സിനിമ-സീരിയൽ നടിയായ യമുന അടുത്തിടെയാണ് വിവാഹിതയായത്. നടിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ബന്ധത്തിൽ നടിക്ക് രണ്ട് പെൺമക്കളുണ്ട്. രണ്ടാം വിവാഹത്തിന് പിന്നാലെ നടിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. മക്കളുടെ വിവാഹ പ്രായം എത്തിയപ്പോൾ ആണോ അമ്മ വിവാഹം കഴിക്കുന്നത് എന്നായിരുന്നു വിമർശനം. രണ്ടു മക്കൾക്കൊപ്പമാണ് യമുന വിവാഹവേദിയായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തിയത്. അമേരിക്കയിൽ സൈക്കോതെറാപ്പിസ്റ്റായ ദേവനാണ് ഭർത്താവ്.
ഇപ്പോളിതാ പുതിയ യുട്യൂബ് ചാനൽ തുടങ്ങിയ വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരം. യമുനാ തീരെ എന്നാണ് ചാനലിന്റെ പേര്.ആദ്യ വീഡിയോ ഡൈനിങ് ടേബിൾ ഒരു വിചാരണ കോടതിയാക്കണോയെന്ന് ചോദിച്ചുള്ളതായിരുന്നു. മകളെ പച്ചക്കറി കഴിപ്പിക്കുന്നതിനായി ഡൈനിംഗ് ടേബിളിൽ വെച്ച് വഴക്കിട്ടതിനെക്കുറിച്ചായിരുന്നു ദേവൻ ചോദിച്ചത്. കഴിക്കുന്നത് നിർത്തി താൻ ആ സമയത്ത് പുറത്തേക്ക് പോയി പെട്ടെന്ന് തിരിച്ച് വരികയായിരുന്നുവെന്നായിരുന്നു ദേവൻ പറഞ്ഞത്.
യമുന പങ്കുവെച്ച കുറിപ്പിങ്ങനെ, യമുനാ തീരെ …ജീവിതം അതൊരു സമസ്യയാണ്. സന്തോഷവും, സങ്കടവും ഒട്ടനവധി ചോദ്യങ്ങളും ഉത്തരമില്ലാത്ത പ്രശ്നങ്ങളുമെല്ലാം കൂടെ ചേർന്ന വലിയൊരു സമസ്യ. നാം ജീവിക്കുന്ന എല്ലാ സാഹചര്യങ്ങളിലും ഉണ്ടാവും ഇത്തരത്തിലുള്ള വില്ലന്മാർ . എന്നാൽ ഇവരെ എങ്ങനെ നേരിടണം? കൃത്യമായ രീതിയിൽ എങ്ങനെ ഒരു പരിഹാരം കണ്ടെത്തണമെന്ന് നമുക്ക് ചിലപ്പോൾ അറിവ് ഉണ്ടാകണമെന്നില്ല. നമുക്ക് ഉപദേശങ്ങൾ ലഭിച്ചേക്കാം , എന്നാൽ അത് നല്ലതോ ചീത്തയോ എന്ന് ഉറപ്പിച്ച് പറയാൻ പറ്റിയെന്നു വരില്ല. അവരുടെ ജീവിത അനുഭവങ്ങളിൽ നിന്നും വരുന്ന ഇത്തരം ഉപദേശങ്ങൾ ചിലപ്പോൾ ഗുണത്തെക്കാൾ ദോഷം ആയിരിക്കും നേടി തരുക. ഈ സാഹചര്യത്തിലാണ് കൃത്യവും വ്യക്തവുമായ ഒരു കൈത്താങ്ങ് നമുക്ക് ആവശ്യമായി വരിക. ചുറ്റുമുള്ളവരെ പേടിച്ചു പറയാൻ മടിക്കുന്ന അനുഭവങ്ങൾക്കും പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം ശാസ്ത്രീയമായ രീതിയിൽ തന്നെ ലഭിക്കും .അതാണ് “യമുനാ തീരെ ” എന്ന ഈ യൂട്യൂബ് ചാനലിന്റെ ലക്ഷ്യവും. ഇവിടെ നിങ്ങളുടെ എന്ത് പ്രശ്നങ്ങളും ഞങ്ങളുമായി പങ്കുവെയ്ക്കാം. പരിഹാരവുമായ് ഞങ്ങൾ ഉണ്ടാകും നിങ്ങൾക്കൊപ്പഠ. യമുനാ തീരെ …
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…