സിനിമ-സീരിയൽ നടിയായ യമുന രണ്ടാമതും വിവാഹിതയായതിലൂടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. നടിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ബന്ധത്തിൽ നടിക്ക് രണ്ട് പെൺമക്കളുണ്ട്. രണ്ടാം വിവാഹത്തിന് പിന്നാലെ നടിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. മക്കളുടെ വിവാഹ പ്രായം എത്തിയപ്പോൾ ആണോ അമ്മ വിവാഹം കഴിക്കുന്നത് എന്നായിരുന്നു വിമർശനം. രണ്ടു മക്കൾക്കൊപ്പമാണ് യമുന വിവാഹവേദിയായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തിയത്. അമേരിക്കയിൽ സൈക്കോതെറാപ്പിസ്റ്റായ ദേവനാണ് ഭർത്താവ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഹണിട്രാപ്പ് കാരി എന്ന പേരിൽ ഒരു പെൺകുട്ടി വാർത്തകളിൽ നിറഞ്ഞിരുന്നു. ആ പെൺകുട്ടിയോടൊപ്പം നടി യമുന പഞ്ചനക്ഷത്രഹോട്ടലിൽ താമസിച്ചിരുന്നു എന്നും വാർത്തകൾ വന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് യമുുന. വാക്കുകൾ, ഒരു ഓൺലൈൻ മാധ്യമത്തിൽ തൻറെ പേര് മാത്രം പ്രത്യേകം പരാമർശിക്കപ്പെട്ടു. അപ്പോൾ അത് വായിക്കുന്ന വർക്കുള്ള സംശയം താൻ തന്നെ തീർക്കുന്നത് അല്ലേ നല്ലത്. താൻ പഞ്ചനക്ഷത്രഹോട്ടലിൽ താമസിച്ചു എന്നത് സത്യം തന്നെ. ആ പെണ്‍കുട്ടിയോടൊപ്പം ആണെന്നതും വാസ്തവം തന്നെയാണ്. തൻറെ കടുത്ത ആരാധികയാണ് കുട്ടി. ഏതാണ്ട് രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപാണ് പരിചയപ്പെടുന്നത്.
ഫോണിലേക്ക് അറിയാത്ത ഒരു നമ്പറിൽ നിന്നും നിരന്തരം കോളുകൾ വരുമായിരുന്നു. അങ്ങനെ ഒരിക്കൽ എടുത്തുനോക്കി. അപ്പോഴാണ് ഈ കുട്ടിയോടു ആദ്യമായി സംസാരിക്കുന്നത്. സർക്കാർ ജോലിയുള്ള കുട്ടിയാണ്. ഭർത്താവും മകളും ഉണ്ട്. നേരിട്ട് കാണണം ഫോട്ടോ എടുക്കണം എന്നൊക്കെ ഉള്ള ആഗ്രഹം പറഞ്ഞു. ഇഷ്ടപ്പെട്ട സീരിയലുകളുടെ പേരും പറഞ്ഞു. ചില കുട്ടികൾ ഒക്കെ തന്നെ സ്ഥിരമായി കാണാൻ വരുന്ന സമയമായിരുന്നു അത്. പിന്നീട് കുട്ടി ഇടയ്ക്ക് വിളിക്കുകയും മെസേജ് അയക്കുകയും ഒക്കെ ചെയ്തു. ഒരിക്കൽ താൻ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു.
അന്നു വന്നു സംസാരിച്ചു ഭക്ഷണമൊക്കെ കഴിച്ച് ആണ് പോയത്. ഒരിക്കൽ ക്രൗൺ പ്ലാസയിൽ ഒരു പരിപാടി ഉണ്ടായിരുന്നു. സംഘാടകരെ ഒക്കെ കുട്ടിക്ക് നല്ല പരിചയമുണ്ട്. അവളും വന്നോട്ടെ എന്ന് തന്നോട് ചോദിച്ചു. അങ്ങനെയാണ് കൂടെ കൂടിയത്. സംഘാടകരോട് ചോദിച്ചിട്ട് തന്നെയാണ് അത്. ആ ഹോട്ടലിൽ താമസിച്ചത് അങ്ങനെയാണ്. പരിപാടി കഴിഞ്ഞ് താൻ നേരെ പോയത് ഗുരുവായൂരിലേക്ക് ആണ്. അതിനുശേഷം പിന്നീട് ആ കുട്ടിയെ കണ്ടിട്ടില്ല
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…