kerala

17 ലക്ഷം കുട്ടികള്‍ പഠിക്കുന്ന സൈലത്തിന്റെ യൂട്യൂബ് ചാനലുകള്‍ ഹാക്ക് ചെയ്തു

കോഴിക്കോട്: 17 ലക്ഷം കുട്ടികള്‍ പഠിക്കുന്ന സൈലം ലേണിങ് ആപ്പിന്റെ യൂട്യൂബ് ചാനലുകള്‍ ഹാക്ക് ചെയ്തതായി പരാതി. യൂട്യൂബില്‍ രജിസ്റ്റര്‍ചെയ്തിരുന്ന സൈലത്തിന്റെ മെയില്‍ ഐ.ഡി.കളും റിക്കവറി മെയില്‍ ഐ.ഡി.കളും ഉപയോഗിച്ച് ചാനലിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വന്നു. വ്യാഴാഴ്ച രാവിലെ മുതലാണ് യൂട്യൂബ് ചാനലുകള്‍ ലഭ്യമല്ലാതായത്.

തുടർന്ന് പുലര്‍ച്ചെ 2.58-ഓടെയാണ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
നീറ്റ്, ജെ.ഇ.ഇ., കീം എന്നിവയ്ക്കായി കുട്ടികളെ സജ്ജമാക്കുന്ന എന്‍ട്രന്‍സ് ക്ലാസുകള്‍ നല്‍കുന്ന സൈലത്തിന്റെ ലക്ഷക്കണക്കിന് വരിക്കാരുള്ള ചാനലുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

ഹാക്ക് ചെയ്യപ്പെട്ടത്തിന്റെ തലേ ദിവസം, ബുധനാഴ്ച രാത്രിവരെ ഈ ചാനലുകളില്‍ ക്ലാസുകള്‍ നടന്നിരുന്നു. എന്നാൽ അതിനുശേഷം തങ്ങളുടെ അറിവോടെയല്ലാതെ ചാനലില്‍ സംപ്രേഷണംചെയ്യുന്ന വീഡിയോകള്‍ക്ക് സൈലത്തിന് ഒരുതരത്തിലുമുള്ള ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഗൂഗിളിനും യൂട്യൂബിനും സൈബര്‍സെല്ലിനും അധികൃതർ പരാതി നല്‍കി.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

22 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

55 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago