topnews

ആംബുലന്‍സില്‍ യുവതിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനം, സ്വകാര്യ ഭാഗങ്ങളില്‍ ക്ഷതം, പിടിവലിയില്‍ മുട്ടിടിച്ച് വീണു

പത്തനംതിട്ട:ആറന്മുളയില്‍ കോവിഡ് പിടിപെട്ട യുവതിയെ 108 ആംബുലന്‍സിന് ഉള്ളില്‍ വെച്ച് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം ഏവരെയും ഞെട്ടിച്ച് കളഞ്ഞു.യുവതിയെ പീഡിപ്പിക്കാനായി ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ നടത്തിയത് ആസൂത്രിത നീക്കമാണെന്ന് പോലീസ് വ്യക്തമാക്കി. യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമാണ്. ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ക്ഷതം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല പിടിവലിയില്‍ യുവതി മുട്ടിടിച്ച് വീഴുകയും ചെയ്തു. ശാരീരികവും മാനസികവുമായി യുവതി തകര്‍ന്നിരിക്കുകയാണ്. മൊഴി നല്‍കാന്‍ പോലും കഴിയാത്ത നിലയിലാണ് യുവതി എന്നും പോലീസ് പറഞ്ഞു.

കോഴഞ്ചേരി വരെ നല്ല വേഗതയില്‍ എത്തിയ ആംബുലന്‍സീന്റെ വേഗത പന്തളത്തേക്ക് തിരിഞ്ഞപ്പോള്‍ തീരെ കുറഞ്ഞു. യാത്രയില്‍ മുഴുവന്‍ നൗഫല്‍ യുവതിയോട് ലൈംഗിക ചുവയില്‍ സംസാരിച്ചു.തുടര്‍ന്ന് വിമാനത്താവളത്തിനായി എടുത്ത സ്ഥലത്തേക്ക് ആംബുലന്‍സ് ഓടിച്ച് കയറ്റുകയും പ്രതി പുറത്തിറങ്ങുകയും ചെയ്തു. തുടര്‍ന്ന് ആംബുലന്‍സിന്റെ പിന്‍വശത്തെ വാതില്‍ തുറക്കുകയും യുവതിയുടെ അരികിലേക്ക് ചെല്ലുകയും ചെയ്തു.ഉള്ളില്‍ കടന്ന പ്രതി ഡോര്‍ അകത്ത് നിന്നും പൂട്ടി.ഇത് കണ്ടതോടെ യുവതി ഭയത്തില്‍ നിലവിളിച്ച് കരഞ്ഞു.നൗഫല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഉണ്ടായ പിടിവലിയില്‍ യുവതി മുട്ടിടിച്ച് നിലത്ത് വീണു.എന്നാല്‍ നൗഫല്‍ പിന്മാറിയില്ല ക്രൂരമായി ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

അടൂരില്‍ നിന്നും ആംബുലന്‍സില്‍ കയറ്റിയ പെണ്‍കുട്ടിയെ അടുത്തുള്ള പന്തളം അര്‍ച്ചന ഫസ്റ്റ്‌ലൈന്‍ പരിശോധനാ കേന്ദ്രത്തില്‍ ഇറക്കാതെ കോഴഞ്ചേരിക്ക് കൊണ്ടു പോവുകയായിരുന്നു. ഇതോടെ നൗഫലിനെതിരെ തട്ടിക്കൊണ്ടു പോയതിനും കേസ് എടുത്തിട്ടുണ്ട്. ആംബുലന്‍സിന്റെ ഗ്ലോബല്‍ പൊസിഷന്‍ സംവിധാനം (ജിപിഎസ്) പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് മോട്ടര്‍ വാഹനവകുപ്പിന്റെ വാദം. എന്നാല്‍ ഇത് പൊലീസ് തള്ളി. ജിപിഎസിലെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു.

ആംബുലന്‍സുകള്‍ക്ക് ജിപിഎസ് നിര്‍ബന്ധമില്ലെന്നും പെര്‍മിറ്റ് വാഹനത്തിനു മാത്രം മതിയെന്നാണ് നിയമമെന്നും പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ് പറഞ്ഞു. സംഭവം നടന്ന ആംബുലന്‍സ് മോട്ടര്‍വാഹന വകുപ്പ് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടാല്‍ വിശദ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 108 ആംബുലന്‍സിന്റെ നടത്തിപ്പ് കമ്പനി പ്രതിനിധികള്‍ നൗഫലിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസിനു കൈമാറി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പലവട്ടം ആവശ്യപ്പെട്ടിട്ടും നൗഫല്‍ ഹാജരാക്കിയില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

24 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

36 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago