entertainment

നിങ്ങളോട് ആര് എന്ത് ചെയ്യരുത് എന്ന് ആഗ്രഹിക്കുന്നത് നിങ്ങളും മറ്റുള്ളവരോട് ചെയ്യാതിരിക്കുക, യമുന പറയുന്നു

മലയാള മിനിസ്‌ക്രീന്‍-ബിഗ് സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് യമുന. അടുത്തിടെയാണ് നടി വിവാഹിതയായത്. മക്കളുടെ സമ്മതത്തോടെയായിരുന്നു യുമുന ദേവനുമായുള്ള രണ്ടാം വിവാഹത്തിന് തയ്യാറായത്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് താരം. സോഷ്യല്‍ മീഡിയകളില്‍ സജീവമായ നടി പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ അര്‍ത്ഥവത്തായ വരികളുമായി എത്തിയിരിക്കുകയാണ് നടി.

ലോകത്തെ വീണ്ടും വൈറസ് കീഴടക്കാന്‍ തുടങ്ങുന്നു. ജീവിതം ശൂന്യമായി നിന്നിടത്തുനിന്നു നമ്മള്‍ പ്രതീക്ഷയോടെ കെട്ടിപ്പടുക്കാന്‍ ഒരുങ്ങുമ്പോഴേക്ക് മഹാമാരി വീണ്ടും നമ്മെ വിഴുങ്ങുവാന്‍ ഒരുങ്ങുന്നു. കരുതലും ജാഗ്രതയും വേണം നമ്മള്‍ ഓരോരുത്തര്‍ക്കും എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം, ലോകത്തെ വീണ്ടും വൈറസ് കീഴടക്കാന്‍ തുടങ്ങുന്നു. ജീവിതം ശൂന്യമായി നിന്നിടത്തുനിന്നു നമ്മള്‍ പ്രതീക്ഷയോടെ കെട്ടിപ്പടുക്കാന്‍ ഒരുങ്ങുമ്പോഴേക്ക് മഹാമാരി വീണ്ടും നമ്മെ വിഴുങ്ങുവാന്‍ ഒരുങ്ങുന്നു. കരുതലും ജാഗ്രതയും വേണം നമ്മള്‍ ഓരോരുത്തര്‍ക്കും. നാളെ എന്നത് ഒരു പ്രതീക്ഷയാണ്, കഴിഞ്ഞത് ഒരു സ്വപ്നവും. യാഥാര്‍ഥ്യം ഈ കടന്നു പോകുന്ന നിമിഷങ്ങള്‍ മാത്രമാണ്. നമക്ക് കിട്ടുന്ന ഓരോദിനവും ഈശ്വരന്‍ തരുന്ന ബോണസാണ്.

കിട്ടുന്ന ഈ നിമിഷങ്ങള്‍ നല്ലതു ചിന്തിച്ചും നല്ല വാക്ക് ഉപയോഗിച്ചും നല്ല പ്രവര്‍ത്തികള്‍ ചെയ്തും ആരോടും വിദ്വേഷവും പകയും വയ്ക്കാതെ കടന്നു പോയാല്‍ ഓരോ നിമിഷവും സന്തോഷപ്രദവും സമാധാന പൂര്‍ണവുമായിരിക്കും. ഒരാളെയും വെറുക്കരുത്, ഒരാളെയും വെറുപ്പിക്കരുത്. ബൈബിള്‍ പറയുന്നു, മരണം നിഴല്‍ പോലെ കൂടെയുണ്ട്, കള്ളനെപ്പോലെ എപ്പോള്‍വേണമെങ്കിലും കടന്നുവരാം. ചുറ്റുമൊന്നു നോക്കൂ. വെട്ടിപ്പിടിച്ചവരെല്ലാം വെട്ടിപ്പിടച്ചത് എന്തെങ്കിലും കൂടെ കൊണ്ടുപോകുന്നുണ്ടോ.

മരണക്കിടക്കയില്‍ കിടന്ന് ചെയ്ത തെറ്റുകള്‍ ഓര്‍ത്തു പശ്ചാത്തപിക്കുന്ന ജീവിതത്തിന് എന്താണ് അര്‍ഥം. സ്‌നേഹിക്കുവാനും കൊടുക്കുവാനും പ്രയത്‌നം ആവശ്യമെങ്കില്‍ വെറുക്കാന്‍ ആത്മാവിനെ തന്നെ പണയം വെക്കേണ്ടി വരുന്നു. വാശിതീര്‍ക്കാന്‍ വെട്ടിപ്പിടിച്ചു ജീവിതം നയിക്കുന്നവര്‍ ഹോമിക്കുന്നതു സ്വന്തം ആത്മാവിനെയാണ്. നിങ്ങളോട് ആര് എന്ത് ചെയ്യരുത് എന്ന് ആഗ്രഹിക്കുന്നത് നിങ്ങളും മറ്റുള്ളവരോട് ചെയ്യാതിരിക്കുക. ചെയ്യുന്ന കര്‍മത്തിന്റെ ഫലമാണ് ശിഷ്ടകാലം. അതനുഭവിക്കാന്‍ വേറൊരു ലോകത്തേക്കും പോകേണ്ടി വരില്ല. ഇനിയുള്ള ഓരോ നിമിഷവും നന്മകള്‍ മാത്രം ചിന്തിക്കുക പ്രവര്‍ത്തിക്കുക. ആത്മാവിനെ വിദ്വേഷത്തില്‍ നിന്നും മോചിപ്പിക്കുക. നന്മകള്‍ മാത്രം നേര്‍ന്നുകൊണ്ട് നിങ്ങളുടെ, യമുനാ ദേവന്‍

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

6 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

10 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

36 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago