topnews

നൂഹിൽ പൂജക്ക് പോയ സ്ത്രീകൾക്ക് മസ്ജിദിനുള്ളിൽ നിന്നും കല്ലേറ്‌, പിന്നിൽ മദ്രസ കുട്ടികൾ

നൂഹിൽ പൂജ നടത്തുവാൻ പോയ സ്ത്രീകളേ ആക്രമിച്ചു. ഹരിയാന നൂഹിൽ വീണ്ടും വർഗീയ ആക്രമണം റിപോർട്ട് ചെയ്തു.കുവാൻ പൂജ നടത്താനായി പോയ സ്ത്രീകൾ നൂഹിലെ മസ്ജിദിനു സമീപം എത്തിയപ്പോൾ അവർക്കെതിരേ കല്ലേറുണ്ടായി.8 സ്ത്രീകൾക്ക് പരിക്കുണ്ട്. പോലീസ് അറിയിക്കുന്നത് ഇങ്ങിനെ…വ്യാഴാഴ്ച രാത്രി ഹരിയാനയിലെ നുഹിലെ മുസ്ളീം പള്ളിക്ക് സമീപത്ത് കൂടി കടന്ന് പോയ സ്ത്രീകളേ അഞ്ജാതർ ആക്രമിച്ചു.തുടർന്ന് എട്ട് സ്ത്രീകൾക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.

രാത്രി 8.20 ഓടെ ഒരു കൂട്ടം സ്ത്രീകൾ കൂവാൻ പൂജക്കായി പോകുമ്പോഴാണ്‌ ആക്രമണം ഉണ്ടായത്.സംഘം പള്ളിക്ക് സമീപം എത്തിയപ്പോൾ കല്ലെറിയുകയും എട്ട് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. നൂഹ് പോലീസ് സൂപ്രണ്ട് നരേന്ദർ ബിജാർനിയയും കാര്യമായ പോലീസ് സേനയും സ്ഥിതിഗതികൾ ശാന്തമാക്കാൻ സ്ഥലത്ത് എത്തി. ഓഗസ്റ്റിൽ ഹരിയാനയിലെ നുഹിൽ ബ്രജ്മണ്ഡൽ ജലാഭിഷേക് യാത്രയ്ക്കിടെ നടന്ന സംഘർഷത്തിൽ ഇതുവരെ ആറ് പേരാണ് കൊല്ലപ്പെട്ടത്.ആയിര കണക്കിനു തീവയ്പ്പും നാശവും ഉണ്ടാക്കിയിരുന്നു.അന്ന് വി എച് പിയുടെ ബ്രജ്മണ്ഡൽ ജലാഭിഷേക് യാത്ര മുസ്ളീം ഭൂരിപക്ഷ സ്ഥലമായ നൂഹിൽ എത്തിയപ്പോൾ ആക്രമിക്കുകയായിരുന്നു. 3000ത്തോളം ആളുകൾ ഓടി സമീപത്തേ ക്ഷേത്രത്തിൽ അഭയം തേടിയപ്പോൾ ക്ഷേത്രവും ആക്രമിച്ചിരുന്നു.

1000ത്തിലധികം വർഷം പോഴക്കം ഉണ്ടായിരുന്ന ക്ഷേത്രമായിരുന്നു ആക്രമണത്തിന്‌ ഓഗസ്റ്റിൽ ഇരയായത്.ഐതീഹ്യമനുസരിച്ച് മേവത്ത് എന്നാണ് നൂഹ് അറിയപ്പെട്ടിരുന്നത്. മഹാഭാരതത്തിലെ പാണ്ഡവരുടെ കാലത്ത് മൂന്ന് ശിവലിംഗങ്ങളുടെ സ്ഥാനമായാണ് മേവത്തിനെ കണക്കാക്കപ്പെട്ടിരുന്നത്. കൃഷ്ണൻ ഇവിടെ പശുക്കളെ മേയിച്ചിരുന്നതായും പറയപ്പെടുന്നു. ഈ സ്ഥലങ്ങൾ മേഖലയിലെ സ്വാധീനമുള്ളയാളുകളുടെ കയ്യേറ്റ ഭീഷണി നേരിടുന്നതായാണ് വിഎച്ച്പി നേതാക്കളുടെ അവകാശവാദം.സംഘർഷത്തെ തുടർന്ന് നൽഹാർ മഹാദേവ് ക്ഷേത്രത്തിൽ മൂവായിത്തോളം ആളുകളെ ബന്ദികളാക്കിയതായി ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് അന്ന് പറഞ്ഞിരുന്നു.. ഏകദേശം 25,000 പേർ യാത്രയിൽ ഉണ്ടായിരുന്നു. ഗോ രക്ഷാ ദൾ, ബജ്‌റംഗ് ദൾ തുടങ്ങിയ സംഘടനകളുടെ പങ്കാളിത്തവും യാത്രയിലുണ്ടായിരുന്നു.

ഇപ്പോൾ വീണ്ടും നൂഹിൽ സംഘർഷം ഉണ്ടായിരിക്കുകയാണ്‌. ഹരിയാന പോലീസ് വൻ ജാഗ്രതയിലാണുള്ളത്.നൂഹിലെ മദ്രസയിലെ കുട്ടികളാണ്‌ പൂജയ്ക്ക് പോയ സ്ത്രീകളേ കല്ലെറിഞ്ഞ് ആക്രമിച്ചത് എന്ന് പറയുന്നു.നൂഹ് പോലീസ് സൂപ്രണ്ട് നരേന്ദർ ബിജാർനിയയും ഇത് സൂചിപ്പിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂന്ന് കുട്ടികളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും നുഹ് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ക്രമസമാധാന പാലനത്തിനായി മുസ്ലീം പള്ളിക്കും നുഹ് ടൗണിലെ പ്രധാന മാർക്കറ്റിനും ചുറ്റും പോലീസിനെ വിന്യസിച്ചതോടെ, വർഗീയ ആക്രമണം നടക്കുന്ന പട്ടണത്തിൽ സംഘർഷാവസ്ഥ ഉയർന്നു.

സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ നാട്ടുകാരിൽ എത്തിയ ഉടൻ തന്നെ പ്രതിഷേധം ഉയർന്നു, എന്നിരുന്നാലും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും നുഹ് എംഎൽഎ അഫ്താബ് അഹമ്മദും സ്ഥലത്തെത്തി എല്ലാവരോടും ശാന്തരായിരിക്കാൻ അഭ്യർത്ഥിച്ചു. ഇതിനിടെ നൂഹിൽ പൂജയ്ക്കായി പോയ സ്ത്രീകളേ മദ്രസക്കുള്ളിൽ നിന്നും ആക്രമിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകൾ ഹരിയാനയിൽ രംഗത്ത് വന്നു. മനപൂർവ്വം വർഗീയ കലാപങ്ങൾക്ക് വീണ്ടു കാരണം ഉണ്ടാക്കുന്നു എന്നും ജനങ്ഗ്നളേ സമാധാനത്തിൽ ജീവിക്കാൻ അനുവദിക്കണം എന്നും വി എച് പി അടക്കം ഉള്ളവർ വ്യക്തമാക്കി,. ആക്രമികൾക്കെതിരെ ശക്തമായ സമര പരിപാടികൾ നടത്തും എന്നും വ്യക്തമാക്കി.

നൂഹ് ജില്ലയിൽ മുൻ കാലത്തും വർഗീയ സംഘർഷം ഉണ്ടായിട്ടുണ്ട്. ജില്ലയിൽ ആകെ ജനസംഖ്യയുടെ 20.37 ശതമാനം മാത്രമാണ് ഹിന്ദുക്കളുടെ സാന്നിധ്യം.ഇതിനിടെ ബംഗ്ളാദേശ് റോഹിങ്ക്യൻ മുസ്ളീങ്ങളുടെ സാന്നിധ്യവും കോളനിയും ഉണ്ടായിരുന്നതായി പറയുന്നു. ഇത്തരം കോളനികൾ അടക്കം മുമ്പ് ഓഗസ്റ്റിൽ നടന്ന കലാത്തേ തുർടർന്ന് ബുൾഡോസർ വയ്ച്ച് ഇടിച്ച് നിരത്ത് കളയുകയായിരുന്നു.

Karma News Network

Recent Posts

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

10 mins ago

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് എംവിഡി

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…

36 mins ago

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല, വിമർശനവുമായി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ന്യൂനപക്ഷ…

1 hour ago

വാഹന പരിശോധനയ്ക്കിടെ എസ് ഐയെ ഇടിച്ചുവീഴ്ത്തി, തൃത്താലയിൽ 19കാരൻ ഒളിവിൽ

പാലക്കാട് തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍…

2 hours ago

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു, തൃശൂരിൽ 14കാരന് ദാരുണാന്ത്യം

തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ…

2 hours ago

കുവൈറ്റ് ദുരന്തം, ഷിബു വർഗീസിനും ശ്രീഹരി പ്രദീപിനും തോമസ് ഉമ്മനും ജന്മനാട് ഇന്ന് വിടനല്‍കും

കുവൈറ്റ് ലേബർ‌ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…

3 hours ago