entertainment

ദേവേട്ടന്റെ ആദ്യഭാര്യയെ പോയി കണ്ടു, എനിക്കതൊരു അത്ഭുതമായിരുന്നു- യമുന

സിനിമ-സീരിയൽ നടിയായ യമുനയുടെ രണ്ടാം വിവാഹം വലിയ ചർച്ചയായിരുന്നു. ആദ്യ ബന്ധത്തിൽ നടിക്ക് രണ്ട് പെൺമക്കളുണ്ട്. രണ്ടാം വിവാഹത്തിന് പിന്നാലെ നടിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. മക്കളുടെ വിവാഹ പ്രായം എത്തിയപ്പോൾ ആണോ അമ്മ വിവാഹം കഴിക്കുന്നത് എന്നായിരുന്നു വിമർശനം. രണ്ടു മക്കൾക്കൊപ്പമാണ് യമുന വിവാഹവേദിയായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തിയത്. അമേരിക്കയിൽ സൈക്കോതെറാപ്പിസ്റ്റായ ദേവനാണ് ഭർത്താവ്. ഞാനും എന്റാളും എന്ന ടെലിവിഷൻ പരിപാടിയിലേക്ക് കൂടി എത്തിയതോടെ ദമ്പതിമാർ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോളിതാ തന്റെ ആദ്യ ഭാര്യയെക്കുറിച്ച് ദേവൻ മനസ് തുറക്കുകയാണ്. വാക്കുകളിങ്ങനെ

കണ്ടിരുന്നു. ഞങ്ങൾ രണ്ടു പേരും കൂടെയാണ് റിസീവ് ചെയ്യാൻ പോയത്. നമ്മളുടെ ഷോയുടെ സമയത്ത് തന്നെയാണ്. നമ്മളുടെ നാട്ടിൽ പറയുന്നത് തന്നെ അവർ അടിച്ചുപിരിഞ്ഞുവെന്നാണ്. പിരിയുന്നതിന് അടിച്ചു തന്നെ പിരിയണമെന്നില്ല. ഞങ്ങൾ വിവാഹിതരായിരുന്ന സമയത്തു പോലും തമ്മിൽ തല്ലുകയുണ്ടായിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും ഒരു ചീത്ത വാക്കു പോലും പറഞ്ഞിട്ടില്ല. ആള് പ്രൊഫസറായിരുന്നു. ഇപ്പോൾ ഡീനാണ്.

എനിക്ക് വളരെ സിംപിളായൊരു ഫാമിലിയായിരുന്നു വേണ്ടത്. ഞങ്ങൾ രണ്ടുപേരുടേയും വഴി ഒന്നായിരുന്നു. അവരുടെ വളർച്ചയെ എനിക്ക് തടയാനാകില്ല.ഞാനും മോളുമായിരുന്നു എപ്പോഴും ഒരുമിച്ച്. പുള്ളിക്കാരിയെ കിട്ടാറുണ്ടായിരുന്നില്ല. അങ്ങനെ പിരിഞ്ഞതാണ്. അല്ലാതെ ഞങ്ങൾ തമ്മിൽ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. പരസ്പരമുള്ള വളർച്ചയെ തടായാതിരിക്കുക. കോഫി കുടിച്ചോണ്ട് നമ്മൾക്ക് എന്നാൽ പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷെ എനിക്കിപ്പോഴും ആ കുടുംബത്തിൽ സ്ഥാനമുണ്ട്.

നമുക്ക് ഇതൊരു അത്ഭുതമാണ്. എനിക്ക് അത്ഭുതമാണ്. ഇന്ന് നമുക്ക് ഡിന്നർ കഴിക്കാൻ പുറത്ത് പോകാമെന്ന് ദേവേട്ടൻ പറഞ്ഞു. ഞാൻ ഓക്കെ പറഞ്ഞു. ഒരാളെ കാണാനുണ്ട് ഓക്കെയാണോ എന്ന് ചോദിച്ചു. ഞാൻ കരുതി ദേവേട്ടന്റെ ഏതെങ്കിലും സുഹൃത്തായിരിക്കുമെന്നാണ്. നീയിതുവരെ കാണാത്ത ആളാണ്, താൽപര്യമില്ലെങ്കിൽ വരണ്ട എന്ന് പറഞ്ഞു. ആരെന്ന് ചോദിച്ചപ്പോൾ സിയോണയുടെ അമ്മ എന്നാണ് പറഞ്ഞത്.

എനിക്കത് അത്ഭുതമായിരുന്നു. ദേവേട്ടന്റെ ഭയങ്കര കൂളായിട്ടാണ്. പറഞ്ഞത്. എനിക്ക് കാണണമെന്ന് തോന്നി. ഇവിടെയായിരുന്നുവെങ്കിൽ നിങ്ങൾ പോകരുതെന്നേ പറയുകയുള്ളൂ. എന്റെ ജീവിതത്തിലെ ഏറ്‌റവും വലിയ അനുഭവമായിരുന്നു. കുറേ കാര്യം അവരിൽ നിന്നും എനിക്ക് പഠിക്കാനായി. യുവർ ഹസ്ബന്റ് എന്ന് പറഞ്ഞാണ് ചേച്ചി സംസാരിക്കുന്നത്. അതൊക്കെ കണ്ടു പഠിക്കേണ്ടതാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ നീ ഹോളിയെ വിളിക്കണമെന്ന് ദേവേട്ടൻ മുമ്പ് പറഞ്ഞിരുന്നു. എനിക്ക് അന്ന് അത് മനസിലായില്ല. പക്ഷെ നേരിട്ട് കണ്ട് സംസാരിച്ചപ്പോഴാണ് എത്ര വലിയ മനസിന് ഉടമയാണെന്ന് മനസിലാക്കിയത്

 

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

3 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

4 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

36 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

41 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago