national

ഭര്‍ത്താവ് ഷോപ്പിങ്ങിന് കൊണ്ട് പോയില്ല, രണ്ടുമക്കള്‍ക്കൊപ്പം യുവതി ജീവനൊടുക്കി

ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവ് ക്രിസ്മസ് ഷോപ്പിങ്ങിന് കൊണ്ടുപോകാത്തതിന്റെ പേരില്‍ രണ്ടുമക്കള്‍ക്കൊപ്പം യുവതി ആത്മഹത്യ ചെയ്തു. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ ഭാര്യ മക്കളും ഒന്നിച്ച്‌ തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഹൈദരാബാദ് ജവഹര്‍നഗറിലെ ചെന്നാപ്പൂര്‍ തടാകത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തുകയുണ്ടായത്. 27 വയസുള്ള നാഗമണിയുടെയും അഞ്ച് വയസും എട്ടു മാസവും പ്രായമുള്ള കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ് നാഗമണിയുടെ ഭര്‍ത്താവ് നാഗേശ്വര്‍ റാവു.

ക്രിസ്മസ് ഷോപ്പിങ്ങിന് കൊണ്ടുപോകുന്നതിനെ ചൊല്ലി നാഗമണിയും ഭര്‍ത്താവുമായി വഴക്കിട്ടു. ക്രിസ്മസ് ഷോപ്പിങ്ങിന് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. ഇക്കാര്യം തുടര്‍ച്ചയായി ചോദിക്കുന്നതില്‍ നിന്ന് ഭാര്യയെ നാഗേശ്വര്‍ റാവു ശകാരിച്ചതായും പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ നാഗമണി കുട്ടികളെയും കൊണ്ട് പുറത്തേയ്ക്ക് പോകുകയായിരുന്നു ഉണ്ടായത്. തുടര്‍ന്നായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.

രണ്ടു മണിക്കൂറിന് ശേഷവും മടങ്ങി വരാതായതോടെ നാഗേശ്വര്‍ റാവു ഭാര്യയെ തെരഞ്ഞ് ഇറങ്ങുകയായിരുന്നു ഉണ്ടായത്. ഭാര്യയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Karma News Network

Recent Posts

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

9 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

18 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

38 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

39 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

1 hour ago