entertainment

ആടില്‍ ദാഹം ശമിപ്പിയ്‌ക്കേണ്ടി വരുന്ന നിസ്സഹായനായ നജീബ്, രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു, ആരാധികയുടെ കുറിപ്പ്

മലയാളികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ആട് ജീവിതം. ചിത്രത്തില്‍ നജീബിനായി പൃഥ്വിരാജ് നടത്തിയ മേക്കോവര്‍ ഏവരെയും ഞെട്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജീന അല്‍ഫോണ്‍സ എന്ന യുവതി ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് കുറിച്ച വാക്കുകള്‍ വൈറലാവുകയാണ്. ഞാന്‍ കാത്തിരിയ്ക്കുന്ന ആടുജീവിതത്തില്‍ ഒരു പ്രധാനപ്പെട്ട ഭാഗമുണ്ട്. ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ അത്രത്തോളം ഹൃദയ സ്പര്‍ശി ആയി എഴുതിവച്ച ഭാഗം. നാളുകളായി ജീവിതം മരുഭൂമിയില്‍ ആടുകള്‍ക്കൊപ്പം എറിയപ്പെട്ട നജീബിന്റെ ഉള്ളില്‍ ഒരു സ്ത്രീ സാമിപ്യം ആഗ്രഹിയ്ക്കുന്ന അതിനായി ദാഹിയ്ക്കുന്ന നിമിഷങ്ങള്‍. ഇനി ഒരിയ്‌ക്കെലെങ്കിലും ഉണരും എന്ന പുള്ളി പോലും വിചാരിയ്ക്കാത്ത, മരക്കാറ്റുപോലെ അദ്ദേഹത്തിലേയ്ക്ക് ഇരമ്പിചെല്ലുന്ന ഒരു തൃഷ്ണ. വര്‍ഷങ്ങളോളം ഷണ്ഡന്‍ ആക്കപ്പെട്ടവന്റെ മനോവേദന. ഒടുവില്‍ അവനേറ്റവും പരിപാലിച്ച ‘പോച്ചക്കാരി രമണി’ എന്ന ആടില്‍ അവന്റെ ദാഹം ശമിപ്പിയ്‌ക്കേണ്ടി വരുന്ന നിസ്സഹായ അവസ്ഥ. ഈ രംഗങ്ങള്‍ ചിത്രത്തില്‍ കാണുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന ജീന കുറിക്കുന്നു.

ജീനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

ആടുജീവിതത്തിനായുള്ള പൃഥ്വിരാജ് എന്ന നടന്റെ ഡെഡിക്കേഷനും ആന്മാര്‍ത്ഥതയുമൊക്കെ കണ്ടു മലയാളി മുഴുവന്‍ ഞെട്ടിയിരിയ്ക്കുകയാണ്. അതിന്റെ ഓരോ പോസ്റ്ററും ഫോട്ടോകളും വര്‍ത്തകളുമെല്ലാം വളരെ ഉത്സാഹത്തോടെ കാണുന്ന വായിക്കുന്ന ഒരു #fan_girl ആണ് ഞാനും. ഓരോനിമിഷവും ആടുജീവിതം സ്‌ക്രീനില്‍ കാണാനായി ആകാംഷയിലുമാണ്.. അനുദിനം മനുഷ്യനില്‍നിന്നും ആടിലെയ്ക്ക് പരിണമിയ്ക്കുന്ന നജീബ് എന്ന വ്യക്തിയെ രാജു ചേട്ടന്‍ എങ്ങിനെയെല്ലാം കൈകാര്യം ചെയ്യും എന്ന ടെന്‍ഷനും ഉണ്ട്.

ഞാന്‍ കാത്തിരിയ്ക്കുന്ന ആടുജീവിതത്തില്‍ ഒരു പ്രധാനപ്പെട്ട ഭാഗമുണ്ട്. ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ അത്രത്തോളം ഹൃദയ സ്പര്‍ശി ആയി എഴുതിവച്ച ഭാഗം. നാളുകളായി ജീവിതം മരുഭൂമിയില്‍ ആടുകള്‍ക്കൊപ്പം എറിയപ്പെട്ട നജീബിന്റെ ഉള്ളില്‍ ഒരു സ്ത്രീ സാമിപ്യം ആഗ്രഹിയ്ക്കുന്ന അതിനായി ദാഹിയ്ക്കുന്ന നിമിഷങ്ങള്‍. ഇനി ഒരിയ്‌ക്കെലെങ്കിലും ഉണരും എന്ന പുള്ളി പോലും വിചാരിയ്ക്കാത്ത, മരക്കാറ്റുപോലെ അദ്ദേഹത്തിലേയ്ക്ക് ഇരമ്പിചെല്ലുന്ന ഒരു തൃഷ്ണ. വര്‍ഷങ്ങളോളം ഷണ്ഡന്‍ ആക്കപ്പെട്ടവന്റെ മനോവേദന. ഒടുവില്‍ അവനേറ്റവും പരിപാലിച്ച ‘പോച്ചക്കാരി രമണി’ എന്ന ആടില്‍ അവന്റെ ദാഹം ശമിപ്പിയ്‌ക്കേണ്ടി വരുന്ന നിസ്സഹായ അവസ്ഥ…

ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ വളരെ ചുരുങ്ങിയ വാക്കുകള്‍കൊണ്ടുതന്നെ അത് കുറിച്ചിട്ടിട്ടുണ്ട്. ഒറ്റയിരുപ്പിന് അത്രത്തോളം വായിച്ചിട്ട് അവിടുന്ന് മുന്നോട്ട് പോവാന്‍ കഴിയാതെ ബുക്ക് അടപ്പിച്ചു വച്ച, തൊണ്ടക്കുഴിയില്‍ ശ്വാസം കെട്ടിക്കിടന്ന് വീര്‍പ്പുമുട്ടനുഭവിപ്പിച്ച വാചകങ്ങള്‍. എഴുത്തിലൂടെ അത്രമേല്‍ മനോഹരമാക്കിയ രംഗങ്ങളോട് ആ അഭിനേതാവ് എത്രത്തോളം നീതി പുലര്‍ത്തി എന്നത് കാണാനാണ് ഞാന്‍ കാത്തിരിയ്ക്കുന്നത് . അഥവാ ആ ഭാഗം സിനിമയില്‍ ഒഴിവാക്കപ്പെട്ടു എങ്കില്‍ അത് നജീബിനോടുള്ള വഞ്ചനയാണ്.

പക്ഷെ, ഞാന്‍ വിശ്വസിയ്ക്കുന്നത് മുംബൈ പോലീസ് ചെയ്യാന്‍ ധൈര്യവും ചങ്കുറ്റവും കാണിച്ച പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനിലാണ് ? ഒപ്പം കഥയുടെ പെര്‍ഫെക്ഷനുവേണ്ടി ഏതറ്റം വരെയും പോകുന്ന ബ്ലെസി എന്ന സംവിധായകനിലും..? Waiting for #adujeevitham

Karma News Network

Recent Posts

14 വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമം, പ്രതി റാഹിദ് പിടിയിൽ

തലശ്ശേരി : 14 വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.തലശ്ശേരി നഗരസഭ സ്റ്റേഡിയം കെയർടേക്കർ…

26 mins ago

നടുക്കുന്ന ക്രൂരത,നവജാത ശിശുവിനെ വലിച്ചെറിഞ്ഞത് കൊറിയർ കവറിൽ; മൃതദേഹം ആദ്യം കണ്ടത് സമീപത്തെ ഡ്രൈവർ

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ…

32 mins ago

ദയാധനം സ്വീകരിക്കാനും മാപ്പ് നൽകാനും തയ്യാറാണെന്ന് കുട്ടിയുടെ കുടുംബം, അബ്ദുൾ റഹീമിന്റെ മോചനം സാധ്യമാകും

റിയാദ് : പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൽ റഹീമിന് ദിയാധനം സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറെന്ന് മരണപ്പെട്ട…

38 mins ago

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം, മകളുടെ വിവാഹത്തിന് ശേഷം ജയറാം

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷമാണിതെന്നാണ് മകളുടെ വിവാഹത്തിന് ശേഷം ജയറാം. വാക്കുകളിലൂടെ തന്റെ വികാരം പറഞ്ഞറിയിക്കാൻ സാധിക്കില്ല. 32…

1 hour ago

പറവൂരിൽ മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നോർത്ത് പറവൂർ : മത്സ്യമാർക്കറ്റിൽ വാഹനത്തിൽനിന്ന് ബോക്സിൽ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചിറ്റാറ്റുകര നീണ്ടൂർ തെക്കേത്തറ…

1 hour ago

നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം, സംഭവം കൊച്ചിയിൽ, ഫ്ലാറ്റിൽനിന്ന് എറിഞ്ഞുകൊന്നതെന്ന് പോലീസ്

എറണാകുളം : നവജാതശിശുവിനെ എറിഞ്ഞുകൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ എട്ട്…

2 hours ago