social issues

ജലദോഷം വരുമ്പോഴുള്ള ബുദ്ധിമുട്ട് പോലും ഉണ്ടായില്ല, കോവിഡ് രോഗത്തെ കുറിച്ച് യുവതി

കോവിഡ് രോഗ ലക്ഷണമുള്ളവരെയോ വിദേശത്ത് നിന്നും എത്തുന്നവരെയോ അടുപ്പിക്കാത്തവര്‍ നമുക്ക് ചുറ്റിനുമുണ്ട്.കോവിഡ് രോഗം പിടിപെട്ട യുവതിയുടെ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.ആരോഗ്യ പ്രവര്‍ത്തകര്‍ വളരെ അധികം സഹായിക്കുന്നു എന്ന് യുവതി പറയുന്നു.അതുകൊണ്ടു ഒരു രോഗിയെ സഹായിചിലെങ്കിലും അവരെ വാക്കുകള്‍കൊണ്ട് ഉപദ്രവിക്കാതിരിക്കുകയെന്നും സ്‌നേഹ റജിന്‍ എന്ന യുവതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,അങ്ങനെ 10 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ആശുപത്രി എന്നൊന്നും പറയാന്‍ പറ്റില്ല ഒരു get together നു ശേഷം ഞാന്‍ വീട്ടില്‍ തിരിച്ചെത്തി.മനസുകൊണ്ട് കൂടെ നിന്നവര്‍ക്കും വിളിച്ചു വിശേഷങ്ങള്‍ അന്വേഷിച്ചവര്‍ക്കും വിളിക്കാത്തവര്‍ക്കും കുറ്റം പറഞ്ഞവര്‍ക്കും നികൃഷ്ട ജീവിയെ പോലെ കണ്ടവര്‍ക്കും എന്റെ വീട്ടുകാരെ അധിക്ഷേപിച്ചവര്‍ക്കും എല്ലാം നന്ദി.കാരണം ഓരോരുത്തരെയും മനസിലാക്കാന്‍ ദൈവം തന്ന അവസരമായെ ഞാന്‍ ഇതിനെ കാണുന്നുള്ളൂ.മണിച്ചിത്രത്താഴില്‍ ശോഭന പറയും പോലെ തീര്‍ത്താല്‍ തീരാത്ത നന്ദി ഉള്ളത് നമ്മുടെ government നോടും health department നോടും പ്രതേകിച്ചു Doctor,nurse,ambulance driver,cleaning staff.അവരുടെ എല്ലാം കഷ്ടപ്പാട് സഹനം ഇതൊക്കെ ശരിക്കും മനസിലാകാണെങ്കില്‍ നിങ്ങള്‍ ഒരുവട്ടമെങ്കിലും കൊറോണ വാര്‍ഡില്‍ പോണം.അത്രക്കും tsrong and helpful ആണ് നമ്മുടെ health department.

അവരെയെല്ലാം ഇത്രെയും നന്നായി നയിച്ചു കൊണ്ടുപോകുന്ന ഷൈലജ ടീച്ചേര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.ഇന്ത്യയില്‍ വേറെ എവിടെ യും ഒരു government ഉം ഇങ്ങനെ ഒരു സൗകര്യങ്ങള്‍ രോഗികള്‍ക്കു നല്കുന്നുണ്ടാവില്ല.സ്വകാര്യ ആശുപത്രികള്‍ ഒരു കോവിഡ് രോഗിയില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ നമ്മുടെ government പത്തുപൈസ പോലും വാങ്ങാതെയാണ് ഓരോ കോവിഡ് രോഗിയെയും ചികിത്സിക്കുന്നത്.ആഗസ്റ്റ് 18 നു ആണ് ഞാന്‍ കോവിഡ് ടെസ്റ്റ് നടത്തിയത്.20 ന് കോവിദ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചു.ആഗസ്റ്റ് 18 മുതല്‍ ഇന്നലെ ആഗസ്റ്റ് 27 വരെ എനിക്ക് ഒരു രൂപ പോലും ചിലവായിട്ടില്ല.ഇതു നമ്മുടെ കേരള ത്തിന്റെ മാത്രം പ്രത്യേകത ആണ്.നമ്മുടെ നാടിനെ നയിക്കുന്ന നമ്മുടെ പിണറായി ഗവര്‍ണമെന്റിന് എന്റെ ഒരു Big salute.എനിക് കൊറോണ പഠിപ്പിച്ചു തന്ന കുറെ പാഠങ്ങള്‍ ഉണ്ട്.ഇതു ഒരു രോഗമേ അല്ലെന്നാണ് എനിക്കി തോന്നിയത്.സാധരണ ഒരു ജലദോഷം വന്നാല്‍ പോലും എനിക്ക് ഇതിനേക്കാള്‍ കൂടുതല്‍ അസ്വസ്ഥത ഉണ്ടാകാറുണ്ട്.അത്രപോലും ബുദ്ധിമുട്ട് എനിക്കു ഉണ്ടായിട്ടില്ല.ഞങ്ങള്‍ രോഗികള്‍ അവിടെ ശരിക്കും enjoy ചെയ്യുകയായിരുന്നു.ആര്‍ക്കും ഒരു കുഴപ്പവും ഇല്ല.1മാസം പ്രായമുള്ള കുട്ടികള്‍ തുടങ്ങിഎത്രയോ ചെറിയ കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു.അവരുടെ നിഷ്‌കളങ്കമായ കളിയും ചിരിയും എല്ലാം അവിടത്തെ 10 ദിവസത്തെ 10 മണിക്കൂര്‍ പോലെ കടന്നു പോകാന്‍ സഹായിച്ചു.പിന്നെ ആര്‍ക്കും എപ്പോ വേണമെങ്കിലും ഈ രോഗം വരാം.അതുകൊണ്ടു ഒരു രോഗിയെ സഹായിചിലെങ്കിലും അവരെ വാക്കുകള്‍കൊണ്ട് ഉപദ്രവിക്കാതിരിക്കുക.മനസുകൊണ്ട് അവരുടെ കൂടെ നില്‍ക്കുക.ഒരിക്കല്‍ കൂടി എല്ലാവരോടും നന്ദി അറിയിച്ചു നിര്‍ത്തുന്നു.Stay healthy and be safe.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

3 hours ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

4 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

5 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

5 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

6 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

7 hours ago