റി: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും, ആശ്രിതർക്ക് ജോലിയും പ്രഖ്യാപിച്ച് എൻബിടിസി. മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ കുടുംബത്തിന്…

22 mins ago

മൂന്നാം മോദി ഉഗ്രരൂപം,കാശ്മീരിൽ സർവ്വ സന്നാഹം വ്യന്യസിപ്പിക്കാൻ ഡോവലിനോട് മോദി

ജമ്മു കാശ്മീരിൽ കനത്ത നടപടികൾക്ക് വീണ്ടും നരേന്ദ്ര മോദി സർക്കാർ ഒരുങ്ങുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും സംഘത്തേയും…

42 mins ago

ബലിദാനി വാടിക്കൽ രാമകൃഷ്ണന്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി,  ആരതി ഉഴിഞ്ഞ് സ്വീകരിച്ച് കുടുംബം

ബലിദാനി വാടിക്കൽ രാമകൃഷ്ണന്റെ വീട് സുരേഷ് ഗോപി സന്ദർശിച്ചു. കേന്ദ്രമന്ത്രിക്കും ആരതി ഉഴിഞ്ഞാണ് വാദികൾ രാമകൃഷ്ണനാട്ട കുടുംബം സ്വാഗതം അരുളിയത്.…

57 mins ago

കേരളത്തിന് മുസ്ലീം മുഖ്യമന്ത്രി, വോട്ട് ചോർച്ച തടയാൻ സിപിഎം കൂടുതൽ മുസ്ലീം പ്രീണനത്തിലേക്ക് പോവും, കെ. സുരേന്ദ്രൻ

കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റ തോൽവിക്ക് പിന്നാലെ വോട്ട് ചോർച്ച തടയാൻ സിപിഎം കൂടുതൽ മുസ്ലീം പ്രീണനത്തിലേക്ക് പോവും…

1 hour ago

സൂര്യനെല്ലിക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി; മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണം

കൊച്ചി: സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് നി‍ർദേശം നൽകി ഹൈക്കോടതി. സിബി…

2 hours ago

മനാമ മാർക്കറ്റിൽ വൻ തീപിടിത്തം, ബെഹ്‌‌‌റിനിൽ 25 കടകൾ കത്തി, നിരവധി പേർക്ക് പരിക്ക്‌

മനാമ : കുവൈറ്റിന് പിന്നാലെ ബെഹ്‌‌‌റിനിലും വൻ തീപിടിത്തം. പഴയ മനാമ മാർക്കറ്റിൽ ആണ് വൻ തീപിടിത്തം ഉണ്ടായത്. ഇരുപത്തിയഞ്ചിലധികം…

2 hours ago