topnews

കൂട്ടബലാത്സംഗം ചെയ്തത് ഭര്‍ത്താവിന്റെ 6സുഹൃത്തുക്കള്‍, ഒന്നും ഓർക്കുന്നില്ലെന്ന് മലക്കം മറിഞ്ഞ് ഭാര്യ

തിരുവനന്തപുരം: കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് സംസ്ഥാന തലസ്ഥാനത്ത് വ്യാഴാഴ്ച നടന്ന കൂട്ട ബലാത്സംഗത്തിൽ വൻ ട്വിസ്റ്റ്, കേസിൽ യുവതി മലക്കം മറിയുന്നു. ക്രൂരമായ ബലാത്സംഗത്തിന് ഇരയായ യുവതി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരികെ എത്തി. ഇപ്പോള്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. മദ്യം നല്‍കി അവശ ആക്കിയതിനാല്‍ തനിക്ക് കൂടുതലൊന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് യുവതി പറയുന്നത്. ബലമായി മദ്യം കുടിപ്പിച്ച് തന്നെ ബോധം നശിച്ച അവസ്ഥയിൽ ആക്കി എന്ന് യുവതി പറയുന്നു. മദ്യം നല്‍കി അവശയാക്കിയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ആവുന്നില്ലെന്ന് യുവതി പറയുമ്പോൾ കേസിൽ നിർണ്ണായകമായ വഴിതിരിവ് ഉണ്ടാവുകയാണ്‌. കൂട്ട ബലാൽസംഗം നടന്നു എന്നും 6 പേരും ഭർത്താവും പീഢിപ്പിച്ചു എന്നും ഇവർ ഓടി കൂടിയ നാട്ടുകാരോട് പറഞ്ഞിരുന്നു. മാത്രമല്ല യുവതി ഇപ്പോൾ കേസിൽ നിന്നും ഒഴിഞ്ഞു മാറുന്നു എന്ന വിവരങ്ങളാണ്‌ പുറത്ത് വരുന്നത്.

കേസിൽ ആദ്യം പുറത്ത് വന്ന വിവരങ്ങൾ ഇങ്ങിനെ

ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. പല ദിവസങ്ങളിലും വൈകീട്ട് യുവതി ഭര്‍ത്താവിനൊപ്പം പുതുക്കുറിച്ചിയിലെ ബീച്ചില്‍ പോയിരുന്നു. ഇത്തരത്തിൽ പതിവു പോലെ ബീച്ചിലേക്ക് എന്ന് പറഞ്ഞ് ഭാര്യയേ കൂട്ടി ഭർത്താവ് പോവുകയായിരുന്നു. തുടർന്ന് ചെന്നത് പുതുക്കുറിച്ചിയിലെ ഒരു വീട്ടിൽ ആയിരുന്നു. ഈ സമയത്തും ഭാര്യക്ക് അപകടം മനസിലായില്ല എന്ന് മാത്രമല്ല ഭർത്താവിനെ വിശ്വസിച്ച് വീട്ടിനുള്ളിലേക്ക് കയറുകയും ചെയ്തു. അവിടെവച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്‍ന്ന് യുവതിയേയും മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അതിനിടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് നാട്ടുകാര്‍ വിവരം അറിയുകയും പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തത്. തുടർന്ന് നാട്ടുകാർ യുവതിയെ കണിയാപുരത്തേ വീട്ടിൽ എത്തിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു

ഇപ്പോൾ വന്നിരിക്കുന്ന ട്വിസ്റ്റ്

ഭര്‍ത്താവിനോടുള്ള വൈരാഗ്യത്തിന്റെ പുറത്താണ് യുവതിയുടെ ആദ്യം പറഞ്ഞത് എന്ന് പറയപ്പെടുന്നു. ഭർത്താവിനും 6 കൂട്ടുകാർക്കും ഒപ്പം മദ്യപിച്ചപ്പോൾ യുവതിയും ഒപ്പം ഉണ്ടായിരുന്നു. തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും ബഹളം ആകുകയും ചെയ്തു. ശേഷം ഭര്‍ത്താവും സുഹൃത്തുക്കളും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. മാത്രമല്ല വഴക്ക് രൂക്ഷമായതോടെ ഭര്‍ത്താവ് വീട്ടില്‍ നിന്നും പുറത്തേക്ക് പോയി.ഈ സമയം സുഹൃത്തുക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാൽ യുവതി ഇപ്പോൾ പീഢനം നടന്നതായും മറ്റും കൃത്യമായി പറയുന്നില്ല.ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയി വീട്ടില്‍ എത്തിയ യുവതിയെ വീണ്ടും വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും. ഇവരുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് വിവരം. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം. മദ്യം നല്‍കി അവശയാക്കിയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ആവുന്നില്ലെന്ന് യുവതി പറയുന്നു. യുവതിയുടെ ശരീരത്തില്‍ മുറിവേറ്റതിന്റെ പാടുകളുണ്ട്.

മൊഴിയിലെ ദുരൂഹതകൾ

മദ്യം കഴിച്ചതിനാൽ ഒന്നും ഓർമ്മയില്ല എന്ന് യുവതി പറയുന്നത് തന്നെ കളവാണ്‌. കാരണം ഈ യുവതിയാണ്‌ വീടിനു പുറത്ത് വന്നതും ബഹളം വയ്ച്ചതും ആളേ കൂട്ടിയതും, നാട്ടുകാർ രക്ഷപെടുത്തിയതും. നാട്ടുകാർ ഇവരെ രക്ഷിക്കുമ്പോൾ ഇവർക്ക് നല്ല ബോധം ഉണ്ടായിരുന്നു. അവശ അല്ലായിരുന്നു. അതിനാൽ തന്നെ നാട്ടുകാർ യുവതിയെ കണിയാപുരത്തേ വീട്ടിൽ എത്തിക്കുകയായിരുന്നു. നല്ല ബോധം ഉള്ളതിനാലായിരുന്നു ആശുപത്രിയിൽ നാട്ടുകാർ കൊണ്ടുപോകാതിരുന്നതും. പിന്നീട് പോലീസ് വന്നപ്പോഴും യുവതിക്ക് നല്ല ബോധം ഉണ്ടായിരുന്നു. പോലീസാണ്‌ ഇവരെ ആശുപ്ത്രിയിലാക്കിയതും. മദ്യപിച്ച ശേഷം ബോധം ഇല്ലാതെ പോയി എന്ന യുവതിയുടെ മൊഴിമാറ്റവും സംഭവം കൃത്യമായി പറയാത്തതും കേസ് മാറ്റി മറിക്കാൻ തന്നെ ഇടയായി

വ്യാഴാഴ്ച വൈകിട്ട് കഠിനംകുളത്താണു യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. വഴിയരികില്‍ കിടക്കുന്നതു കണ്ട യുവതിയെ യുവാക്കളാണു വീട്ടിലെത്തിച്ചത്. അബോധാവസ്ഥയിലായ ഇവരെ പിന്നീട് ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലമായി മദ്യം നല്‍കിയ ശേഷം കടലോരത്തെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്.

Karma News Network

Recent Posts

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

3 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

17 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

33 mins ago

ഭഗവത് ഗീത മാർഗ ദർശി, ധർമ്മമാണ് എന്നെ നയിക്കുന്നത്, ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഋഷി സുനക്

യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…

34 mins ago

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

1 hour ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

2 hours ago