national

ഹമാസ് തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലെത്തിയ സംഘടനയെന്ന് യെച്ചൂര, പാലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ ധർണ

ന്യൂഡൽഹി : വീണ്ടും ഹമാസ് അനുകൂല നിലപാടുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗാസയിലെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനുള്ള ഏക പോംവഴി ഐക്യരാഷ്‌ട്ര സഭ മുന്നോട്ടുവച്ച ദ്വിരാഷ്‌ട്രങ്ങൾ. ഗാസയിൽ ഇസ്രയേലി സൈന്യവും ഹമാസും തമ്മിൽ അടിയന്തരമായി സ്ഥിരമായ വെടിനിർത്തൽ വേണമെന്ന ജോർദാൻ പ്രമേയത്തിൽ നിന്നും വിട്ടുനിൽക്കുന്നതിനുള്ള ഇന്ത്യയുടെ തീരുമാനവും ഒപ്പം ഹമാസിന്റെ ഭീകരാക്രമണങ്ങളെ അപലപിച്ച കനേഡിയൻ പ്രമേയത്തെ പിന്തുണച്ചതിനെക്കുറിച്ചുമാണ് യെച്ചൂരി ഇങ്ങനെ പ്രതികരിച്ചത്.

തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലെത്തിയ സംഘടനയാണ് ഹമാസ്, ഇവരെ ഇന്ത്യ ഇതുവരെ ഭീകരസംഘടനായി കണക്കാക്കിയിട്ടില്ലെന്നുമാണ് യച്ചൂരി പ്രതികരിച്ചത്. ശശി തരൂരിന്റെ ഹമാസിനെക്കുറിച്ചുള്ള പ്രതികരണത്തെക്കുറിച്ച് കേരളനേതാക്കൾ പ്രതികരിക്കുമെന്നും യച്ചൂരി പറഞ്ഞു.

നാളെ സിപിഎം പാലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ ധർണ നടത്തും. പി ബി അംഗങ്ങൾ, കേന്ദ്രകമ്മിറ്റിയംഗങ്ങൾ എന്നിവരടക്കം 12 മണിക്ക് ആരംഭിക്കുന്ന ധർണയിൽ പങ്കെടുക്കും.

karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

3 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

8 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

34 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago