topnews

അമ്മയുടെ പരിഹാര സെല്ലിൽ നിന്നും രാജിവെക്കില്ല- രചന നാരായൺ കുട്ടി

അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവെക്കില്ലെന്ന് കമ്മിറ്റി അംഗം രചന നാരായണൻ കുട്ടി. മറ്റ് മൂന്ന് പേരും എന്തുകൊണ്ടാണ് രാജിവെച്ചത് എന്ന് തനിക്കറിയില്ലെന്നും രചന നാരായൺ കുട്ടി സ്വകാര്യ മാധ്യമത്തോട് പറ‍ഞ്ഞു. വാക്കുകളിങ്ങനെ

മാലാ പാർവതി രാജിവെച്ചത് മാത്രമേ അറിയുകയുള്ളു. മറ്റ് രണ്ട് പേർ രാജിവെച്ചത് ഞാൻ അറിഞ്ഞിട്ടില്ല. ഞാൻ അമ്മയുടെ ഐ.സി.സിയിൽ നിന്ന് രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ല. എക്‌സിക്യട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം ആളുകളുടെ അഭിപ്രായത്തോട് യോജിച്ചുള്ള തീരുമാനമാണ് ഉണ്ടായത്. ഐ.സി.സി എന്താണോ നിർദ്ദേശിച്ചത് അവിടെ അത് തന്നെയാണ് നടന്നിരിക്കുന്നത്.

ആ നിർദേശം എന്താണെന്ന് എനിക്ക് പറയാൻ സാധിക്കില്ല. കാരണം അത് രഹസ്യാത്മക സ്വാഭാവമുള്ളതാണ്. ഐ.സി.സി എടുക്കുന്ന ഒരു തീരുമാനവും എനിക്ക് പുറത്തുവിടാൻ പറ്റില്ല. പക്ഷേ ഐ.സി.സി എന്താണോ നിർദേശിച്ചത് അത് തന്നെയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പിന്തുണച്ച് കൊണ്ട് ചെയ്തിട്ടുള്ളത്. ഐ.സി.സിയെ ഒരു നോക്കുകുത്തി ആക്കിയിട്ടില്ല. എന്തുകൊണ്ടാണ് ഇവർ മൂന്ന് പേരും ഇങ്ങനെ ചെയ്തത് എന്നതിൽ ഞാൻ കൺഫ്യൂസ്ഡ് ആണ്.

പക്ഷേ അവർക്ക് അവരുടേതായ അഭിപ്രായം ഉണ്ടാകും. വ്യക്തികളാണല്ലോ. കുറേ തെറ്റിധാരണകളുടെ ഭാഗമായിട്ടാണ് അങ്ങനെ നടന്നിരിക്കുന്നത്. എനിക്ക് പക്ഷേ അതിൽ ഒരു തെറ്റും ഉള്ളതായി തോന്നിയിട്ടില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭൂരിപക്ഷം ആളുകളും ഐ.സി.സിയെ സപ്പോർട്ട് ചെയ്തു. എനിക്ക് അതിൽ ഒരു റിഗ്രറ്റും തോന്നുന്നില്ല. അതുകൊണ്ട് ഐ.സി.സിയിൽ നിന്ന് ഞാൻ രാജിവെക്കില്ല.

Karma News Network

Recent Posts

ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം നൽകിയില്ല, ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

തിരുവനന്തപുരം : ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കാത്തതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ തിരുവനന്തപുരം തൈക്കാട് ആശുപത്രിക്കെതിരെയാണ് പരാതി. മൂന്നു ദിവസം മുൻപാണ്…

13 mins ago

കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നടത്താന്‍ ഹൈക്കോടതി ഗവര്‍ണറോട്…

27 mins ago

ബസുകള്‍ വൈകിയാൽ ടിക്കറ്റ് തുക തിരികെ നല്‍കും, നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥര്‍യ്ക്ക് പിഴ

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈകിയാൽ ഇനി ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാന്‍…

46 mins ago

കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍, ശുദ്ധവായു ഇല്ല, ഹെഡ്‌ലൈറ്റ് വേണം, കറന്റ് പോയാൽ ജനറേറ്ററില്ല

പാലക്കാട്; കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍. തുരങ്കത്തിനുള്ളില്‍ വൈദ്യുതി അടിക്കടി മുടങ്ങുന്നതാണ് തുരങ്കത്തില്‍ ജീവന്‍ ഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ രണ്ടു…

58 mins ago

കൂൺ കഴിച്ച് നാലംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധ, സംഭവം നാദാപുരത്ത്

നാദാപുരം : കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ…

1 hour ago

ഞാൻ ആർ എസ് എസുകാരൻ, ഇനി ആർ എസ് എസിലേക്ക്- ജസ്റ്റീസ് ചിറ്റ രഞ്ജൻ

ഞാൻ ആർ എസ് എസുകാരനായിരുന്നു. 37 വർഷമായി പ്രൊഫഷണൽ കാരണങ്ങളാൽ ആർഎസ്എസിൽ നിന്ന് വിട്ടുനിന്നതിന് ശേഷം വീണ്ടും ആർഎസ്എസിൽ പ്രവർത്തിക്കാൻ…

1 hour ago