entertainment

യമുന മൂന്നാമതും ​ഗർഭിണിയാണോ, മക്കൾ എന്തുകൊണ്ടാണ് ദേവനെ അങ്കിളെന്ന് വിളിക്കുന്നത്, മറുപടി

സിനിമ-സീരിയൽ നടിയായ യമുന അടുത്തിടെയാണ് വിവാഹിതയായത്. നടിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ബന്ധത്തിൽ നടിക്ക് രണ്ട് പെൺമക്കളുണ്ട്. രണ്ടാം വിവാഹത്തിന് പിന്നാലെ നടിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. മക്കളുടെ വിവാഹ പ്രായം എത്തിയപ്പോൾ ആണോ അമ്മ വിവാഹം കഴിക്കുന്നത് എന്നായിരുന്നു വിമർശനം. രണ്ടു മക്കൾക്കൊപ്പമാണ് യമുന വിവാഹവേദിയായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തിയത്. അമേരിക്കയിൽ സൈക്കോതെറാപ്പിസ്റ്റായ ദേവനാണ് ഭർത്താവ്.

ഇപ്പോളിതാ ആരാധകരുടെ സംശയങ്ങൾക്ക മറുപടി നൽകുകയാണ് യമുനയും ഭർത്താവും. രണ്ട് പേരും ഇനിയൊരു വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ. ഞങ്ങൾ രണ്ട് പേരും ഈ ജീവിതം കണ്ടെത്തി. തൽകാലം അത് മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് തീരുമാനം. ഞങ്ങൾ രണ്ട് പേരിലൊരാൾക്ക് എന്തേലും അപകടം സംഭവിക്കുന്നത് ഒപ്പമുണ്ടാവുമെന്ന ഉറച്ച തീരുമാനത്തിലാണ്.. ഏറ്റവും കൂടുതൽ പേരും ചോദിച്ചത് യമുന ഗർഭിണിയാണോ എന്നാണ്. ഞങ്ങളുടെ മൂന്ന് മക്കളും പലവിധ കഴിവുകൾ കൊണ്ട് അത്ഭുതപ്പെടുത്തുന്നവരാണ്. അങ്ങനെ നല്ല സൗന്ദര്യമുള്ള കഴിവുള്ള അറിവുള്ള മൂന്ന് പെൺകുട്ടികളാണ് ഞങ്ങൾക്കുള്ളത്. ഇനിയൊരു അംഗത്തിന് ബാല്യമുണ്ടാവണ്ട എന്ന ശ്രമത്തിലാണ്. പിന്നെ ഈ റേഷനരിയു ബീഫുമൊക്കെ കഴിച്ചിട്ട് യമുനയ്ക്ക് ലേശം വയറുണ്ടെന്നുള്ളത് സത്യമാണ്. ആ പ്രശ്‌നം എനിക്കും ഉണ്ട്. അത് കുറയ്ക്കാൻ ഞങ്ങൾ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്

യമുനയുടെ മക്കൾ എന്തുകൊണ്ടാണ് അങ്കിൾ എന്ന് വിളിക്കുന്നത്. ഡാഡി എന്നോ അച്ഛാ എന്നോ വിളിച്ചാൽ എന്താ കുഴപ്പമെന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു.കുറേ കാലം യുഎസിൽ ആയിരുന്നത് കൊണ്ട് ദേവൻ എന്ന പേര് വിളിച്ചാൽ പോലും എനിക്ക് കുഴപ്പമില്ല. ഇതാ നിന്റെ അച്ഛൻ, അല്ലേൽ അമ്മ. അവരെ ദൈവത്തെ പോലെ കാണണം എന്ന് പറഞ്ഞാണ് നമ്മൾ കുട്ടികളെ വളർത്തുന്നത്. ഇതിനിടയിൽ ദമ്പതിമാർ തമ്മിൽ വഴക്കാവും. ഇരുവരും വിവാഹമോചനം നേടി കഴിയുമ്പോൾ ഏറ്റവും കൂടുതൽ ഇരയാവുന്നത് കുട്ടികളാണ്. ഇവിടെ ആമിയ്ക്കും ആഷ്മിക്കും അവരുടെ അച്ഛനുണ്ട്. അവരുടെ ജീവിതത്തിൽ അദ്ദേഹം സജീവമായിട്ടുണ്ട്. വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. നിങ്ങളെന്നെ ഡാഡി, അച്ഛാ, പപ്പേ എന്നൊക്കെ വിളിക്കാൻ ആഗ്രമുണ്ടെന്ന് ഞാൻ പറഞ്ഞാൽ അവർ വിളിക്കും. അതിലവർക്ക് യാതൊരു മടിയുമില്ല. പക്ഷേ നാച്ചൂറലായി അവരുടെ മനസിൽ വന്നൊരു വിളിയാണ് അങ്കിളെന്നുള്ളത്. ഞാനങ്ങനെ കേട്ട് പോയി. ഇപ്പോൾ അത് മാറ്റിയാൽ കൃത്രിമത്വം പോലെയാവും. അവരുടെ ജീവിതത്തിൽ എന്ത് ആവശ്യം വന്നാലും ഒരു അച്ഛനെ പോലെ നോക്കാനും ചെയ്യാനും ഞാനുണ്ടാവും.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

25 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

40 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago