kerala

സ്ത്രീകള്‍ക്ക് പോകാന്‍ വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്: യേശുദാസ്

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് ഗായകന്‍ കെ ജെ യേശുദാസ് രംഗത്ത്. ശബരിമലയിലെത്തുന്ന അയ്യപ്പന്മാര്‍ക്ക് സ്ത്രീകളെ കണ്ടാല്‍ മനസ്സിന് ചാഞ്ചല്യമുണ്ടാകും എന്നാണ് യേശുദാസ് പറഞ്ഞിരിക്കുന്നത്. ചെന്നൈയില്‍ ഒരു സംഗീത പരിപാടിക്ക് എത്തിയപ്പോഴാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് യേശുദാസ് മറുപടി നല്‍കിയത്.

”സുന്ദരിയായ ഒരു സ്ത്രീയാണെന്ന് കരുതൂ, ഒരു വ്യത്യാസവും സംഭവിക്കില്ല. അയ്യപ്പന്‍ കണ്ണ് തുറന്ന് നോക്കുകയൊന്നുമില്ല. എന്നാല്‍ ശബരിമലയിലേക്ക് എത്തുന്ന മറ്റ് അയ്യപ്പന്മാര്‍ സ്ത്രീകളെ കാണും. അത് മനസ്സിന് ചാഞ്ചല്യമുണ്ടാക്കും. ഉദ്ദേശം മാറിപ്പോകും. അതുകൊണ്ടാണ് സ്ത്രീകള്‍ ശബരിമലയിലേക്ക് പോകണ്ട എന്ന് പറയുന്നത്. വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്. സ്ത്രീകള്‍ക്ക് അവിടെയൊക്കെ പോകാമല്ലോ” എന്നാണ് യേശുദാസ് പറഞ്ഞത്.

തന്റെ അച്ഛന്‍ രഹസ്യമായി 41 ദിവസം വ്രതമെടുത്ത് ശബരിമലയില്‍ പോയിരുന്നുവെന്ന് യേശുദാസ് പറഞ്ഞു. അമ്മപോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. രണ്ടുവര്‍ഷം മുമ്ബ് ഒരു സുഹൃത്ത് എഴുതിയ പുസ്തകത്തിലാണ് അച്ഛന്‍ 1947ല്‍ വ്രതം നോറ്റ് ശബരിമലയില്‍ പോയ കാര്യം പറയുന്നത്. ആ പുസ്തകത്തിലൂടെയാണ് തങ്ങള്‍ ഇക്കാര്യം അറിഞ്ഞതെന്നും യേശുദാസ് പറഞ്ഞു.

സിനിമയില്‍ അയ്യപ്പഭക്തിഗാനം പാടിയ ആദ്യത്തെ വ്യക്തി തന്റെ പിതാവായിരുന്നെന്നും യേശുദാസ് പറഞ്ഞു. പിന്നീട് എന്നെക്കൊണ്ട് ഹരിവരാസനം പാടിച്ചു. ഇതൊന്നും കൈക്കൂലി കൊടുത്തതല്ല. എന്റെ അച്ഛന്റെ നക്ഷത്രം ഉത്രമാണ്. എന്റെ കൊച്ചുമകള്‍ ഉത്രം. അനിയന്റെ നക്ഷത്രം ഉത്രം. ഇതിനപ്പുറത്ത് എന്തുവേണമെന്നും യേശുദാസ് ചോദിച്ചിരുന്നു.

തുടക്കം മുതല്‍ യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടാണ് യേശുദാസ് സ്വീകരിച്ചിരുന്നത്. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിര്‍ത്താനും. ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളൂ. ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെയെന്ന് സൂര്യ ഫെസ്റ്റിവലില്‍ അദേഹം നേരത്തെ പറഞ്ഞിരുന്നു. സാക്ഷാല്‍ ധര്‍മ്മശാസ്താവാണ് ശബരിമലയില്‍ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ധര്‍മ്മമേ അവിടെ നടക്കൂവെന്ന് യേശുദാസ് നേരത്തെ പറഞ്ഞിരുന്നു.

Karma News Network

Recent Posts

ആ കൊച്ച് വാ തുറക്കുന്നത് തന്നെ പൊറോട്ട തിന്നാനും കള്ളം പറയാനും പിന്നെ ക്യാപ്‌സ്യൂൾ വിഴുങ്ങാനും മാത്രമാണ്- അഞ്ജു പാർവതി പ്രഭീഷ്

നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കമാണ് ഇപ്പോഴത്തെ രാഷ്ട്രീയ കേരളത്തിലെ ഒരു പ്രധാന ചർച്ചാ വിഷയം. ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ…

7 mins ago

കണ്ണൂരിൽ ഗ്യാസ് ടാങ്കറും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർ മരിച്ചു

കണ്ണൂർ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. കാസർകോട് കാലിച്ചാനടുക്കം ശാസ്താം പാറ…

37 mins ago

ബോംബ് പൊട്ടി ചത്തവനും CPM യിൽ രക്തസാക്ഷി

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…

9 hours ago

മുഖ്യമന്ത്രിക്കസേര പിടിക്കാൻ ബി.ജെ.പി സജ്ജമായി, സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ

കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…

9 hours ago

ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ചു, കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ

ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…

10 hours ago

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…

11 hours ago